മലയാള സിനിമയുടെ ചരിത്രത്തിൽ തരംഗം സൃഷ്ടിച്ച സിനിമയാണ് 1978ൽ ഭരതൻ സംവിധാനം ചെയ്ത് ജയഭാരതി അഭിനയിച്ച രതി നിർവേദം. യുവാക്കളുടെ ഹരമായി മാറിയ നായികയായിരുന്നു ജയഭാരതി. ഇന്നും രതി എന്ന ആ കഥാപാത്രത്തിന് ആരാധകർ ഉണ്ട്. ഒരു ഇറോട്ടിക് ഡ്രാമയായിരുന്നെങ്കിലും മനോഹരമായ ഗാനങ്ങളുണ്ടായിരുന്നു ചിത്രത്തിൽ.
ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം ആളുകളെ പെട്ടെന്ന് ആകർഷിക്കുന്ന തരത്തിലായിരുന്നു തയ്യാറാക്കിയത്. എന്നാൽ പോസ്റ്ററിനു വേണ്ടി ഒരു ഫോട്ടോ എടുക്കാൻ ജയഭാരതി അനുവദിച്ചിരുന്നില്ല.
പക്ഷേ അവസാനം പോസ്റ്ററിൽ അതേ ഹോട്ട് ലുക്കിൽ ജയഭാരതിയുണ്ട്. ഇതിനു പിന്നിലെ രഹസ്യം രതിനിർവേദത്തിനു പോസ്റ്റർ ഡിസൈൻ ചെയ്ത കുര്യൻ വർണശാല മാസ്റ്റർ ബിൻ ചാനലിലൂടെ വെളുപ്പെടുത്തുന്നു.
"ജയഭാരതി അഭിനയിച്ച രതി നിർവേദം എന്ന സിനിമയുടെ പോസ്റ്റർ ഡിസൈൻ ചെയ്തത് ഞാനാണ്. പലരും തെറ്റിദ്ധരിച്ചത് സംവിധായകൻ ഭരതന്റെ ഡിസൈനാണ് എന്നായിരുന്നു. ഇതിൽ ജയഭാരതി നനഞ്ഞ് കിടക്കുന്ന ഒരു പോസ്റ്റർ വേണം. എന്നാൽ അതിനു സ്റ്റിൽസ് ഇല്ല.
സാധാരണ ആൽബത്തിലുള്ള ഫോട്ടോസ് നോക്കിയിട്ടാണ് ഇതെല്ലാം ചെയ്യുന്നത്. എന്നാൽ ഈ ആൽബത്തിൽ ഇങ്ങനെയൊരു സ്റ്റിൽ ഇല്ല. അങ്ങനെ സ്റ്റിൽസിനെ കുറിച്ച് ഭരതേട്ടനോട് ഞാൻ ചോദിച്ചു. അപ്പോഴാണ് അദ്ദേഹം പറയുന്നത് സ്റ്റിൽസ് എടുക്കാൻ അവൾ സമ്മതിച്ചില്ലെന്ന്.
ഇങ്ങനെ നനഞ്ഞ് നിൽകുന്ന വേഷത്തിൽ അരഞ്ഞാണം കാണിച്ചു കൊണ്ടുള്ള ലുക്കിൽ ഫോട്ടോ എടുക്കാൻ സാധിക്കില്ലെന്ന് ജയഭാരതി പറഞ്ഞു. പക്ഷേ ഈ പോസ്റ്റർ തീർച്ചയായും ആവശ്യമാണെന്ന് ഭരതേട്ടനും പറഞ്ഞു. ചിത്രത്തിലെ ഒരു പാട്ടിലെ രംഗമുണ്ട്, അതിന്റെ സ്റ്റിൽസായിരുന്നു എടുക്കേണ്ടിയിരുന്നത്. ആ പാട്ടിൽ ജയഭാരതി കിടക്കുന്ന ഫ്രെയിം മാത്രം കട്ട് ചെയ്ത് തരാൻ ഞാൻ ആവശ്യപ്പെട്ടു. അതിൽ കൃത്യമായി ആ ഫ്രെയിം കാണാൻ സാധിക്കും.
അതിൽ നിന്നും ഒരു ഫ്രെയിം എഡിറ്റർ കട്ട് ചെയ്തു. അത് ഞാൻ എൻലാർജ് ചെയ്തു, എന്നിട്ട് തല ഭാഗം മാത്രം ഒന്ന് കളർ ചെയ്തു ബാക്കിയെല്ലാം വരച്ചുണ്ടാക്കി. ചിത്രത്തിന്റെ നിർമ്മാതാവ് ഹരി പോത്തൻ ആയിരുന്നു.
ജയാരതിയും ഹരി പോത്തനും നല്ല അടുപ്പത്തിൽ ആയിരുന്നു മാത്രമല്ല ഇരുവരും ഒന്നിച്ചു താമസിക്കുകയായിരുന്നു. ജയഭാരതിയുടെ അനുവാദമില്ലാതെ സ്റ്റിൽസ് പോലുമില്ലാതെ ഒരു പോസ്റ്റർ തയ്യാറാക്കിയെന്ന് അറിഞ്ഞാൽ പ്രശ്നമാവുമോ എന്ന് ഞാൻ പേടിച്ചു. എന്നാൽ ഹരി പോത്തൻ എനിക്ക് ധൈര്യം തന്നു.
നിർമ്മാതാവുൾപ്പെടെ പോസ്റ്റർ കണ്ട് എല്ലാവരും കുര്യനെ അഭിനന്ദിച്ചു. അങ്ങനെ കേരളത്തിലുടനീളം ഈ പോസ്റ്റർ ഒട്ടിച്ചു. സ്റ്റിൽസ് എടുക്കാതെ പോസ്റ്റർ വന്നത് ജയഭാരതി അറിഞ്ഞ്. കുര്യൻ വർണശാലയാണ് ഇതിനു പിന്നിൽ എന്ന് ജയഭാരതിക്കു മനസിലാണ്. ഇതിന്റെ പേരിൽ ജയഭാരതി വലിയ പ്രശ്നമുണ്ടാക്കി. അതൊരു ഹോട്ട് ലുക്കുള്ള പോസ്റ്ററായിരുന്നു. അതുകൊണ്ട് തന്നെ താരത്തിന്റെ ഇമേജിനെ ബാധിക്കുമെന്ന രീതിയിലായിരുന്നു ജയഭാരതി വഴക്കിട്ടത്.
"ഈ വിഷയം എല്ലാവരും അറിഞ്ഞു. ഒരു ദിവസം നസീർ സാർ എന്നോട് ചോദിച്ചു ജയഭാരതിയുടെ തുണിയില്ലാത്ത പോസ്റ്റർ വന്നുവെന്ന് അറിഞ്ഞല്ലോ എന്ന്. പക്ഷേ അതൊരു കലാപരമായുള്ള പോസ്റ്റർ ആണെന്ന് ഞാൻ പറഞ്ഞു. കുറേ കാലം ജയഭാരതിയുടെ കണ്ണിൽ പെടാതെയാണ് ഞാൻ നടന്നിരുന്നത്. ആ ഒരു പോസ്റ്റർ കണ്ടിട്ട് ആളുകൾ ഇടിച്ചു കയറി. സിനിമയും നല്ലതായിരുന്നു." കുര്യൻ വർണശാല പറയുന്നു.
#Aranjanam #look #in #a #wet #outfit #was #done #without #permission #jayabharathi