#annaraja | 'അന്നയുടെ സൈസിന് അനുസരിച്ചുള്ള കൊണ്ടുവരൂ'; ഹണിക്ക് പിന്നാലെ അന്നയോടും ബോച്ചെയുടെ വഷളത്തരവും ആം​ഗ്യവും!

#annaraja | 'അന്നയുടെ സൈസിന് അനുസരിച്ചുള്ള കൊണ്ടുവരൂ'; ഹണിക്ക് പിന്നാലെ അന്നയോടും ബോച്ചെയുടെ വഷളത്തരവും ആം​ഗ്യവും!
Sep 9, 2024 09:25 PM | By Athira V

അന്ന രാജൻ എന്നാണ് പേരെങ്കിലും അങ്കമാലി ഡയറീസിലെ ലിച്ചിയെന്ന് പറഞ്ഞാൽ നടിയുടെ മുഖം മലയാളികൾക്ക് അതിവേ​ഗം ഓർമ വരും. ഒരു നിമിഷം കൊണ്ട് തലവര മാറുക... പ്രശസ്തിയിലേക്ക് എത്തുക എന്നതാണ് അങ്കമാലി ഡയറീസിനുശേഷം അന്നയ്ക്ക് സംഭവിച്ചത്.

സിനിമ റിലീസ് ചെയ്തപ്പോൾ അന്നയുടെ ലിച്ചി ഹിറ്റായി. ഒപ്പം അന്നയും. പിന്നീട് തുടരെ തുടരെ അവസരങ്ങൾ... എട്ട് വർഷമായി മലയാള സിനിമയുടെ ഭാ​ഗമായ അന്ന ഇതുവരെ എട്ടോളം മലയാള സിനിമകളിൽ അഭിനയിച്ചു. 

അവയിൽ ഭൂരിഭാ​ഗവും ഹിറ്റായിരുന്നു. ആലുവക്കാരിയാണ് അന്ന രേഷ്മ രാജന്‍. ഇപ്പോൾ താരം കൂടുതലായും തിളങ്ങുന്നത് സിനിമയിൽ അല്ല ഉദ്ഘാടന വേദികളിലാണ്. കേരളത്തിൽ അങ്ങോളമിങ്ങോളമായി നിരവധി സ്ഥാപനങ്ങളുടെ ഉദ്ഘാടനം അന്ന നടത്തി കഴിഞ്ഞു. 

ഉദ്ഘാടനം സ്റ്റാറെന്ന വിളിപ്പേരും സ്ഥിരമായി ഉദ്ഘാടനങ്ങൾക്ക് എത്തുന്നതിനാൽ അന്നയ്ക്ക് വീണിട്ടുണ്ട്. ഹണി റോസ് കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഉദ്ഘാടനങ്ങൾ ചെയ്തിട്ടുള്ള യുവനടി അന്നയാകും. സോഷ്യൽമീഡിയയിലും സജീവമായ താരം പക്ഷെ പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനം ഏറ്റുവാങ്ങാറുണ്ട്. ഇപ്പോഴിതാ അന്നയുടെ പുതിയൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

ചെമ്മണ്ണൂർ ജ്വല്ലേഴ്സിന്റെ ചേർത്തല ബ്രാഞ്ചിന്റെ ഉദ്ഘാടനത്തിൽ അന്ന പങ്കെടുത്തതിന്റെ വീഡിയോയാണ് ചർച്ചയാകുന്നത്. ഷോപ്പ് ഉദ്ഘാടനം ചെയ്തശേഷം അവിടെയുണ്ടായിരുന്ന ആഭരണങ്ങളിൽ പലതും അന്ന ട്രൈ ചെയ്തു. അതിനിടയിൽ ഉടമയായ ബോബി ചെമ്മണ്ണൂർ പറഞ്ഞ കമന്റാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

അന്നക്ക് വലിയ സൈസ് ഉള്ള സാധനം എടുത്ത് കൊടുക്കൂ... ആളുടെ സൈസിന് അനുസരിച്ചുള്ള കൊണ്ടുവരൂവെന്നാണ് ബോച്ചെ ജീവനക്കാരോട് പറഞ്ഞതും. അന്നയുടെ ശരീരത്തെ കൂടി പരിഹ​സിച്ചുള്ളതാണ് കമന്റും അതിനിടയിൽ കാണിച്ച കൈകൊണ്ടുള്ള ആം​ഗ്യവും. ചുറ്റും കൂടി നിന്നവരും ബോച്ചെയുടെ ഡബിൾ മീനിങ്ങുള്ള കമന്റ് കേട്ട് ചിരിക്കുന്നതും വീഡിയോയിൽ കാണാം. 

ബോച്ചെയുടെ ഡയലോ​ഗ് കടമെടുത്ത് നടിയെ ബോഡി ഷെയിം ചെയ്തുള്ള കമന്റുകളും വൈറൽ വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടു. ബോച്ചെയുടെ അസഭ്യം നിറഞ്ഞ കമന്റിനോട് അന്ന പ്രതികരിച്ചില്ല. ചിരിക്കുക മാത്രമാണ് ചെയ്തത്. 

അടുത്തിടെ നടി ഹണി റോസിനോടും സമാനാമായ രീതിയിൽ വിവാദ പരാമർശം നടത്തിയിരുന്നു ബോച്ചെ. ബോബി ചെമ്മണ്ണൂരിന്റെ അതിഥിയായി ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹണി റോസ്. പരിപാടിയുടെ ഭാഗമായി ബോബി ചെമ്മണ്ണൂരിന്റെ ജ്വലറിയും താരം സന്ദർശിച്ചിരുന്നു. 

ഒരു നെക്ലസ് കഴുത്തിൽ അണിയച്ചതിനുശേഷം ബോബി ചെമ്മണ്ണൂർ ഹണി റോസിനെ ഒന്ന് കറക്കി. നേര നിന്നാൽ മാലയുടെ മുൻഭാഗമെ കാണു. മാലയുടെ പിൻഭാഗം കാണാൻ വേണ്ടിയാണ് കറക്കിയത് എന്നായിരുന്നു ബോബി ചെമ്മണ്ണൂർ അതെക്കുറിച്ച് പറഞ്ഞത്. കൂടാതെ ഹണി റോസിനെ കാണുമ്പോൾ പുരാണത്തിലെ കുന്തി ദേവിയെന്ന കഥാപാത്രത്തെ ഓർമ വരുമെന്ന് ബോബി പറഞ്ഞു. 

ഈ രണ്ട് പരാമർശങ്ങളും വലിയ വിവാദത്തിനും പ്രതിഷേധത്തിനുമാണ് പിന്നീട് വഴി വെച്ചിരുന്നു. അതെല്ലാം ഒന്ന് കെട്ടടങ്ങി വരുന്ന സാഹചര്യത്തിലാണ് നടി അന്നയെ ബോഡി ഷെയിം ചെയ്തുള്ള വൾ​ഗർ‌ കമന്റ് ബോച്ചെ പറഞ്ഞത്. ശരീര ഭാരം വർധിച്ചതിന്റെ പേരിൽ വലിയ വിമർശനം കഴിഞ്ഞ കുറച്ച് നാളുകളായി അന്ന നേരിടുന്നുണ്ട്. വേദനിപ്പിക്കരുതെന്നും താൻ രോഗബാധിതയാണെന്നുമാണ് ഒരിക്കൽ രോ​ഗ വിവരം വെളിപ്പെടുത്തി വിമർശനങ്ങളോ‍ട് നടി പ്രതികരിച്ചത്. 

ഓട്ടോഇമ്മ്യൂൺ തൈറോയ്ഡ് എന്ന ​രോ​ഗാവസ്ഥയിലൂടെയാണത്രെ അന്ന കടന്ന് പോകുന്നത്. ഇതിനാൽ ശരീരം ചിലപ്പോള്‍ തടിച്ചും മെലിഞ്ഞും ഇരിക്കും. മുഖം വലുതാകുന്നതും സന്ധികളിലെ തടിപ്പും വേദനയും ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണെന്നും അന്ന വെളിപ്പെടുത്തിയിരുന്നു. 

#Boche #rudeness #and #gesture #Anna #after #Honey

Next TV

Related Stories
'ദിലീപ് എന്നോട് ചോദിച്ച് വാങ്ങിയതാണ്, അതിനുശേഷം അവന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല'; സംവിധായകൻ കരീം

Oct 30, 2025 11:25 AM

'ദിലീപ് എന്നോട് ചോദിച്ച് വാങ്ങിയതാണ്, അതിനുശേഷം അവന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല'; സംവിധായകൻ കരീം

'ദിലീപ് എന്നോട് ചോദിച്ച് വാങ്ങിയതാണ്, അതിനുശേഷം അവന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല'; സംവിധായകൻ...

Read More >>
ആവേശത്തിൽ ആരാധകർ: മോഹൻലാലിന്റെ മകളുടെ  ആദ്യ സിനിമ  'തുടക്കം' ഒരുങ്ങുന്നു, പൂജ കൊച്ചിയിൽ  നടന്നു

Oct 30, 2025 11:15 AM

ആവേശത്തിൽ ആരാധകർ: മോഹൻലാലിന്റെ മകളുടെ ആദ്യ സിനിമ 'തുടക്കം' ഒരുങ്ങുന്നു, പൂജ കൊച്ചിയിൽ നടന്നു

‘വിസ്മയ തുടക്കം’; മോഹൻലാലിന്‍റെ മകളുടെ ആദ്യ സിനിമ, പൂജ...

Read More >>
ലാലേട്ടൻ വീണ്ടും പട്ടാളവേഷത്തിൽ? മോഹൻലാൽ-മേജർ രവി ചിത്രം ഒരുങ്ങുന്നത് ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ

Oct 29, 2025 01:20 PM

ലാലേട്ടൻ വീണ്ടും പട്ടാളവേഷത്തിൽ? മോഹൻലാൽ-മേജർ രവി ചിത്രം ഒരുങ്ങുന്നത് ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ

ലാലേട്ടൻ വീണ്ടും പട്ടാളവേഷത്തിൽ? മോഹൻലാൽ-മേജർ രവി ചിത്രം ഒരുങ്ങുന്നത് ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ...

Read More >>
'നാലടി പൊക്കമുള്ള ശിഷ്യ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ മൂന്നര അടിക്കാരൻ പരിശീലകന് ആഹ്ലാദം വാനോളം' -  പത്ര കട്ടിങ് പങ്കുവെച്ച് നവ്യ

Oct 29, 2025 12:55 PM

'നാലടി പൊക്കമുള്ള ശിഷ്യ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ മൂന്നര അടിക്കാരൻ പരിശീലകന് ആഹ്ലാദം വാനോളം' - പത്ര കട്ടിങ് പങ്കുവെച്ച് നവ്യ

ഇപ്പോഴിതാ നവ്യ പങ്കുവെച്ച പഴയ കലോത്സവ ഓർമയുടെ ഒരു പേപ്പർ കട്ടിങ് പോസ്റ്റാണ് ശ്രദ്ധ...

Read More >>
'സാരിത്തുമ്പിൽ തൂങ്ങിമരിക്കേണ്ട സ്ഥിതി , പ്രേമിച്ച് സ്മിതയെ കല്യാണം കഴിച്ചു, കണ്ണീർ പൊടിയുന്ന അവസ്ഥയിലേക്കെത്തിയപ്പോൾ....'; സംവിധായകൻ

Oct 29, 2025 10:21 AM

'സാരിത്തുമ്പിൽ തൂങ്ങിമരിക്കേണ്ട സ്ഥിതി , പ്രേമിച്ച് സ്മിതയെ കല്യാണം കഴിച്ചു, കണ്ണീർ പൊടിയുന്ന അവസ്ഥയിലേക്കെത്തിയപ്പോൾ....'; സംവിധായകൻ

സാരിത്തുമ്പിൽ തൂങ്ങിമരിക്കേണ്ട സ്ഥിതി , പ്രേമിച്ച് സ്മിതയെ കല്യാണം കഴിച്ചു, കണ്ണീർ പൊടിയുന്ന അവസ്ഥയിലേക്കെത്തിയപ്പോൾ....';...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall