#Shankar | ശങ്കര്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലൂടെ സൂര്യയും വിക്രമും വീണ്ടും ഒന്നിക്കുന്നു

#Shankar | ശങ്കര്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലൂടെ സൂര്യയും വിക്രമും വീണ്ടും ഒന്നിക്കുന്നു
Sep 27, 2024 12:38 PM | By ShafnaSherin

(moviemax.in)ശങ്കര്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലൂടെ സൂര്യയും വിക്രമും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്.

തമിഴിലെ പ്രശസ്ത നോവല്‍ 'വീരയുഗ നായകന്‍ വേല്‍പ്പാരി'യുടെ ചലച്ചിത്രാവിഷ്‌ക്കാരത്തിലൂടെയാണ് ഇരുവരും ഒന്നിക്കുക എന്നാണ് റിപ്പോര്‍ട്ട്.

ഇരുപത്തിയൊന്ന് വര്‍ഷത്തിന് ശേഷമാണ് വിക്രവും സൂര്യയും ഒന്നിക്കുന്നത്. ബാല സംവിധാനം ചെയ്ത പിതാമകന്‍ എന്ന സിനിമയിലായിരുന്നു നേരത്തെ ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

ഈ ചിത്രത്തിലെ അഭിനയത്തിന് വിക്രമിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.ശങ്കറും വിക്രവും ഇത് മൂന്നാം തവണയാണ് ഒന്നിക്കുന്നത്.

അന്യന്‍, ഐ എന്നിവയാണ് ഈ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ചിത്രങ്ങള്‍. ഈ രണ്ട് ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. സൂര്യയെ സംബന്ധിച്ച് ശങ്കറിനൊപ്പമുള്ള ആദ്യ ചിത്രം കൂടിയാകും ഇത്. ഹിന്ദി ചിത്രം ത്രീ ഇഡിയറ്റ്സിന്റെ റീമേക്കായ വിജയ് നായകനായ 'നന്‍പന്‍' എന്ന സിനിമയില്‍ സൂര്യയെ പരിഗണിച്ചിരുന്നു.

എന്നാല്‍ ഈ സിനിമയില്‍ സൂര്യ അഭിനയിച്ചില്ല.തമിഴകത്തെ ഏറ്റവും പ്രശസ്തമായ നോവലുകളില്‍ ഒന്നാണ് എസ് വെങ്കടേശന്‍ എഴുതിയ 'വീരയുഗ നായകന്‍ വേല്‍പ്പാരി'. ഇതിന്റെ അവകാശം ശങ്കര്‍ നേരത്തെ സ്വന്തമാക്കിയിരുന്നു. തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു.

#Suriya #Vikram #reuniting #Shankar #next #film-new

Next TV

Related Stories
#PrakashRaj | 'ഒന്നും മിണ്ടാതെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി; എനിക്ക് നഷ്ടം ഒരു കോടി രൂപ'; പ്രകാശ്​രാജിനെതിരെ നിര്‍മാതാവ്

Oct 6, 2024 03:01 PM

#PrakashRaj | 'ഒന്നും മിണ്ടാതെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി; എനിക്ക് നഷ്ടം ഒരു കോടി രൂപ'; പ്രകാശ്​രാജിനെതിരെ നിര്‍മാതാവ്

രാം ചരണിന്‍റെ 'ഗെയിം ചെയിഞ്ചര്‍', സൂര്യയുടെ 'കങ്കുവ', വിജയിയുടെ '69' എന്നിവയാണ് താരത്തിന്‍റേതായി ഇനി പുറത്തിറങ്ങാനുള്ള...

Read More >>
#gayatri | നടൻ രാജേന്ദ്ര പ്രസാദിന്റെ മകൾ അന്തരിച്ചു

Oct 5, 2024 03:24 PM

#gayatri | നടൻ രാജേന്ദ്ര പ്രസാദിന്റെ മകൾ അന്തരിച്ചു

ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

Read More >>
#mamithabaiju | ആ വിഷമം മാറികിട്ടി, വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മമിത, ഒരുമിച്ച് അഭിനയിക്കുന്നതിന്റെ സന്തോഷം

Oct 5, 2024 09:24 AM

#mamithabaiju | ആ വിഷമം മാറികിട്ടി, വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മമിത, ഒരുമിച്ച് അഭിനയിക്കുന്നതിന്റെ സന്തോഷം

ചടങ്ങില്‍ നിന്ന് വിജയ്‌ക്കൊപ്പമെടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് മമിത...

Read More >>
#thalapathy69  | തമിഴകത്തിന്റെ ലക്കി താരം ദളപതി 69ല്‍; വിജയ് ചിത്രത്തിൽ മലയാളി നടൻ

Oct 4, 2024 11:59 AM

#thalapathy69 | തമിഴകത്തിന്റെ ലക്കി താരം ദളപതി 69ല്‍; വിജയ് ചിത്രത്തിൽ മലയാളി നടൻ

ദ ഗോട്ടിന് മിക്കവാറും രണ്ടാം ഭാഗം ഉണ്ടാകും എന്നും റിപ്പോര്‍ട്ടുകള്‍...

Read More >>
#Jayamravi | നടി പ്രിയങ്ക മോഹനനെ വിവാഹം ചെയ്‌തോ? ജയം രവിയുടെ ചിത്രം ചര്‍ച്ചയാകുന്നു

Oct 3, 2024 07:53 PM

#Jayamravi | നടി പ്രിയങ്ക മോഹനനെ വിവാഹം ചെയ്‌തോ? ജയം രവിയുടെ ചിത്രം ചര്‍ച്ചയാകുന്നു

നടി പ്രിയങ്ക മോഹനെ വിവാഹം ചെയ്തതായി തോന്നിക്കുന്ന ചിത്രമാണ്...

Read More >>
#nagarjuna | സമാന്തയും നാ​ഗ ചൈതന്യയും പിരിഞ്ഞതിന് കാരണം..! താര കുടുംബത്തിനെതിരെ മന്ത്രി; പ്രതികരിച്ച് നാ​ഗാർജുന

Oct 3, 2024 12:16 PM

#nagarjuna | സമാന്തയും നാ​ഗ ചൈതന്യയും പിരിഞ്ഞതിന് കാരണം..! താര കുടുംബത്തിനെതിരെ മന്ത്രി; പ്രതികരിച്ച് നാ​ഗാർജുന

നടി ശോഭിത ധുലപാലയ്ക്കൊപ്പം രണ്ടാം വിവാഹത്തിനൊരുങ്ങുകയാണ് നാ​ഗ ചൈതന്യ. അടുത്തിടെ ഇരുവരുടെയും വിവാഹ നിശ്ചയം...

Read More >>
Top Stories