സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി മാറിയിരിക്കുകയാണ് സമാന്ത, നാഗ ചൈതന്യ, ശോഭിത ധുലിപാല എന്നിവർ. കഴിഞ്ഞാഴ്ചയാണ് ശോഭിതയുടെയും നാഗ ചൈതന്യയുടെയും വിവാഹ നിശ്ചയം നടന്നത്.
സമാന്തയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് ചൈതന്യ രണ്ടാമതൊരു വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. ആരാധകർക്ക് പ്രിയപ്പെട്ട താര ദമ്പതികളായിരുന്നു സമാന്തയയും നാഗ ചൈതന്യയും.
ഒരുമിച്ച് സിനിമകൾ ചെയ്യവെ പ്രണയത്തിലായ ഇരുവരും അധികം വൈകാതെ വിവാഹ ജീവിതത്തിലേക്ക് കടന്നു. 2017 ലായിരുന്നു വിവാഹം.
നിരവധി താരങ്ങൾ വിവാഹാഘോഷത്തിൽ പങ്കെടുത്തു. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. 2021ൽ ഇരുവരും വേർപിരിഞ്ഞു.
തെലുങ്ക് സിനിമാ ലോകത്തെ പ്രബലരാണ് നാഗ ചൈതന്യയുടെ അക്കിനേനി കുടുംബം. വേർപിരിയൽ വേളയിൽ വൻ തുക സമാന്തയ്ക്ക് ജീവനാംശമായി നൽകാൻ കുടുംബം തയ്യാറായി.വേർപിരിഞ്ഞതിന് കാരണം എന്തെന്ന് രണ്ട് പേരും ഇതുവരെയും വ്യക്തമാക്കായിട്ടില്ല.
റിപ്പോർട്ടുകൾ പ്രകാരം സമാന്തയ്ക്ക് കരിയറിലുണ്ടായ വളർച്ച നാഗ ചൈതന്യക്ക് ഇഷ്‌ടപ്പെട്ടിരുന്നില്ല. വിവാഹ ശേഷം സമാന്ത സൂപ്പർതാര പദവിയിലേക്ക് ഉയർന്നിരുന്നു.
എന്നാൽ കരിയറിനപ്പുറം നാഗ ചൈതന്യക്കൊപ്പമുള്ള കുടുംബ ജീവിതം സമാന്ത സ്വപ്നം കണ്ടിരുന്നു. ശാകുന്തളം എന്ന സിനിമ പൂർത്തിയാക്കിയ ശേഷം ഇടവേളയെടുക്കാനായിരുന്നു നടിയുടെ തീരുമാനം.അമ്മയായി കുടുംബ ജീവിതം നയിക്കാനുള്ള ഒരുക്കത്തിലായിരുന്നു സമാന്ത.
എന്നാൽ അപ്പോഴേക്കും നാഗ ചൈതന്യക്കും സമാന്തയ്ക്കും ഇടയിൽ അസ്വാരസ്യങ്ങൾ വരികയും ഇവർ അകലുകയും ചെയ്തു. വിവാഹ മോചനത്തിന് ശേഷം വേണ്ടായിരുന്നു എന്ന് തോന്നിയ ഒരു കാര്യത്തെക്കുറിച്ച് സമാന്ത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഒരിക്കലും ടാറ്റൂ ചെയ്യരുതെന്നാണ് താൻ തന്റെ ചെറുപ്പത്തിലെ തന്നോട് തന്നെ പറയാനാഗ്രഹിക്കുന്നതെന്ന് സമാന്ത അന്ന് വ്യക്തമാക്കി. ഒരിക്കലും, ഒരിക്കലും ടാറ്റൂ ചെയ്യരുതെന്നാണ് എന്റെ യംഗർ സെൽഫിന് നൽകാനുള്ള ഉപദേശം, എന്നാണ് സമാന്ത പറഞ്ഞത്.
വിവാഹ മോചനത്തിന് പിന്നാലെ നടി ഇങ്ങനെ പറഞ്ഞതിന് കാരണമുണ്ട്. നാഗ ചൈതന്യയോടുള്ള പ്രണയ സൂചകമായി ഒന്നിലേറെ ടാറ്റൂകൾ സമാന്ത ചെയ്തിട്ടുണ്ടായിരുന്നു. വൈഎംസി എന്നാണ് ആദ്യ ടാറ്റൂ.
സമാന്തയും നാഗ ചൈതന്യയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച യെ മായ ചെസവ എന്ന സിനിമയുടെ ചുരുക്കപ്പേരാണിത്. രണ്ടാമത്തെ ടാറ്റൂ ചായ് എന്നാണ്. നാഗ ചൈതന്യയുടെ വിളിപ്പേരാണിത്. രണ്ട് അമ്പുകളാണ് മൂന്നാമത്തെ ടാറ്റൂ.
ഇതേ ടാറ്റൂ നാഗ ചൈതന്യയും ചെയ്തിരുന്നു.വിവാഹ മോചനം സമാന്തയെ മാനസികമായി തളർത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ നടിക്കെതിരെ അധിക്ഷേപങ്ങളും വന്നു.
വിവാഹ മോചനത്തിന് പിന്നാലെ മയോസിറ്റിസ് എന്ന ഓട്ടോഇമ്മ്യൂൺ കണ്ടീഷൻ താരത്തെ ബാധിച്ചു. തുടരെ പ്രശ്നങ്ങൾ വന്നപ്പോഴും ഇതിനെ അതിജീവിച്ച് മുന്നോട്ട് പോകാൻ കഴിയുന്ന സമാന്തയെ ആരാധകർ പ്രശംസിക്കുന്നു.
മയോസിറ്റിസിന്റെ ചികിത്സയ്ക്ക് വേണ്ടിയെടുത്ത ചെറിയ ഇടവേളയ്ക്ക് ശേഷം കരിയറിൽ വീണ്ടും സജീവമാവുകയാണ് സമാന്ത.
#Never #do #that #actress #realized #her #relationship #after #the #breakup #samanta #said