#sandrathomas | കുടുംബത്തിൽ തീർക്കേണ്ട കാര്യം കുടുംബത്തിൽ തീർക്കണം, പക്ഷെ...; സാന്ദ്ര തോമസ്

#sandrathomas | കുടുംബത്തിൽ തീർക്കേണ്ട കാര്യം കുടുംബത്തിൽ തീർക്കണം, പക്ഷെ...; സാന്ദ്ര തോമസ്
Sep 13, 2024 07:56 PM | By Athira V

അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്ത നിർമാതാവാണ് സാന്ദ്ര തോമസ്. കഴിഞ്ഞ ദിവസമാണ് സാന്ദ്ര പ്രൊഡ്യൂസേർസ് അസോസിയേഷനെതിരെ രം​ഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് സാന്ദ്രയും ഷീലു കുര്യനും സംഘടനയെ വിമർശിച്ചത്. സംഘടനയിലെ നേതൃനിരയിൽ മാറ്റം വരണമെന്നും വനിതാ നിർമാതാക്കളുടെ പ്രശ്നങ്ങളെക്കുറിച്ച് പ്രൊഡ്യൂസേർസ് അസോസിയേഷൻ നടത്തിയ ചർച്ചകൾ പ്രഹസനമാണെന്നും സാന്ദ്ര തോമസ് തുറന്ന് പറഞ്ഞു. 

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൗനം പാലിച്ച സംഘടന പക്ഷെ നിവിൻ പോളിക്കെതിരെ ആരോപണം വന്നപ്പോൾ മണിക്കൂറുകൾക്കുള്ളിൽ പത്രക്കുറിപ്പ് ഇറക്കിയെന്നും സൗന്ദ്ര തോമസും ഷീലു കുര്യനും ചൂണ്ടിക്കാട്ടി. ഇപ്പോഴിതാ സിനിമാ സംഘടനകളുടെ ഇടപെടൽ നടൻ ഷെയ്ൻ നി​ഗത്തിന്റെ പ്രതിച്ഛായയെ എങ്ങനെയാണ് ബാധിച്ചതെന്ന് വ്യക്തമാക്കുകയാണ് സാന്ദ്ര തോമസ്. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഷെയ്നിനെതിരെ ചില നീക്കങ്ങൾ‌ ന‌ടന്നെന്ന് സാന്ദ്ര പറയുന്നു. 

ബുദ്ധിയുള്ള ആർക്കും മനസിലാകുന്ന കാര്യമാണ്. എത്രയോ നടൻമാർക്കെതിരെ എന്തെല്ലാം പ്രശ്നങ്ങൾ വന്നു. ഇതെല്ലാം പൊതുസമൂഹത്തിലേക്ക് എത്താറുണ്ടോ. ഞാൻ തന്നെ പരാതികൾ കൊടുത്തിട്ടുണ്ട്. ഇതൊന്നും പുറത്തേക്ക് വന്നിട്ടില്ല. എന്തുകൊണ്ട് ഷെയ്ൻ നി​ഗത്തിന്റെ പ്രശ്നത്തിൽ മാത്രം വലിയ പ്രസ്മീറ്റ് നടത്തി. ഞാൻ കൊടുത്ത കത്തും ഇതേ പോലെ ലീക്കായിട്ടുണ്ട്. നമ്മൾ സംഘടനയ്ക്ക് കൊടുക്കുന്ന കാര്യം എങ്ങനെയാണ് ലീക്ക് ആകുന്നത്. 

മീഡിയക്ക് നമുക്ക് കൊടുക്കാൻ അറിയില്ലേ. കുടുംബത്തിൽ തീർക്കേണ്ട കാര്യം കുടുംബത്തിൽ തീർക്കണം. നാട്ടുകാരെ വിളിച്ച് കൂട്ടിയല്ല പരിഹാരമുണ്ടാക്കേണ്ടതെന്ന് സാന്ദ്ര തോമസ് പറയുന്നു. നമ്മൾ ഒരു നടനെ പരാതി കൊടുത്തെന്ന് കരുതി അവരെ പൊതുസമൂഹത്തിൽ നാണം കെടുത്തേണ്ട കാര്യമില്ല. അവർ ചെയ്തത് തെറ്റാണെന്ന് അവർക്ക് മനസിലായാൽ മതി. 

ഇവരുടെയൊക്കെ മകന്റെ പ്രായമുള്ള പയ്യൻ. എല്ലാവർക്കും ഓരോ പ്രായത്തിൽ സ്വഭാവം മാറി വന്നേക്കാം. അവന്റെ ഒരു പ്രായത്തിൽ അങ്ങനെ ഉണ്ടായിരുന്നിരിക്കാം. അത് മാറാനുള്ള സമയം കൊടുക്കണ്ടെ. ഇവിടെ ആർക്കാണ് ഇതൊന്നും ഇല്ലാതിരുന്നിട്ടുള്ളതെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.

വിവാദങ്ങൾക്കിടെ ഷെയ്നിനെ പിന്തുണച്ചപ്പോൾ സംഘടനയിൽ നിന്നും തന്നെ വിളിച്ച് ബഹളമുണ്ടാക്കിയെന്നും സാന്ദ്ര തോമസ് തുറന്ന് പറഞ്ഞു. ആർഡിഎക്സ് എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ഷെയ്ൻ നി​ഗം വിവാ​ദത്തിലായ്. നടൻ ഷൂട്ടിം​ഗുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് നിർമാതാവ് സോഫിയ പോൾ കേരള ഫിലിം പ്രൊഡ്യൂസേർസ് അസോസിയേഷന് കത്തയച്ചത്.

ഈ കത്ത് ലീക്കായി. നടന് നേരെ വ്യാപക വിമർശനവും വന്നു. പ്രൊഡ്യൂസേർസ് അസോസിയേഷൻ, അമ്മ, ഫെഫ്ക എന്നീ സംഘടനകൾ ഷെയ്നിനെ വിലക്കി. പിന്നീട് ഈ വിലക്ക് നീക്കുകയും ചെയ്തു. അന്ന് നടനെ പിന്തുണച്ച് സാന്ദ്ര തോമസ് സംസാരിച്ചിരുന്നു. പിന്നീട് ഷെയ്ൻ നി​ഗത്തെ നായകനാക്കി ലിറ്റിൽ ​ഹേർട്ട്സ് എന്ന സിനിമ സാന്ദ്ര തോമസ് സംസാരിക്കുകയുണ്ടായി.

ഷെയ്നിതിരെയുള്ള പരാതി പുറത്തായതിൽ നേരത്തെ സോഫിയ പോളും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഷെയ്ൻ നി​ഗം, ആന്റണി വർ​ഗീസ് പെപെ, നീരജ് മാധവ് എന്നിവർ പ്രധാനം വേഷം ചെയ്ത ആർഡിഎക്സ് 2023 ലെ വൻ ഹിറ്റുകളിൽ ഒന്നായിരുന്നു.

#sandrathomas #shares #how #film #organizations #actions #affected #shanenigams #image

Next TV

Related Stories
'അനന്തൻ കാടിൽ വലിയ വേഷം, ചർച്ച ചെയ്യാൻ മാത്രം കാമ്പുള്ള വിഷയമാണ് ആ സിനിമ' -ഇന്ദ്രൻസ്

Jul 15, 2025 09:21 AM

'അനന്തൻ കാടിൽ വലിയ വേഷം, ചർച്ച ചെയ്യാൻ മാത്രം കാമ്പുള്ള വിഷയമാണ് ആ സിനിമ' -ഇന്ദ്രൻസ്

ചർച്ച ചെയ്യാൻ മാത്രം കാമ്പുള്ള വിഷയം തന്നെയാണ് 'അനന്തന്‍ കാട്' സിനിമ എന്ന് പറയുകയാണ്...

Read More >>
ആ ഒരൊറ്റ സീൻ....! 'അയാളും ഞാനും തമ്മിൽ' സംവിധാനം ചെയ്യാൻ തീരുമാനിച്ചതിന് കാരണം -ലാൽ ജോസ്

Jul 13, 2025 02:28 PM

ആ ഒരൊറ്റ സീൻ....! 'അയാളും ഞാനും തമ്മിൽ' സംവിധാനം ചെയ്യാൻ തീരുമാനിച്ചതിന് കാരണം -ലാൽ ജോസ്

'അയാളും ഞാനും തമ്മിൽ' സംവിധാനം ചെയ്യാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം തുറന്നു പറഞ്ഞ് ലാൽ...

Read More >>
മടപ്പുര സംഗീതസാന്ദ്രം, പറശ്ശിനിക്കടവ് മുത്തപ്പന് മുന്നിൽ എല്ലാം മറന്നുപാടി കെ.എസ്. ചിത്ര, വീഡിയോ വൈറൽ

Jul 13, 2025 12:48 PM

മടപ്പുര സംഗീതസാന്ദ്രം, പറശ്ശിനിക്കടവ് മുത്തപ്പന് മുന്നിൽ എല്ലാം മറന്നുപാടി കെ.എസ്. ചിത്ര, വീഡിയോ വൈറൽ

പറശ്ശിനിക്കടവ് മുത്തപ്പന്റെ മടപ്പുര സംഗീതസാന്ദ്രമാക്കി മലയാളത്തിന്‍റെ വാനമ്പാടി കെ.എസ്.ചിത്ര....

Read More >>
പേര് ആവുമ്പോൾ ഇനീഷ്യല്‍ ആവാം...ല്ലേ...! വിവാദങ്ങള്‍ക്കൊടുവില്‍ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍

Jul 12, 2025 06:49 PM

പേര് ആവുമ്പോൾ ഇനീഷ്യല്‍ ആവാം...ല്ലേ...! വിവാദങ്ങള്‍ക്കൊടുവില്‍ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍

വിവാദങ്ങള്‍ക്കൊടുവില്‍ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട്...

Read More >>
മഞ്ജു നീ ഇനി അത് ചെയ്യില്ലേ...? മറുപടി ഒരു ചിരിയായിരുന്നു.... വിവാഹം കഴിഞ്ഞ് പിറ്റേന്ന്....! മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

Jul 12, 2025 05:31 PM

മഞ്ജു നീ ഇനി അത് ചെയ്യില്ലേ...? മറുപടി ഒരു ചിരിയായിരുന്നു.... വിവാഹം കഴിഞ്ഞ് പിറ്റേന്ന്....! മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയം നിർത്തുമോ എന്ന മേക്കപ്പ് ആർട്ടിസ്റ്റിന്റെ ചോദ്യം , മഞ്ജുവിന്റെ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall