---
title: "ജോജിയിൽ അഭിനയിച്ചപ്പോഴുണ്ടായ ടെൻഷനെ കുറിച്ച് ബാബുരാജ്."
english_title: "Baburaj talks about the tension he felt while acting in Joji."
publisher: "moviemax.in"
canonical_url: "https://moviemax.in/news/2365/baburaj-talks-about-the-tension-he-felt-while-acting-in-joji"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/609ccbf25b24c_bab.jpg"
keywords: []
---

# ജോജിയിൽ അഭിനയിച്ചപ്പോഴുണ്ടായ ടെൻഷനെ കുറിച്ച് ബാബുരാജ്.

> **Lead Summary:** വില്ലൻ കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരം ഇന്ന് ഹാസ്യ കഥാപാത്യങ്ങൾ ചെയ്യുന്നുണ്ട്. കുറച്ച് കാലങ്ങൾ സിനിമയിൽ നിന്നും വിട്ടു നിന്ന താരം ശക്തമായ കഥാപാത്രമായ ജോജിയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. 

## Article Content

വില്ലൻ കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരം ഇന്ന് ഹാസ്യ കഥാപാത്യങ്ങൾ ചെയ്യുന്നുണ്ട്. കുറച്ച് കാലങ്ങൾ സിനിമയിൽ നിന്നും വിട്ടു നിന്ന താരം ശക്തമായ കഥാപാത്രമായ ജോജിയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. 

സോള്‍ട്ട് ആന്‍ഡ് പെപ്പറിന് ശേഷം നടന് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ജോജിയിലെ ജോമോന്‍ പനച്ചേല്‍. ഫഹദ് ഫാസിലിനൊപ്പം തന്നെ മികച്ച പ്രകടനമാണ് ചിത്രത്തില്‍ ബാബുരാജും കാഴ്ചവെച്ചത്.

ശ്യാം പുഷ്‌കരന്‌റെ തിരക്കഥയിലാണ് ദിലീഷ് പോത്തന്‍ ജോജി അണിയിച്ചൊരുക്കിയത്. അതേസമയം ജോജിയില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവം ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ബാബുരാജ് പങ്കുവെച്ചിരുന്നു.27 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ഒരിക്കല്‍ പോലും റിഹേഴ്‌സല്‍ ചെയ്തിരുന്നില്ലെന്ന് ബാബുരാജ് പറയുന്നു.

തയ്യാറെടുപ്പ് ഇല്ലാത്ത ടേക്ക് ആണ് ബെസ്റ്റ് ടേക്ക് എന്ന എന്റെ വിശ്വാസം തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും ദിലീഷ് പോത്തനും പൊളിച്ചെഴുതി. ആദ്യ ദിവസം തന്നെ അവര്‍ പറഞ്ഞു. എല്ലാ ദിവസവും ഷൂട്ട് ഉണ്ടാകില്ല.

ചിലപ്പോള്‍ രണ്ട് മൂന്ന് ദിവസം റിഹേഴ്‌സല്‍ ആയിരിക്കും എന്ന്, ബാബുരാജ് പറയുന്നു. ഇതെന്ത് ഏര്‍പ്പാട് ആണ് എന്നാണ് ആദ്യം തോന്നിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2365/baburaj-talks-about-the-tension-he-felt-while-acting-in-joji)