കങ്കണ റണൗത്തിന്‍റെ അക്കൗണ്ട് ട്വിറ്റര്‍ പിന്‍വലിച്ചതിൽ പ്രതികരിച്ച് നടി റിമ

കങ്കണ റണൗത്തിന്‍റെ അക്കൗണ്ട് ട്വിറ്റര്‍ പിന്‍വലിച്ചതിൽ  പ്രതികരിച്ച് നടി റിമ
Oct 4, 2021 09:49 PM | By Truevision Admin

ബോളിവുഡ് താരം കങ്കണ റണൗത്തിന്‍റെ അക്കൗണ്ട് ട്വിറ്റര്‍ പിന്‍വലിച്ചതിൽ പ്രതികരിച്ച് നടി റിമ കല്ലിങ്കല്‍.ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് താരം ഇക്കാര്യത്തെ കുറിച്ച് പരാമര്‍ശിച്ചത്. പ്രതീക്ഷ കണ്ടെത്താന്‍ നിങ്ങളെ എന്താണ് സഹായിക്കുന്നത് എന്ന് റിമ ഇന്‍സ്റ്റഗ്രാമില്‍ ചോദിച്ചിരുന്നു. ട്വിറ്റര്‍ കങ്കണയുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത് എന്നായിരുന്നു ഇതിന് ഒരാള്‍ നല്‍കിയ മറുപടി.

ഈ മറുപടി പോസ്റ്റ് ചെയ്തപ്പോഴാണ് അക്കൗണ്ട് പൂട്ടുന്ന നടപടിയോടുള്ള തന്റെ കാഴ്ചപ്പാടും റിമ പങ്കുവെച്ചത്. ചിരിക്കുന്ന സ്‌മൈലിയോടൊപ്പം റണ്‍ ഔട്ട് എന്ന് നടി സ്റ്റോറിയില്‍ എഴുതി. കങ്കണ റണ്‍ ഔട്ടായതില്‍ സന്തോഷമുണ്ട്. പക്ഷെ ഇത്തരത്തിലുള്ള നടപടികള്‍ നമ്മള്‍ക്കെതിരെയും സംഭവിക്കാം എന്നാണ് റിമ പറഞ്ഞത്. ഏതെങ്കിലും ഒരു ശക്തി നമ്മുടെ സമൂഹമാധ്യമങ്ങള്‍ ബാന്‍ ചെയ്യുന്നതിനോട് എനിക്ക് എതിര്‍ അഭിപ്രായമാണെന്നും റിമ വ്യക്തമാക്കി.

ബംഗാളിലെ അതിക്രമത്തെ അതിക്രമം കൊണ്ട് നേരിടണമെന്ന് കങ്കണ അഭിപ്രായപ്പെട്ടിരുന്നു. ഈ ട്വീറ്റില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ച് നേരിട്ടല്ലാതെ സൂചിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കങ്കണയ്ക്കെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ ആയിരുന്നു നടപടി. തങ്ങളുടെ നിയമങ്ങള്‍ ലംഘിച്ചതിനാല്‍ പ്രസ്‍തുത അക്കൗണ്ട് സസ്‍പെന്‍ഡ് ചെയ്‍തിരിക്കുന്നതായാണ് ട്വിറ്ററിന്‍റെ അറിയിപ്പ്.

"ഇത് ഭയാനകമാണ്. ഒരു ഗുണ്ടയെ കൊല്ലാന്‍ അതിലും വലിയ ഗുണ്ടയെ നമുക്ക് വേണം. കെട്ടഴിഞ്ഞ ഒരു ഭീകരജീവിയെപ്പോലെയാണ് അവര്‍ (മമത ബാനര്‍ജിയെ ഉദ്ദേശിച്ച്). അവരെ പിടിച്ചുകെട്ടാനായി രണ്ടായിരങ്ങളുടെ തുടക്കത്തിലെ നിങ്ങളുടെ വിശ്വരൂപം കാട്ടൂ മോദിജീ", എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

എന്നാല്‍ ഇത് ഗുജറാത്ത് കലാപത്തെ ബംഗാളില്‍ ആവര്‍ത്തിക്കാനുള്ള ആഹ്വാനമാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററില്‍ വ്യാപക പ്രതിഷേധം ആരംഭിച്ചിരുന്നു. വിമര്‍ശനം പെരുകവെയാണ് അക്കൗണ്ട് നീക്കം ചെയ്യാനുള്ള തീരുമാനവുമായി ട്വിറ്റര്‍ രംഗത്തെത്തിയത്. ബിജെപി അനുഭാവം പ്രകടിപ്പിക്കുന്ന ബോളിവുഡ് താരങ്ങളില്‍ പ്രധാനിയാണ് കങ്കണ റണൗത്ത്. സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങളിലെ വംശീയവും വിദ്വേഷപരവുമായ ഉള്ളടക്കത്തിന്‍റെ പേരില്‍ കങ്കണ മുന്‍പും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

Actress Rima responds to Kangana Ranaut 's Twitter account withdrawal

Next TV

Related Stories
'ഉളുപ്പുണ്ടോ മനുഷ്യാ... ഓടുന്ന കാറിലെ പീഡനം നിങ്ങളൊന്ന് പെര്‍ഫോം ചെയ്ത് നോക്കൂ'; അഖിൽ മാരാരിനെതിരെ കെബി ശാരിക

Dec 15, 2025 12:22 PM

'ഉളുപ്പുണ്ടോ മനുഷ്യാ... ഓടുന്ന കാറിലെ പീഡനം നിങ്ങളൊന്ന് പെര്‍ഫോം ചെയ്ത് നോക്കൂ'; അഖിൽ മാരാരിനെതിരെ കെബി ശാരിക

നടിയെ ആക്രമിച്ച കേസ്, ദിലീപിനെ അനുകൂലിച്ച് അഖിൽ മാരാർ , പ്രതികരണവുമായി അവതാരക കെ ബി ശാരിക...

Read More >>
രേണു പ്രണയത്തിൽ...? രണ്ട് വര്‍ഷം കഴിഞ്ഞ് മതംമാറ്റവും കല്യാണവും! ഫ്രസ്‌ട്രേഷന്‍  തെറിവിളിച്ച് തീര്‍ക്കുന്നു; രേണു സുധി

Dec 15, 2025 10:54 AM

രേണു പ്രണയത്തിൽ...? രണ്ട് വര്‍ഷം കഴിഞ്ഞ് മതംമാറ്റവും കല്യാണവും! ഫ്രസ്‌ട്രേഷന്‍ തെറിവിളിച്ച് തീര്‍ക്കുന്നു; രേണു സുധി

രേണു സുധി പ്രണയത്തിൽ, അടുത്ത വിവാഹം രണ്ട് വര്‍ഷം കഴിഞ്ഞ്, രേണു സുധിയുടെ വിശേഷങ്ങൾ...

Read More >>
ജാസി എവിടെയാണ് മൂത്രമൊഴിക്കുന്നത് ...? പെട്ടന്ന് യൂറിൻ പാസ് ചെയ്യേണ്ട ആവശ്യം വന്നാൽ...! സർജറി ചെയ്താൽ മാത്രമെ അത് പറ്റുള്ളൂ ...; ജാസി പറയുന്നു

Dec 10, 2025 01:28 PM

ജാസി എവിടെയാണ് മൂത്രമൊഴിക്കുന്നത് ...? പെട്ടന്ന് യൂറിൻ പാസ് ചെയ്യേണ്ട ആവശ്യം വന്നാൽ...! സർജറി ചെയ്താൽ മാത്രമെ അത് പറ്റുള്ളൂ ...; ജാസി പറയുന്നു

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ, ജാസി, ഏത് ടോയ്ലറ്റ് ആണ് ഉപയോഗിക്കുന്നത്...

Read More >>
'ദയവായി ഞങ്ങൾക്ക് ഇടം നൽകുക, ജീവിക്കാൻ അനുവദിക്കൂ....'; വിവാഹമോചനം പ്രഖ്യാപിച്ച് ഹരിത

Dec 10, 2025 10:30 AM

'ദയവായി ഞങ്ങൾക്ക് ഇടം നൽകുക, ജീവിക്കാൻ അനുവദിക്കൂ....'; വിവാഹമോചനം പ്രഖ്യാപിച്ച് ഹരിത

മിനിസ്ക്രീൻ താരം ഹരിത ജി നായർ, വിവാഹമോചനം , ദാമ്പത്യം അവസാനിപ്പിച്ചു...

Read More >>
'ദിലീപിനെ ചതിക്കാനുള്ള കെണിയാണ്, മഞ്ജുവും രമ്യയും ലാലും നടത്തിയ ​​ഗൂഢാലോചന, എല്ലാം ഇനി കാത്തിരുന്ന് കാണാം'- സായ് കൃഷ്ണ

Dec 9, 2025 10:20 AM

'ദിലീപിനെ ചതിക്കാനുള്ള കെണിയാണ്, മഞ്ജുവും രമ്യയും ലാലും നടത്തിയ ​​ഗൂഢാലോചന, എല്ലാം ഇനി കാത്തിരുന്ന് കാണാം'- സായ് കൃഷ്ണ

ബി​ഗ് ബോസ് താരം സായ് കൃഷ്ണ, നടിയെ ആക്രമിച്ച കേസ് , മഞ്ജുവും രമ്യയും ലാലും നടത്തിയ...

Read More >>
Top Stories

News Roundup