കങ്കണ റണൗത്തിന്‍റെ അക്കൗണ്ട് ട്വിറ്റര്‍ പിന്‍വലിച്ചതിൽ പ്രതികരിച്ച് നടി റിമ

കങ്കണ റണൗത്തിന്‍റെ അക്കൗണ്ട് ട്വിറ്റര്‍ പിന്‍വലിച്ചതിൽ  പ്രതികരിച്ച് നടി റിമ
Oct 4, 2021 09:49 PM | By Truevision Admin

ബോളിവുഡ് താരം കങ്കണ റണൗത്തിന്‍റെ അക്കൗണ്ട് ട്വിറ്റര്‍ പിന്‍വലിച്ചതിൽ പ്രതികരിച്ച് നടി റിമ കല്ലിങ്കല്‍.ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് താരം ഇക്കാര്യത്തെ കുറിച്ച് പരാമര്‍ശിച്ചത്. പ്രതീക്ഷ കണ്ടെത്താന്‍ നിങ്ങളെ എന്താണ് സഹായിക്കുന്നത് എന്ന് റിമ ഇന്‍സ്റ്റഗ്രാമില്‍ ചോദിച്ചിരുന്നു. ട്വിറ്റര്‍ കങ്കണയുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത് എന്നായിരുന്നു ഇതിന് ഒരാള്‍ നല്‍കിയ മറുപടി.

ഈ മറുപടി പോസ്റ്റ് ചെയ്തപ്പോഴാണ് അക്കൗണ്ട് പൂട്ടുന്ന നടപടിയോടുള്ള തന്റെ കാഴ്ചപ്പാടും റിമ പങ്കുവെച്ചത്. ചിരിക്കുന്ന സ്‌മൈലിയോടൊപ്പം റണ്‍ ഔട്ട് എന്ന് നടി സ്റ്റോറിയില്‍ എഴുതി. കങ്കണ റണ്‍ ഔട്ടായതില്‍ സന്തോഷമുണ്ട്. പക്ഷെ ഇത്തരത്തിലുള്ള നടപടികള്‍ നമ്മള്‍ക്കെതിരെയും സംഭവിക്കാം എന്നാണ് റിമ പറഞ്ഞത്. ഏതെങ്കിലും ഒരു ശക്തി നമ്മുടെ സമൂഹമാധ്യമങ്ങള്‍ ബാന്‍ ചെയ്യുന്നതിനോട് എനിക്ക് എതിര്‍ അഭിപ്രായമാണെന്നും റിമ വ്യക്തമാക്കി.

ബംഗാളിലെ അതിക്രമത്തെ അതിക്രമം കൊണ്ട് നേരിടണമെന്ന് കങ്കണ അഭിപ്രായപ്പെട്ടിരുന്നു. ഈ ട്വീറ്റില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ച് നേരിട്ടല്ലാതെ സൂചിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കങ്കണയ്ക്കെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ ആയിരുന്നു നടപടി. തങ്ങളുടെ നിയമങ്ങള്‍ ലംഘിച്ചതിനാല്‍ പ്രസ്‍തുത അക്കൗണ്ട് സസ്‍പെന്‍ഡ് ചെയ്‍തിരിക്കുന്നതായാണ് ട്വിറ്ററിന്‍റെ അറിയിപ്പ്.

"ഇത് ഭയാനകമാണ്. ഒരു ഗുണ്ടയെ കൊല്ലാന്‍ അതിലും വലിയ ഗുണ്ടയെ നമുക്ക് വേണം. കെട്ടഴിഞ്ഞ ഒരു ഭീകരജീവിയെപ്പോലെയാണ് അവര്‍ (മമത ബാനര്‍ജിയെ ഉദ്ദേശിച്ച്). അവരെ പിടിച്ചുകെട്ടാനായി രണ്ടായിരങ്ങളുടെ തുടക്കത്തിലെ നിങ്ങളുടെ വിശ്വരൂപം കാട്ടൂ മോദിജീ", എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

എന്നാല്‍ ഇത് ഗുജറാത്ത് കലാപത്തെ ബംഗാളില്‍ ആവര്‍ത്തിക്കാനുള്ള ആഹ്വാനമാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററില്‍ വ്യാപക പ്രതിഷേധം ആരംഭിച്ചിരുന്നു. വിമര്‍ശനം പെരുകവെയാണ് അക്കൗണ്ട് നീക്കം ചെയ്യാനുള്ള തീരുമാനവുമായി ട്വിറ്റര്‍ രംഗത്തെത്തിയത്. ബിജെപി അനുഭാവം പ്രകടിപ്പിക്കുന്ന ബോളിവുഡ് താരങ്ങളില്‍ പ്രധാനിയാണ് കങ്കണ റണൗത്ത്. സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങളിലെ വംശീയവും വിദ്വേഷപരവുമായ ഉള്ളടക്കത്തിന്‍റെ പേരില്‍ കങ്കണ മുന്‍പും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.


Actress Rima responds to Kangana Ranaut 's Twitter account withdrawal

Next TV

Related Stories
അനിയനെ തല്ലാന്‍ ഓങ്ങി ബാലന്‍; ശിവന്റെ സംസാരശേഷി തിരികെ കൊടുക്കണമെന്ന് ആരാധകര്‍

Oct 24, 2021 11:39 AM

അനിയനെ തല്ലാന്‍ ഓങ്ങി ബാലന്‍; ശിവന്റെ സംസാരശേഷി തിരികെ കൊടുക്കണമെന്ന് ആരാധകര്‍

എന്നാല്‍ നിനച്ചിരിക്കതെ നടന്ന സംഭവങ്ങള്‍ പരമ്പരയെ അപ്രതീക്ഷിതമായ വഴിത്തിരിവുകളിലേക്ക് എത്തിച്ചിരിക്കുകയാണ്. വൈകാരികവും നാടകീയവുമായ...

Read More >>
പറഞ്ഞ ഒരു കാര്യത്തില്‍ നിന്ന് പിന്‍മാറുന്നത് ഉചിതമല്ല; കോമഡി ഉത്സവത്തിൽ നിന്നും ഒഴുവായതിന്റെ കാരണം പറഞ്ഞ് മിഥുൻ രമേശ്

Oct 23, 2021 11:55 PM

പറഞ്ഞ ഒരു കാര്യത്തില്‍ നിന്ന് പിന്‍മാറുന്നത് ഉചിതമല്ല; കോമഡി ഉത്സവത്തിൽ നിന്നും ഒഴുവായതിന്റെ കാരണം പറഞ്ഞ് മിഥുൻ രമേശ്

പ്രേക്ഷകര്‍ എന്നെ കോമഡി ഉല്‍സവത്തില്‍ കാണാനാണ് ഇഷ്ടപ്പെടുന്നത് എന്നറിയാം. പക്ഷേ, ഒരിടത്ത് കമ്മിറ്റ് ചെയ്ത ശേഷം മറ്റൊരിടത്ത് പോകുന്നത്...

Read More >>
ശിവന്റെ വായിലെന്താ പഴമാണോ? വാ തുറന്ന് സംസാരിച്ചൂടേ; ആരാധകര്‍

Oct 23, 2021 04:17 PM

ശിവന്റെ വായിലെന്താ പഴമാണോ? വാ തുറന്ന് സംസാരിച്ചൂടേ; ആരാധകര്‍

അഞ്ജലിയുടെ സ്വര്‍ണം വാങ്ങി അമ്മായിയച്ഛനെ സഹായിക്കാന്‍ ഇറങ്ങിയ ശിവന്‍ പന്ത്രണ്ട് ലക്ഷം രൂപയും ഉണ്ടാക്കാനുള്ള വഴി കണ്ടെത്തി കഴിഞ്ഞു....

Read More >>
വസ്ത്രം വാങ്ങാൻ പോലും കാശില്ല ജീവിക്കാന്‍ ഒരു വഴിയുമില്ല; രസ്‌നയുടെ തുറന്നുപറച്ചില്‍.

Oct 23, 2021 01:05 PM

വസ്ത്രം വാങ്ങാൻ പോലും കാശില്ല ജീവിക്കാന്‍ ഒരു വഴിയുമില്ല; രസ്‌നയുടെ തുറന്നുപറച്ചില്‍.

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് രസ്ന അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുന്ന രസ്ന ഇപ്പോൾ കുടുംബിനിയാണ്. ഇഷ്ടപെട്ട താരത്തിന്റെ...

Read More >>
ഒരിക്കല്‍പോലും പപ്പയുടെ പേര്പറഞ്ഞ് ക്യാമറയ്ക്ക് മുന്നില്‍ കരഞ്ഞിട്ടില്ല; ഡിംപല്‍

Oct 23, 2021 12:01 PM

ഒരിക്കല്‍പോലും പപ്പയുടെ പേര്പറഞ്ഞ് ക്യാമറയ്ക്ക് മുന്നില്‍ കരഞ്ഞിട്ടില്ല; ഡിംപല്‍

പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു സൂര്യയുടെ പ്രതികരണം. ഇപ്പോഴിതാ ഡിംപലും വാര്‍ത്തയില്‍...

Read More >>
'ഫോട്ടോഷൂട്ട് കഴിഞ്ഞപ്പോള്‍ ഹരി കണ്ണനെ അന്വേഷിച്ച് നടക്കുന്നു'; കാരണം പറഞ്ഞ് ' സേതുവേട്ടൻ

Oct 23, 2021 09:46 AM

'ഫോട്ടോഷൂട്ട് കഴിഞ്ഞപ്പോള്‍ ഹരി കണ്ണനെ അന്വേഷിച്ച് നടക്കുന്നു'; കാരണം പറഞ്ഞ് ' സേതുവേട്ടൻ

സ്‌ക്രീനില്‍ ഇടയ്ക്കിടെ വന്നുപോകുന്ന കഥാപാത്രമാണ് സേതുവേട്ടന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ബിജേഷ് സീരിയല്‍ അഭിനയത്തിലേക്ക് എത്തുന്നത്....

Read More >>
Top Stories