#fahadfazil | 'എന്റെ സഹോദരാ...യുഗാന്ത്യം വരെ നീ ഓർക്കപ്പെടും...'; ജെൻസന്റെ വിയോഗത്തിൽ അനുശോചിച്ച് ഫഹദ് ഫാസിൽ

#fahadfazil | 'എന്റെ സഹോദരാ...യുഗാന്ത്യം വരെ നീ ഓർക്കപ്പെടും...'; ജെൻസന്റെ വിയോഗത്തിൽ അനുശോചിച്ച് ഫഹദ് ഫാസിൽ
Sep 12, 2024 09:41 AM | By Athira V

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ, അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒൻപത് പേരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസണും വിട പറഞ്ഞിരിക്കുന്നു.

വാർത്തയിൽ പ്രതികരണവുമായി നടൻ ഫഹദ് ഫാസിൽ എത്തി. ‘കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും സഹോദരാ’ എന്നാണ് ജെൻസന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഫഹദ് ഫാസിൽ കുറിച്ച വാക്കുകൾ.

ഫഹദിന്റെ ആരാധകരായ നിരവധി പേരാണ് ഹൃദയഭേദകമായ ഈ പോസ്റ്റിൽ ജെൻസണ് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടെത്തിയത്. എന്തു പറയണം എന്നറിയാതെ വാക്കുകൾ എവിടെയോ തട്ടി നിലച്ചു എന്ന് പല അനുശോചന പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കാം.

ജീവിതത്തിൽ ഉറ്റവരോടൊപ്പം ശ്രുതിയെ തനിച്ചാക്കി ജെൻസനും പോകുമ്പോൾ, ഇനി ആരാണ് ശ്രുതിയെ ആശ്വസിപ്പിക്കുക എന്ന ചോദ്യം ഉത്തരം കിട്ടാതെ നിലനിൽക്കുന്നു. ഈ വേള കമന്റിലൂടെ അനുശോചനം അർപ്പിച്ച ഒരാൾക്ക് പറയാൻ കുറച്ചു വാക്കുകൾ ബാക്കിയുണ്ട്.

‘കഴിയുമെങ്കിൽ ആ പെൺകുട്ടിയുടെ അരികെ നസ്രിയയെയും കൂട്ടി ചെല്ലണം, ഒരു സമാധാന വാക്ക് പറഞ്ഞു ആശ്വസിപ്പിക്കണം’ എന്ന് നജീബ് എന്ന വ്യക്തി പറയുന്നു.

ഈ ആശ്വാസ വാക്കിന് ശ്രുതിക്ക് എത്രത്തോളം കരുത്തു പകരാൻ സാധിക്കുമോ എന്ന് ചോദിച്ചാൽ ആർക്കും മറുപടി പറയാൻ സാധിച്ചെന്നു വരില്ല. അവിടം വരെ പോയാലും, ഇല്ലെങ്കിലും, ഈ വേള ഇങ്ങനെയൊരു പ്രതികരണം നൽകാൻ പ്രേക്ഷകരുടെ ഇഷ്‌ടനായകനായ ഫഹദ് പ്രകടിപ്പിച്ച നല്ല മനസ് കാണാൻ കഴിയാതെയിരിക്കില്ല എന്നുമാണ് കമന്റുകൾ.

കഴിഞ്ഞദിവസം ഉണ്ടായ വാഹനാപകടത്തിലാണ് തലയ്ക്ക് സാരമായി പരിക്കേറ്റ ജെൻസൺ രാത്രിയോടുകൂടി മരിച്ചത്. ഉരുൾപൊട്ടൽ ഉണ്ടായ സമയത്ത് കോഴിക്കോട് ആയതിനാൽ മാത്രമാണ് ശ്രുതി സ്ഥലത്തില്ലാതെ പോവുകയും അപകടത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തത്.

ശ്രുതിയെ ചേർത്തുനിർത്തിയ ജെൻസന്റെ വാർത്ത ജനഹൃദയങ്ങളെ സ്പർശിച്ചിരുന്നു. ജൂലൈ 30ന് ഉണ്ടായ പ്രകൃതി ദുരന്തം നടന്ന് കേവലം ഒന്നരമാസം പോലും തികയും മുമ്പാണ് ശ്രുതിയെ വിട്ട് ഭാവിവരനും വിടവാങ്ങിയത്. ഈ വരുന്ന ഡിസംബറിൽ ശ്രുതിയുടെയും ജെൻസന്റെയും വിവാഹം നടക്കേണ്ടിയിരുന്നു.

#'My #brother #you #will #be #remembered #till #the #end #time #FahadFazil #condoles #Jensen #demise

Next TV

Related Stories
'വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം പ്രതികരിക്കാൻ എന്തേ ഉണ്ടായില്ല?' ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ ഭാഗ്യലക്ഷ്മി

Jan 19, 2026 12:57 PM

'വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം പ്രതികരിക്കാൻ എന്തേ ഉണ്ടായില്ല?' ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ ഭാഗ്യലക്ഷ്മി

'വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം പ്രതികരിക്കാൻ എന്തേ ഉണ്ടായില്ല?' ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ...

Read More >>
ആവേശം കുറഞ്ഞു, കളക്ഷനും, ബോക്സ് ഓഫീസിൽ 'റൺ' നിലച്ചു; മോഹൻലാൽ ചിത്രത്തിന് വൻ തിരിച്ചടി

Jan 19, 2026 10:58 AM

ആവേശം കുറഞ്ഞു, കളക്ഷനും, ബോക്സ് ഓഫീസിൽ 'റൺ' നിലച്ചു; മോഹൻലാൽ ചിത്രത്തിന് വൻ തിരിച്ചടി

ആവേശം കുറഞ്ഞു, കളക്ഷനും, ബോക്സ് ഓഫീസിൽ 'റൺ' നിലച്ചു; മോഹൻലാൽ ചിത്രത്തിന് വൻ...

Read More >>
'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന് സൂചനകൾ

Jan 17, 2026 09:56 AM

'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന് സൂചനകൾ

'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന്...

Read More >>
ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്

Jan 16, 2026 07:25 PM

ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്

ജെ.സി ഡാനിയേല്‍ പുരസ്കാരം നടി...

Read More >>
'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച് പാർവതി

Jan 16, 2026 01:22 PM

'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച് പാർവതി

'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച്...

Read More >>
Top Stories

News Roundup