#sameera | ഇല്ലാത്ത ചുംബന രംഗം കുത്തിക്കേറ്റി, കാസ്റ്റിംഗ് കൗച്ച് നിരസിച്ചതോടെ അവസരമില്ലാതായി; വെളിപ്പെടുത്തി സമീറ

#sameera | ഇല്ലാത്ത ചുംബന രംഗം കുത്തിക്കേറ്റി, കാസ്റ്റിംഗ് കൗച്ച് നിരസിച്ചതോടെ അവസരമില്ലാതായി; വെളിപ്പെടുത്തി സമീറ
Aug 25, 2024 09:57 AM | By ADITHYA. NP

(moviemax.in)ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി മാറുകയാണ്.

അതേസമയം ഇതാദ്യമായിട്ടില്ല ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള തുറന്നു പറച്ചിലുകള്‍ നടക്കുന്നത്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലുമെല്ലാം ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് നടിമാര്‍ മുന്നോട്ട് വന്നിട്ടുണ്ട്.

അത്തരത്തില്‍ ഒരിക്കല്‍ തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ നടിയാണ് സമീറ റെഡ്ഡി. ഒരുകാലത്ത് തെന്നിന്ത്യയിലേയും ബോളിവുഡിലേയും നിറ സാന്നിധ്യമായിരുന്നു സമീറ.

വാരണം ആയിരം എന്ന സിനിമയിലൂടെയാണ് സമീറ തെന്നിന്ത്യയുടെ പ്രിയങ്കരിയാകുന്നത്. മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് സമീറ.

അന്ന് സിനിമാ ലോകത്തെ സെക്‌സി സാം ഇന്ന് സോഷ്യല്‍ മീഡിയയിലെ മെസി മമ്മയാണ്. സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് സമീറ. തന്റെ തുറന്നെഴുത്തുകളിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട് സമീറ.

താരത്തിന്റെ വീഡിയോകള്‍ വൈറലായി മാറാറുണ്ട്. സിനിമാ താരങ്ങളില്‍ സോഷ്യല്‍ മീഡിയയിലേക്കു ആദ്യ ചുവടുവച്ചവരില്‍ ഒരാള്‍ കൂടിയാണ് സമീറ.

മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം സമീറ തുറന്നു പറഞ്ഞത്. ഒരിക്കലൊരു നടന്‍ തന്നോട് മോശമായി പെരുമാറിയെന്നും അയാളുമായി സഹകരിക്കാന്‍ തയ്യാറാകാത്തതിനാല്‍ തന്നെ പുറത്താക്കിയെന്നുമാണ് സമീറ പറഞ്ഞത്.

താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.''

ഞാന്‍ ഒരു സിനിമ ചെയ്യുകയായിരുന്നു. പെട്ടെന്ന് എന്നോട് സിനിമയില്‍ ഒരു കിസ്സിംഗ് സീന്‍ ഉണ്ടെന്ന് പറഞ്ഞു. അത് തീരുമാനിക്കുമ്പോള്‍ ഞാനില്ലായിരുന്നു. അതിനാല്‍ തയ്യാറല്ലെന്ന്പറഞ്ഞു.

പക്ഷെ നിങ്ങള്‍ മുസാഫിറില്‍ ചെയ്തിട്ടുണ്ടല്ലോ എന്നായിരുന്നു അവരുടെ മറുപടി. ആയിരിക്കാം എന്നു കരുതി ഞാന്‍ അത് തുടര്‍ന്നും ചെയ്യണമെന്നില്ലെന്ന് ഞാന്‍ പറഞ്ഞു.

അതോടെ സൂക്ഷിച്ച് വേണം പെരുമാറാനെന്നും നിന്നെ മാറ്റാന്‍ സാധിക്കുമെന്നും അയാള്‍ പറഞ്ഞു'' എന്നാണ് സമീറ പറഞ്ഞത്.സമീറയ്ക്ക് മറ്റൊരു മോശം അനുഭവമുണ്ടാകുന്നത് ഒരു ബോളിവുഡ് നായകനില്‍ നിന്നായിരുന്നു.

''ഒരു നടന്‍ എന്നെക്കുറിച്ച് പറഞ്ഞത് നീ ഒട്ടും അപ്രോച്ചബിള്‍ അല്ലെന്നും ബോറിംഗ് ആണെന്നുമായിരുന്നു. നീ ഒട്ടും ഫണ്‍ അല്ലെന്നും ഇനി നിനക്കൊപ്പം അഭിനയിക്കുമോ എന്ന് അറിയുക പോലുമില്ലെന്ന് പറഞ്ഞു.

അതിന് ശേഷം അയാള്‍ക്കൊപ്പം ഞാനൊരു സിനിമയിലും അഭിനയിച്ചിട്ടില്ല'' എന്നാണ് സമീറ പറഞ്ഞത്.''ഇതൊരു തരം പാമ്പും കോണിയും കളിയാണ്. എങ്ങനെയാണ് പാമ്പുകളെ മറി കടന്ന് മുന്നോട്ട് പോകേണ്ടത് എന്ന് അറിഞ്ഞിരിക്കണം.

ഞാന്‍ ഷൂട്ടിന് ശേഷം നടന്മാരുടെ കൂടെ കറങ്ങുകയോ പാര്‍ട്ടിയ്ക്ക് പോവുകയോ ചെയ്യില്ല. ഞാന്‍ വീട്ടില്‍ പോയിരുന്ന് ടിവി കാണും. ഞാന്‍ സോഷ്യലൈസ് ചെയ്യാന്‍ പോകാറില്ല. അത് ധാരാളം അവസരങ്ങള്‍ നേടാനുള്ള വഴിയാണെന്ന് അറിയാം.

പക്ഷെ കുഴപ്പമില്ല. അതാണ് ഈ ബിസിനസിന്റെ രീതി'' എന്നാണ് ഇത്തരം സംഭവങ്ങളെ താന്‍ നേരിടുന്നത് എങ്ങനെയെന്ന് വിശദമാക്കി കൊണ്ട് സമീറ പറയുന്നത്. 11 വര്‍ഷത്തെ കരിയറിന് ശേഷമാണ് സമീറ ഇടവേളയെടുക്കുന്ന.

2014ലാണ് സമീറ അക്ഷയ് വര്‍ദെയെ വിവാഹം കഴിക്കുന്നത്. ഒരു മകനും ഒരു മകളുമാണ് ദമ്പതികള്‍ക്കുള്ളത്. സമീറയുടെ വീഡിയോകളിലൂടെ കുടുംബവും ഇന്ന് ആരാധകര്‍ക്ക് സുപരിചിതരാണ്.

#non #existent #kiss #scene #injected #casting #couch #turned #down #opportunity #lost #Sameera #revealed

Next TV

Related Stories
 'അവയവങ്ങൾക്ക് കറുപ്പ് നിറം, ശരീരത്തിൽ പ്രാണികൾ'; പാക് നടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് പുറത്ത്

Jul 12, 2025 06:12 PM

'അവയവങ്ങൾക്ക് കറുപ്പ് നിറം, ശരീരത്തിൽ പ്രാണികൾ'; പാക് നടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് പുറത്ത്

'അവയവങ്ങൾക്ക് കറുപ്പ് നിറം, ശരീരത്തിൽ പ്രാണികൾ'; പാക് നടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്...

Read More >>
രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ

Jul 8, 2025 11:06 AM

രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ

വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ...

Read More >>
'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

Jul 7, 2025 03:20 PM

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall