#chiranjeevi | മദ്യം നിരസിച്ച കയ്യില്‍ മകളുടെ കൈ വച്ചു കൊടുത്ത ഇതിഹാസ നടന്‍; ചിരഞ്ജീവി-സുരേഖ കല്യാണക്കഥ

#chiranjeevi | മദ്യം നിരസിച്ച കയ്യില്‍ മകളുടെ കൈ വച്ചു കൊടുത്ത ഇതിഹാസ നടന്‍; ചിരഞ്ജീവി-സുരേഖ കല്യാണക്കഥ
Aug 22, 2024 05:17 PM | By Jain Rosviya

(moviemax.in)തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമാണ് ചിരഞ്ജീവി. മെഗാ സ്റ്റാര്‍ എന്ന് ആരാധകര്‍ വിളിക്കുന്ന ചിരഞ്ജീവിക്കുള്ള ആരാധകവൃന്ദം സമാനതകളില്ലാത്തതാണ്.

ചിരഞ്ജീവിയെ പോലൊരു താരം ഇനിയൊരിക്കലും സംഭവിക്കില്ലെന്നുറപ്പാണ്. ഇന്ന് ചിരഞ്ജീവിയുടെ ജന്മദിനമാണ്. ലോകമെമ്പാടുമുള്ള ആരാധകര്‍ താരത്തിന്റെ ജന്മദിനം ആഘോഷിക്കുകയാണ്.

രാവിലെ ക്ഷേത്ര ദര്‍ശനം നടത്തി ചിരഞ്ജീവിയും ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. ചിരഞ്ജീവിയ്‌ക്കൊപ്പം ക്ഷേത്ര ദര്‍ശനം നടത്താന്‍ ഭാര്യ സുരേഖയും ഉണ്ടായിരുന്നു.

തെലുങ്ക് സിനിമയിലെ ഐക്കോണിക് നടന്‍ അല്ലു രാമലിംഗയ്യയുടെ മകളാണ് സുരേഖ. കോമഡിയില്‍ ഇതിഹാസ നടനായി കണക്കാകുന്ന അല്ലു രാമലിംഗയ്യ വില്ലനായും കയ്യടി നേടിയിട്ടുണ്ട്.

തെലുങ്ക് സിനിമയിലെ താരകുടുംബമായ അല്ലു കുടുംബത്തിലെ പ്രധാനിയാണ് അദ്ദേഹം. മുമ്പൊരിക്കല്‍ തന്റേയും സുരേഖയുടേയും കല്യാണത്തെക്കുറിച്ച് ചിരഞ്ജീവി സംസാരിച്ചിരുന്നു. 

അല്ലു കുടുംബത്തിന്റെ അല്ലു സ്റ്റുഡിയോയുടെ ഉദ്ഘാടന ദിവസം സംസാരിക്കവെയായിരുന്നു മെഗാ സ്റ്റാര്‍ ആ കഥ പങ്കുവച്ചത്.

ഒരിക്കല്‍ ചിരഞ്ജീവിയും അല്ലു രാമലിംഗയ്യയും ഒരുമിച്ച് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. യാത്രയ്ക്കിടെ അല്ലു ചിരഞ്ജീവിയ്ക്ക് മദ്യം ഓഫര്‍ ചെയ്തു. എന്നാല്‍ ചിരഞ്ജീവി നിരസിച്ചു. താന്‍ ഹനുമാന്റെ ഭക്തനാണെന്നും താന്‍ മദ്യപിക്കില്ലെന്നും ചിരഞ്ജീവി അല്ലു രാമലിംഗയ്യയോട് പറഞ്ഞു.

ചിരഞ്ജീവിയുടെ പ്രതികരണം കേട്ടതും അല്ലു ഇംപ്രസ് ആയെന്നാണ് താരം തന്നെ പറയുന്നത്. പിന്നാലെ അല്ലു രാമലിംഗയ്യ നിര്‍മ്മാതാവ് ജയകൃഷ്ണയോട് ചിരഞ്ജീവിയുടെ കുടുംബത്തെക്കുറിച്ച് അന്വേഷിച്ചു. തുടര്‍ന്ന് അവര്‍ ചിരഞ്ജീവിയുടെ അച്ഛനെ കാണാന്‍ ചെന്നു.

ചിരഞ്ജീവിയുടെ അച്ഛനയുമായി നല്ല അടുപ്പമായിരുന്നു ജയകൃഷ്ണയ്ക്കുണ്ടായിരുന്നത്. ചിരഞ്ജീവിയെ തന്റെ മകള്‍ക്ക് വിവാഹം കഴിച്ച് നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അല്ലു രാമലിംഗയ്യയുടെ വിവാഹാഭ്യര്‍ത്ഥന ചിരഞ്ജീവിയുടെ അച്ഛന്‍ അംഗീകരിച്ചു. തുടര്‍ന്ന് അച്ഛന്‍ പറഞ്ഞത് അനുസരിച്ചാണ് ചിരഞ്ജീവി സുരേഖയെ വിവാഹം കഴിക്കുന്നത്.

1980 ലായിരുന്നു ചിരഞ്ജീവിയുടേയും സുരേഖയുടേയും വിവാഹം. ഇരുവര്‍ക്കും മൂന്ന് മക്കളാണുള്ളത്. മകന്‍ രാം ചരണ്‍ തേജയും പെണ്‍ മക്കളായ ശ്രീജയും സുഷ്മിതയും.

അച്ഛന്റെ പാതയിലൂടെ രാം ചരണ്‍ സിനിമയിലെത്തുകയും സൂപ്പര്‍ താരായി വളരുകയും ചെയ്തു. ആര്‍ആര്‍ആറിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയ രാം ചരണ്‍ ഓസ്‌കാറിലും ഇന്ത്യയ്ക്ക് അഭിമാനമായി മാറി.

1978ല്‍ റിലീസ് ചെയ്ത 'പ്രാണം ഖരീതു' എന്ന സിനിമയിലൂടെയാണ് ചിരഞ്ചീവി അഭിനയ രംഗത്തേക്ക് എത്തുന്നത്. യാതൊരു സിനിമാ പാരമ്പര്യവുമില്ലാത്ത ഒരു സാധാ കോണ്‍സ്റ്റബിളിന്റെ മകന്‍ ആണ് ചിരഞ്ജീവി.

അവിടെ നിന്നുമാണ് ഇന്ന് തെലുങ്ക് സിനിമയെ നയിക്കുന്ന താര രാജാവിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച. സഹോദരന്‍ പവന്‍ കല്യാണ്‍, മരുമകന്‍ അല്ലു അര്‍ജുന്‍, മകന്‍ രാം ചരണ്‍ എന്നിവരെല്ലാമടങ്ങിയ താരകുടുംബത്തിന്റെ കാരണവരാണ് ഇന്ന് അദ്ദേഹം.

തെലുങ്ക് സിനിമയിലെ ഏറ്റവും ധനികനായ താരമായ ചിരഞ്ജീവി ഒരുകാലത്ത് സാക്ഷാല്‍ അമിതാഭ് ബച്ചനേക്കാളും പ്രതിഫലം വാങ്ങിയിരുന്നു.

ഇന്ന് തന്റെ 69-ാം ജന്മദിനം ആഘോഷിക്കുകയാണ് ചിരഞ്ജീവി. ഇപ്പോഴും അഭിനയത്തില്‍ സജീവമാണ് ചിരഞ്ജീവി. വിശ്വംഭരയാണ് ചിരഞ്ജീവിയുടെ പുതിയ സിനിമ. 

#chiranjeevi #recalled #how #he #married #surekha #daughter #legendry #actor

Next TV

Related Stories
'ഉറങ്ങാൻ പോകുന്നതിനു മുൻപ് എനിക്ക് ഭാര്യയോട് അത് ചെയ്യണം, പക്ഷെ അവൾ അതിന് സമ്മതിക്കാറില്ല'; തുറന്ന് പറഞ്ഞ് നടൻ രവി കിഷൻ

Jul 21, 2025 03:20 PM

'ഉറങ്ങാൻ പോകുന്നതിനു മുൻപ് എനിക്ക് ഭാര്യയോട് അത് ചെയ്യണം, പക്ഷെ അവൾ അതിന് സമ്മതിക്കാറില്ല'; തുറന്ന് പറഞ്ഞ് നടൻ രവി കിഷൻ

എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപ് ഭാര്യ പ്രീതിയുടെ കാൽ തൊട്ടു വന്ദിക്കാറുണ്ടെന്ന് വെളിപ്പെടുത്തി നടനും എംപിയുമായ രവി...

Read More >>
കരാർ ഉറപ്പിച്ച സിനിമകൾ നടന്നില്ല; മറ്റ് സിനിമകൾ നഷ്ടമായി, കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രവി മോഹൻ

Jul 18, 2025 10:28 AM

കരാർ ഉറപ്പിച്ച സിനിമകൾ നടന്നില്ല; മറ്റ് സിനിമകൾ നഷ്ടമായി, കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രവി മോഹൻ

കരാർ ഉറപ്പിച്ച സിനിമ ചിത്രീകരണം ആരംഭിക്കാത്തതിനാൽ ആറുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ രവി...

Read More >>
'ജാഗ്രതയും പ്രാർത്ഥനയുമായി തുടങ്ങിയ ദിവസം, മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു' -പാ രഞ്ജിത്ത്

Jul 15, 2025 01:56 PM

'ജാഗ്രതയും പ്രാർത്ഥനയുമായി തുടങ്ങിയ ദിവസം, മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു' -പാ രഞ്ജിത്ത്

സ്റ്റണ്ട്മാൻ മോഹന്‍രാജിന്‍റെ വിയോഗത്തിൽ പ്രതികരണവുമായി സംവിധായകൻ പാ രഞ്ജിത്ത്....

Read More >>
സ്റ്റണ്ട്മാൻ രാജുവിന്റെ മരണം; പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍

Jul 14, 2025 05:44 PM

സ്റ്റണ്ട്മാൻ രാജുവിന്റെ മരണം; പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍

സ്റ്റണ്ട്മാൻ രാജുവിന്റെ മരണംത്തിൽ പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ്...

Read More >>
'ആ തീരുമാനം മാറ്റിയേക്കാം, ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമ' -പാണ്ഡിരാജ്

Jul 14, 2025 02:44 PM

'ആ തീരുമാനം മാറ്റിയേക്കാം, ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമ' -പാണ്ഡിരാജ്

ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമയാണ് തലൈവൻ തലൈവിനെന്ന് ...

Read More >>
Top Stories










https://moviemax.in/- //Truevisionall