#tamannaahbhatia | വിജയ് വർമയെ വിവാഹം ചെയ്യുമോയെന്ന് ഉറപ്പില്ല, ആദ്യ പ്രണയങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് തമന്ന

#tamannaahbhatia | വിജയ് വർമയെ വിവാഹം ചെയ്യുമോയെന്ന് ഉറപ്പില്ല, ആദ്യ പ്രണയങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് തമന്ന
Sep 10, 2024 01:54 PM | By Jain Rosviya

(moviemax.in)തെന്നിന്ത്യൻ സിനിമാ ലോകത്തിന്റെ താരസുന്ദരിയാണ് തമന്ന ഭാട്ടിയ. കഴിഞ്ഞ 19 വർഷക്കാലമായി സിനിമയിൽ സജീവമായി തമന്നയുണ്ട്. നായികയായും, ​കാമിയോ റോളിലും തമന്ന തിളങ്ങി.

തെന്നിന്ത്യൻ ഭാഷ അറിയാതെ തമിഴിലും തെലു​ഗിലും തിളങ്ങിയ തമന്ന മലയാളത്തിലും ഒരു സിനിമ ചെയ്തു. ​ഗ്ലാമറസ് വേഷത്തിൽ പോലും തമന്ന പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും അനാവശ്യ വിവാദങ്ങളിൽ താരം അകപ്പെട്ടിരുന്നില്ല.

ചെയ്ത സിനിമകളും കഥാപാത്രങ്ങൾ പോലും വേറിട്ടതായിരുന്നു. ചാന്ദ് സാ റോഷൻ ചെഹ്റ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തമന്ന സിനിമയിലേക്ക് എത്തുന്നത്.

പക്ഷേ അവിടുന്ന് ശ്രീ എന്ന ചിത്രത്തിലൂടെ തെലുഗിലേക്കാണ് തമന്ന ചേക്കേറുന്നത്. പിന്നീട് തമിഴ് തെലു​ഗു ചിത്രങ്ങളിൽ മാറി മാറി സിനിമകൾ ചെയ്തു.

ഹാപ്പി ഡെയ്സ് എന്ന ചിത്രത്തിലെ മാധു എന്ന കഥാപാത്രം ആ സമയത്ത് വലിയ ഓളം ഉണ്ടാക്കിയിട്ടുണ്ട്. അന്ന് ചെറുപ്പക്കാർക്കിടയിൽ പോലും ആ സിനിമയും വല്ലാതെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

തമന്നയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു അത്. തമന്നയുടെ കരിയറിൽ ബെസ്റ്റ് ചിത്രമാണ് 2007ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം കല്ലൂരി. അതിനു ശേഷം അയൻ, പയ്യ, കണ്ടേൻ കാതലൈ, അങ്ങനെ നിരവധി സിനിമകളിൽ തമന്ന അഭിനയിച്ചു.

ഇന്ത്യയിലെ പല സൂപ്പർസ്റ്റാറുകൾക്കൊപ്പവും പ്രമുഖ നടൻമാർക്കൊപ്പവും തമന്ന അഭിനയിച്ചു. ബോളിവുഡിലും മികച്ച സിനിമകൾ തമന്നക്ക് ലഭിച്ചിട്ടുണ്ട്.

ഹിമ്മത്ത്വാല, എന്റർടെയ്ൻമെന്റ്, കാമോശി, ബബ്ളി ബൗൺസർ, ലസ്റ്റ് സ്റ്റോറീസ് 2 തുടങ്ങി മികച്ച ഹിന്ദി ചിത്രങ്ങളിലും തമന്ന സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

 വിവാഹം ചെയ്യാൻ ആ​ഗ്രഹിക്കുന്നില്ലെന്ന് മുൻപൊരിക്കൽ തമന്ന പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ നടൻ വിജയ് വർമയുമായി പ്രണയത്തിലാണെന്ന് തമന്ന തന്നെ തുറന്നു പറഞ്ഞിരിക്കുന്നു.

2023 മുതൽ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ വരാൻ തുടങ്ങി. തുടക്കത്തിൽ അത്തരം വാർത്തകളെ തമന്ന നിഷേധിച്ചിരുന്നു. എന്നാൽ പിന്നീട് തുറന്നു പറയുകയായിരുന്നു. 

ലസ്റ്റ് സ്റ്റോറീസ് 2 എന്ന ആന്തോളജിയിൽ സെക്സ് വിത്ത് എക്സ് എന്ന സെ​ഗ്മെന്റിൽ തമന്നയും വിജയ് വർമയും ചേർന്നാണ് അഭിനയിച്ചത്. അതിലെ പ്രകടനം പ്രശംസനീയമായിരുന്നു.

പ്രണയാർദ്രമായ നിമിഷങ്ങളായിരുന്നു ഇരുവരും തമ്മിൽ ഉണ്ടായിരുന്നത്. വിജയ് വർമ തന്നെ സംരക്ഷിക്കുമെന്ന് ഉറപ്പുണ്ടെന്ന് തമന്ന പറഞ്ഞു.

ഈ കാരണം കൊണ്ടാണ് തമന്നക്ക് വിജയ് വർമയോട് പ്രണയം തോന്നിയതെന്നും താരം വ്യക്തമാക്കുന്നുണ്ട്.ഈയിടെ ഒരു അഭിമുഖത്തിനിടെ വിജയ് വർമക്കു മുന്നേ വേറെ രണ്ട് പ്രണയങ്ങൾ തനിക്കുണ്ടായിരുന്നുവെന്നാണ് തമന്ന പറയുന്നത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു പയ്യനെ തമന്നക്ക് ഇഷ്ടമായിരുന്നു.

പക്ഷേ ആ പയ്യൻ അത് മനസിലാക്കിയില്ല. സ്വപ്നങ്ങൾ സഫലമാവാൻ പ്രണയം ഒരു തടസ്സമാവരുത് എന്ന തിരിച്ചറിവാണ് ബ്രെയ്ക്ക് അപ്പ് അർത്ഥമാക്കുന്നത്. അതിനാലാണ് ആദ്യ പ്രണയം നഷ്ടപ്പെട്ടിട്ടും തമന്ന ഭാട്ടിയ തന്റെ സ്വപ്നത്തിനു പിറകേ പോയത്.

അതിനു ശേഷം മറ്റൊരു വ്യക്തിയുമായി താരം പ്രണയത്തിലായി. ആ പ്രണയത്തിലും ധാരാളം പ്രശ്നങ്ങൾ തമന്ന നേരിടേണ്ടി വന്നു. അങ്ങനെയാണ് ആ ബന്ധവും പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത്.

തന്റെ ഹൃദയം രണ്ട് തവണ തകർന്നുവെന്നാണ് തമന്ന പറഞ്ഞത്. തമന്നക്ക് വിവാഹത്തിൽ താത്പര്യമില്ലെന്ന് തുറന്നു പറഞ്ഞിരുന്നു.

വിജയ് വർമയെ തമന്ന വിവാഹം ചെയ്യുമോയെന്ന് ഇപ്പോഴും ഉറപ്പില്ല. ഇനി വിജയ് വർമയുമായി താരം ബ്രെയ്ക്ക് അപ്പായോ എന്ന സംശയങ്ങളും ആരാധകർക്കിടയിൽ നിലനിൽക്കുന്നുണ്ട്.

ഇതിനെ കുറിച്ച് തമന്നയോ വിജയ് വർമയോ പ്രതികരിച്ചിട്ടില്ല.

#tamannaahbhatia #says #about #her #past #breakup #stories #before #she #met #actor #vijayvarma

Next TV

Related Stories
വീണ്ടും തിരിച്ചടി; വിജയ്‌യുടെ ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ, ചിത്രം പൊങ്കലിന് എത്തില്ല

Jan 9, 2026 05:33 PM

വീണ്ടും തിരിച്ചടി; വിജയ്‌യുടെ ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ, ചിത്രം പൊങ്കലിന് എത്തില്ല

വിജയ്‌യുടെ ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ, ചിത്രം പൊങ്കലിന്...

Read More >>
ശിവകാർത്തികേയൻ്റെ  പരാശക്തിക്ക് U/A സർട്ടിഫിക്കറ്റ് : ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും

Jan 9, 2026 01:44 PM

ശിവകാർത്തികേയൻ്റെ പരാശക്തിക്ക് U/A സർട്ടിഫിക്കറ്റ് : ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും

ശിവകാർത്തികേയൻ്റെ പരാശക്തി നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും...

Read More >>
ഇനി കളി മാറും:  ‘ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

Jan 9, 2026 10:56 AM

ഇനി കളി മാറും: ‘ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി...

Read More >>
Top Stories