(moviemax.in)ഗായികമാരും സഹോദരിമാരുമായ അമൃത സുരേഷും അഭിരാമി സുരേഷും പ്രേക്ഷകരോട് വളരെ അടുത്ത് നില്‍ക്കുന്നവരാണ്.
നിരന്തരം സോഷ്യല്‍ മീഡിയയില്‍ ആക്രമണം നേരിടേണ്ടി വരാറുള്ള സഹോദരിമാരാണ് ഇരുവരും. അതേ സമയം ഇതുവരെയുള്ള തങ്ങളുടെ ജീവിതത്തില്‍ സംരക്ഷണം നല്‍കാനായി ആരും വന്നിട്ടില്ലെന്ന് പറയുകയാണ് താരങ്ങള്‍.
ആകെ സഹായമായി വന്നത് നടന്‍ സുരേഷ് ഗോപിയാണ്. അദ്ദേഹം ചെയ്ത നല്ല കാര്യത്തിന്റെ പേരിലും തങ്ങളെ പരിഹസിച്ചവരുണ്ടെന്നാണ് അമൃതയും അഭിരാമിയും പറയുന്നത്.
സോഷ്യല്‍ മീഡിയ അറ്റാക്ക് എന്റെ കരിയറിനെ ഒത്തിരിയധികം ബാധിച്ചിട്ടുണ്ടെന്നാണ് അമൃത പറയുന്നത്. പിന്നണി ഗായികയായി നോക്കുമ്പോള്‍ എനിക്ക് വളരെ കുറച്ച് ഹിറ്റുകളെ കിട്ടിയിട്ടുള്ളു.
എനിക്ക് അതില്‍ മാത്രം ഫോക്കസ് ചെയ്യാനോ അതിലേക്ക് ഇറങ്ങി തിരിക്കാനോ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെ എനിക്കൊരുപാട് ഇഷ്യൂസും തടസ്സങ്ങളും ഉണ്ടാക്കാന്‍ ആളുകള്‍ ശ്രമിച്ചിട്ടുണ്ട്.
അത്തരക്കാര്‍ വിജയിക്കുകയും ചെയ്‌തെന്ന് പറയാമെന്ന് അമൃത കൂട്ടിച്ചേര്‍ത്തു. താന്‍ അഭിനയിക്കുന്ന സമയത്ത് അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അഭിരാമിയും പറയുന്നു.
അന്ന് എന്നെ മെയിന്‍ ക്യാരക്ടറിലേക്ക് വിളിച്ചെങ്കിലും പിന്നീട് സെക്കന്‍ഡ് ക്യാരക്ടറിലേക്ക് ആക്കിയത് ചില ആളുകള്‍ വിളിച്ച് പറഞ്ഞത് കൊണ്ടാണ്.
ഉള്ളിലെ കളികളൊക്കെ ഒരുപാടുണ്ട്. 2007 ല്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ മുതല്‍ ഇപ്പോള്‍ 2024 വരെ എത്തി നില്‍ക്കുമ്പോഴും അതിജീവിച്ച് വരികയായിരുന്നു.
ഇപ്പോഴും ആളുകള്‍ക്ക് കാണുമ്പോള്‍ ആ അമൃതയാണെന്ന് പറയുന്നുണ്ട്. അതിലെനിക്ക് അഭിമാനമുണ്ടെന്ന് അമൃത പറയുന്നു.
ശരിക്കും ഒരു ഗോഡ്ഫാദര്‍ ഇല്ലാത്തത് കൊണ്ടാണെന്നാണ് അഭിരാമി പറയുന്നത്. ഞങ്ങളെ പുഷ് ചെയ്യാനോ സംരക്ഷിക്കാനോ ആരും വന്നിട്ടില്ല.
പിന്നെയും എടുത്ത് പറയാനാണെങ്കില്‍ സുരേഷ് അങ്കിളും രാധികാന്റിയുമാണ് (സുരേഷ് ഗോപിയും ഭാര്യ രാധികയും) ഉള്ളത്. അതിലും ചില കഥകളുണ്ടെന്ന് അഭിരാമി പറയുന്നു.
ഐഡിയ സ്റ്റാര്‍ സിംഗറിലെ ചേച്ചിയുടെ ആദ്യത്തെ പ്രകടനത്തിന് നല്ല മാര്‍ക്ക് കിട്ടി. പക്ഷേ ഡ്രസ്സിന് മാര്‍ക്ക് കുറവായിരുന്നു. അത് കേട്ട് സുരേഷ് അങ്കിള്‍ വിളിച്ചു.
ഇനി അമൃതയ്ക്ക് കോസ്റ്റിയൂമിന്റെ കാര്യത്തില്‍ മാര്‍ക്ക് കുറയില്ലെന്ന് പറഞ്ഞു. അങ്ങനെയാണ് കോസ്റ്റിയൂം അങ്കിള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഇതിനെ പറ്റി ആളുകള്‍ പറയുന്നത് പണ്ട് തുണിയും മണിയും ഇല്ലാതിരുന്നവരാണെന്നാണ്.
ഞങ്ങളുടേത് ഭയങ്കര ആഢംബര കുടുംബമൊന്നുമല്ല. മിഡില്‍ക്ലാസ് കുടുംബമാണ്. മക്കള്‍ സിബിഎസ്ഇ സ്‌കൂളില്‍ പഠിച്ചു. അച്ഛന്‍ കുറേ വര്‍ഷം ഫ്രാന്‍സിലായിരുന്നു.
അച്ഛനെ കുറിച്ചുള്ള ഈ കാര്യം ഒരു അഭിമുഖത്തില്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ എവിടെയായിരുന്നു എന്ന് ഞങ്ങള്‍ കണ്ടിട്ടുണ്ടെന്നായി കമന്റുകള്‍.
അതിന് മറുപടിയായി അച്ഛന്‍ വിദേശത്ത് നിന്നുമെടുത്ത ചിത്രങ്ങള്‍ ഞാന്‍ അയച്ച് കൊടുത്തുവെന്നും അഭിരാമി കൂട്ടിച്ചേര്‍ത്തു.
ഇനിയിപ്പോള്‍ വിമര്‍ശിക്കുന്നവര്‍ പറയുന്നത് പോലെ വളരെ താഴ്ന്ന നിലയില്‍ നിന്നും വളര്‍ന്ന് വന്നെന്ന് വിചാരിക്കൂ. അത് വലിയ കാര്യമല്ലേ. ഞാനത് അഭിമാനത്തോട് കൂടി പറയുമെന്നാണ് അമൃത പറയുന്നത്.
#Suresh uncle called #singer #amruthasuresh #abhiramisuresh #about #actor #sureshgop #help