---
title: "പൃഥ്വിയെക്കുറിച്ച് വാചാലാനായി ഉണ്ണി"
english_title: "Unni to talk about Prithvi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2287/unni-to-talk-about-prithvi"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6092756558710_Unni.jpg"
keywords: []
---

# പൃഥ്വിയെക്കുറിച്ച് വാചാലാനായി ഉണ്ണി

> **Lead Summary:** 'ഭ്രമം' എന്ന ചിത്രത്തിൽ ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുമ്പോൾ, വർഷങ്ങൾക്ക് മുൻപ്, ഇന്നത്തെ ഉണ്ണി മുകുന്ദനാവുന്നതിനും മുൻപ് പൃഥ്വിയെക്കുറിച്ചുള്ള ഒരു ഓർമ്മ പങ്കിടുകയാണ് ഉണ്ണി.അന്ന് തന്നെ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടില്ല. ഒരു പരിപാടി കഴിഞ്ഞ് രാത്രി ഏറെ വൈകി ഒരു ഓട്ടോ പിടിച്ച് തിരികെപോകാൻ നിന്ന ഉണ്ണിയെ കാറിൽ കൊണ്ടുവിടാമെന്നായി പൃഥ്വി. ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി സ്നേഹപൂർവ്വം നിരസിച്ചെങ്കിലും പൃഥ്വിരാജ് അനുവദിച്ചില്ല. വർഷങ്ങൾക്കിപ്പുറം ഒന്നിച്ചഭിനയിക്കുന്നതിനെക്കുറിച്ച് ഉണ്ണിക്ക് പറയാനേറെയുണ്ട്.

## Article Content

'ഭ്രമം' എന്ന ചിത്രത്തിൽ ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുമ്പോൾ, വർഷങ്ങൾക്ക് മുൻപ്, ഇന്നത്തെ ഉണ്ണി മുകുന്ദനാവുന്നതിനും മുൻപ് പൃഥ്വിയെക്കുറിച്ചുള്ള ഒരു ഓർമ്മ പങ്കിടുകയാണ് ഉണ്ണി.അന്ന് തന്നെ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടില്ല. ഒരു പരിപാടി കഴിഞ്ഞ് രാത്രി ഏറെ വൈകി ഒരു ഓട്ടോ പിടിച്ച് തിരികെപോകാൻ നിന്ന ഉണ്ണിയെ കാറിൽ കൊണ്ടുവിടാമെന്നായി പൃഥ്വി. ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി സ്നേഹപൂർവ്വം നിരസിച്ചെങ്കിലും പൃഥ്വിരാജ് അനുവദിച്ചില്ല. വർഷങ്ങൾക്കിപ്പുറം ഒന്നിച്ചഭിനയിക്കുന്നതിനെക്കുറിച്ച് ഉണ്ണിക്ക് പറയാനേറെയുണ്ട്.

> "ഞാൻ ഒന്നുമല്ലാതിരുന്നപ്പോൾ രാജു എന്നോട് നന്നായി പെരുമാറിയയാളാണ്. ഞാൻ ഒരു തുടക്കക്കാരനായിരുന്നു, എന്റെ പേര് പോലും എല്ലാവരും അറിഞ്ഞ് തുടങ്ങിയിരുന്നില്ല. ആ പെരുമാറ്റം എനിക്ക് ഒരിക്കലും മറക്കാനാവില്ല," ഉണ്ണി പറഞ്ഞു.

> “ഞാൻ എപ്പോഴും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിച്ചിരുന്നു. സിനിമയിൽ വരുന്നതിനും മുൻപ് തന്നെ വർഷങ്ങളായി ഞാൻ ആരാധിച്ചു പോന്ന അഭിനേതാക്കളിൽ ഒരാളാണ് അദ്ദേഹം. ആളുകളോട് പെരുമാറുന്ന രീതിയിൽ അദ്ദേഹം ഒരു ജന്റിൽമാൻ ആണ്. അദ്ദേഹം മികച്ചൊരു നടൻ മാത്രമല്ല, അനുകമ്പയുള്ള വ്യക്തിയുമാണ്."

> "രാജുവിന്റെ പ്രവർത്തനശൈലിയെക്കുറിച്ചും ഞാൻ ഒട്ടേറെ കേട്ടിരിക്കുന്നു. സിനിമയെ വളരെ ഗൗരവകരമായും പ്രൊഫഷണലായും സമീപിക്കുന്ന വ്യക്തിയാണ് രാജു. അത് ഒരു വ്യക്തിയെന്ന നിലയിൽ കണ്ടു നിൽക്കാൻ എനിക്കാഗ്രഹമുണ്ട്. ഭ്രമം ചിത്രീകരണ വേളയിൽ ഞാൻ ഒട്ടേറെക്കാര്യങ്ങൾ പഠിച്ചിട്ടുണ്ട്," ഉണ്ണി പറഞ്ഞു.

ഉണ്ണിക്കൊപ്പം വർക്ക് ചെയ്തത് ഒരു നല്ല അനുഭവമാണെന്ന് പൃഥ്വിയും ട്വീറ്റ് ചെയ്‌തു. ഭ്രമത്തിലെ ഉണ്ണിയുടെ പ്രകടനം ഇഷ്‌ടമായെന്നും ഉണ്ണി. ഇനിയും ഒട്ടേറെ സിനിമകളിൽ ഒന്നിച്ചഭിനയിക്കാൻ സാധിക്കട്ടെ എന്ന് പറഞ്ഞാണ് പൃഥ്വിരാജ് ആ ട്വീറ്റ് അവസാനിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2287/unni-to-talk-about-prithvi)