(moviemax.in)തെന്നിന്ത്യൻ നായികമാരിൽ ഒരുപാട് ആരാധകരുള്ള താരമാണ് കീർത്തി സുരേഷ്. വ്യത്യസ്ത സിനിമകളും വേറിട്ട കഥാപാത്രങ്ങളുമാണ് കീർത്തിയുടെ പ്രത്യേകത.
തെന്നിന്ത്യയിലെ ഒരുവിധം സൂപ്പർ താരങ്ങൾക്കൊപ്പം കീർത്തി അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി മലയാളത്തിൽ നിന്നാണ് അഭിനയ ജീവിതത്തിലേക്ക് എത്തിയതെങ്കിലും ഇപ്പോൾ തമിഴ്, തെലുഗു സിനിമകളിലാണ് കൂടുതലും തിളങ്ങുന്നത്.
കീർത്തി ഒരു ദളപതി ഫാൻ ആണെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. വിജയ്ക്കൊപ്പം 2 സിനിമകളിലാണ് കീർത്തി അഭിനയിച്ചത്. എന്നാൽ അതിലൂടെ ഇരുവർക്കുമിടയിൽ നല്ല സൗഹൃദവും ഉണ്ട്. കീർത്തിയുടെ പേര് അനാവശ്യമായി പല താരങ്ങൾക്കൊപ്പവും വലിച്ചിഴക്കപ്പെട്ടിട്ടുണ്ട്.
അത്തരത്തിൽ വിജയ്ക്കൊപ്പവും അനാവശ്യ ആരോപണങ്ങൾ ഉയർന്നിരുന്നു. വിജയുമായുള്ള സൗഹൃദത്തെ കുറിച്ച് കീർത്തി സുരേഷ് സംസാരിക്കുന്നു.
"വിജയ് സാർ, അറ്റ്ലി, പ്രിയ, ജഗദീഷ്, കതിർ, കല്യാണി, പിന്നെ ഞാനും. ഞങ്ങളെല്ലാം ഒരു ടീമാണ്. ഞങ്ങൾ എല്ലാവരും ഇടക്കിടെ കാണാറുണ്ട്. എന്നെ സുരേഷ് എന്നാണ് വിജയ് സാർ വിളിക്കുന്നത്.
ഒരുപാട് തമാശകൾ പറയും. സിനിമയുമായി ബന്ധപ്പെട്ട് ട്രെയിലർ, അല്ലെങ്കിൽ ഫോട്ടോസ് അങ്ങനെയെല്ലാം കാണുമ്പോൾ മികച്ച അഭിപ്രായങ്ങൾ അദ്ദേഹം പറയും. എല്ലാവർക്കും അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. അതിനാൽ ഒരുപാട് ഫാൻസും അദ്ദേഹത്തിനുണ്ട്.
പക്ഷേ എനിക്ക് അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്തതിനു ശേഷം അദ്ദേഹത്തെ വ്യക്തിപരമായി ഒരുപാട് ഇഷ്ടമാണ്. അതിനാൽ ഞങ്ങൾ ഒരുമിച്ച് സിനിമയിൽ അഭിനയിച്ചതിനു ശേഷം പഴയതിലും കൂടുതൽ ഞാൻ ഒരു വിജയ് ഫാൻ ആയി.
അദ്ദേഹം എന്റെ ഏറ്റവും അടുത്ത സുഹൃത്തായതിൽ ഒരുപാട് സന്തോഷമുണ്ട്. മാത്രമല്ല അദ്ദേഹം തമാശകൾ പറയുകയും ഇടക്ക് തമാശ നിറഞ്ഞ രീതിയിൽ കളിയാക്കും.
പക്ഷേ അദ്ദേഹം ഇത് കളിയാക്കിയതാണെന്ന് പിന്നീടാണ് മനസിലാവുന്നത്. വളരെ സീരിയസായിട്ടാണ് കോമഡി പറയുക. അദ്ദേഹം ചിരിക്കാൻ തുടങ്ങുമ്പോഴാണ് മനസിലാവുക തമാശ ആയിരുന്നെന്ന്."കീർത്തി സുരേഷ് പറയുന്നു.
ഇരുവരും ഒരുമിച്ച് ഭൈരവയും സർക്കാരും ചെയ്തു. രണ്ട് സിനിമയും സൂപ്പർ ഹിറ്റായി. വിജയ് ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. തന്റെ സിനിമാ ജീവിതത്തിൽ നിന്നും വലിയൊരു ഇടവേളക്ക് ഒരുങ്ങുകയാണ് അദ്ദേഹം.
വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് കീർത്തി സുരേഷ് പറയുന്നു. "അദ്ദേഹം വലിയൊരു കാര്യത്തിലേക്കാണ് ചുവട് വെക്കുന്നത്. സിനിമാ മേഖലയിൽ ഇത്രയും വലിയ പൊസിഷനിൽ നിൽക്കുമ്പോഴാണ് അഭിനയം വിട്ട് രാഷ്ട്രീയത്തിലേക്ക് പോവുന്നത്.
ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഒരുങ്ങുന്നത് ചെറിയ കാര്യമല്ല. ഇത്രയും വർഷം ജനങ്ങൾ അദ്ദേഹത്തോട് കാണിച്ച സ്നേഹം തിരച്ചു കൊടുക്കണമെന്ന് അദ്ദേഹം ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട്.
അതിനാലാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്. തീർച്ചയായും ജനങ്ങൾക്ക് ഇത് പുതിയൊരു അനുഭവമായിരിക്കും." കീർത്തി സുരേഷ് കൂട്ടിച്ചേർത്തു.
കീർത്തി സുരേഷിന്റെ അവസാനം റിലീസ് ചെയ്ത രഘു താത്തക്ക് മിക്സഡ് റിവ്യൂസാണ് ലഭിച്ചത്. കീർത്തി പൊതുവേ വേറിട്ട കഥക്കും കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകുന്ന താരമാണ്. തന്റെ ഫിലിമോഗ്രാഫിയിൽ എല്ലാ തരം സിനിമകളും ഉൾപ്പെടണമെന്ന് നിർബന്ധവുമുണ്ട്.
ബോളിവുഡ് ചിത്രമായ ബേബി ജോൺ ആണ് കീർത്തിയുടെ പുതിയ റിലീസ്. മറ്റൊരു ശ്രദ്ധേയ കാര്യം എന്തെന്നാൽ വിജയ് ചിത്രം ഗോട്ട് റിലീസിനൊരുങ്ങുന്നു.
അദ്ദേഹത്തിന്റെ അവസാനത്തെ ചിത്രമായിരിക്കും ഗോട്ട് എന്നാണ് പറയുന്നത്. ചിത്രം സെപ്റ്റംബറിൽ തിയേറ്ററിലെത്തും.
#keerthysuresh #shares #her #friendship #bond #vijay #says #about #his #political #entry