#Kondal | ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്, ബോട്ടിലേക്ക് സാഹസികമായി കയറുന്ന പെപ്പേ; 'കൊണ്ടൽ' മേക്കിങ് വീഡിയോ

#Kondal  | ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്, ബോട്ടിലേക്ക് സാഹസികമായി കയറുന്ന പെപ്പേ; 'കൊണ്ടൽ' മേക്കിങ് വീഡിയോ
Sep 17, 2024 11:47 AM | By ShafnaSherin

(moviemax.in)ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത കൊണ്ടൽ എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്. ചിത്രത്തിലെ നായകനായ ആന്റണി വർഗീസ് തന്നെയാണ് 'കൊണ്ടൽ ഡേയ്സ്' എന്ന കുറിപ്പോടെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ഈ ചിത്രത്തിന്റെ 80 ശതമാനവും കടലിലാണ് ചിത്രീകരിച്ചിരിക്കുന്നത്.കടലിനുളിൽ ഒരു ബോട്ടിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങളാണ് ഈ ചിത്രത്തിൻ്റെ ഹൈലൈറ്റ്. ബോട്ടിനുള്ളിലെ ചിത്രീകരണത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്ന മേക്കിങ് വീഡിയോയിൽ കാണാൻ സാധിക്കും.

ബോട്ടിൽ വെച്ചുള്ള സംഘട്ടനവും, വെള്ളത്തിനിടയിൽ വെച്ചുള്ള സംഘട്ടനവും, കൊമ്പൻ സ്രാവിന്റെ ആക്രമണ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഈ ചിത്രം യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്വീകരിക്കുന്നുണ്ട്.

ആന്റണി വർഗീസിനൊപ്പം രാജ് ബി ഷെട്ടി, ഷബീർ കല്ലറക്കൽ, രാഹുൽ രാജഗോപാൽ, നന്ദു, ശരത് സഭ, ഗൗതമി നായർ, അഭിരാം, മണികണ്ഠൻ ആചാരി, പ്രമോദ് വെളിയനാട് തുടങ്ങി ഒരു വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് സംവിധായകൻ അജിത്തും റോയലിൻ റോബർട്ട്, സതീഷ് തോന്നയ്ക്കൽ എന്നിവരും ചേർന്നാണ്.

ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഈ ആക്ഷൻ ത്രില്ലറിന് സംഗീതമൊരുക്കിയത് സാം സി എസ്, കാമറ ചലിപ്പിച്ചത് ദീപക് ഡി മേനോൻ

#film' #making #video #shows #Pepe #venturing #into #boat #Kondal #making #video

Next TV

Related Stories
'പ്രതിനായകൻ' വിളയാട്ടം....! കളങ്കാവൽ ഡിസംബർ അഞ്ച് മുതൽ, കേരള പ്രീ സെയിൽ ഒന്നര കോടിയിലേക്ക്

Dec 3, 2025 05:40 PM

'പ്രതിനായകൻ' വിളയാട്ടം....! കളങ്കാവൽ ഡിസംബർ അഞ്ച് മുതൽ, കേരള പ്രീ സെയിൽ ഒന്നര കോടിയിലേക്ക്

മമ്മൂട്ടി, കളങ്കാവൽ ഡിസംബർ അഞ്ച് മുതൽ, കേരള പ്രീ സെയിൽ ഒന്നര...

Read More >>
Top Stories