അമ്പതാം വിവാഹ വാര്‍ഷികം; അച്ഛനും അമ്മയ്‍ക്കും ആശംസയുമായി താരം

അമ്പതാം വിവാഹ വാര്‍ഷികം; അച്ഛനും അമ്മയ്‍ക്കും ആശംസയുമായി താരം
Jan 26, 2022 08:18 PM | By Vyshnavy Rajan

ലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നരേയ്‍‍‍ൻ. അച്ഛനും അമ്മയ്‍ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് നരേയ്‍ൻ. അച്ഛന്റെയും അമ്മയുടെയും വിവാഹ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും നരേയ്‍ൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

അമ്പതാം വിവാഹ വാര്‍ഷികമാണ് നരേയ്‍ന്റെ മാതാപിതാക്കള്‍ക്ക് ഇന്ന് ആഘോഷിക്കുന്നത്. സ്‍നേഹത്തിന്റെയും ഒരുമയുടെയും അമ്പത് വര്‍ഷങ്ങള്‍. സന്തോഷകരമായ സുവര്‍ണ വാര്‍ഷിക ആശംസകള്‍ അച്ഛാ, അമ്മ. നിങ്ങളുടെ സ്‍നേഹം കാലത്തിനനുസരിച്ച് വളർന്നു കൊണ്ടിരിക്കട്ടേ, നിങ്ങൾക്ക് ഇനിയും ഒരുപാട് വർഷങ്ങൾ ആരോഗ്യവും സന്തോഷവും സമൃദ്ധിയും നേരുകയും ചെയ്യുന്നു.


താൻ എപ്പോഴും വിശ്വസിക്കുന്നതുപോലെ ഞാൻ എന്താണോ അതൊക്കെ, നിങ്ങളാണ്, മാത്രവുമല്ല വിവാഹം കഴിക്കാൻ എത്ര മനോഹരമായ ദിവസമെന്നും നരേയ്‍ൻ എഴുതിയിരിക്കുന്നു. നരേയ്‍ൻ നായകനായ ചിത്രം ഇനി പ്രദര്‍ശനത്തിനെത്താനുള്ളത് 'അദൃശ്യ'മാണ്.

സാക് ഹാരിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജുവിസ് പ്രൊഡക്ഷന്‍സുമായി ചേർന്ന് യു എ എൻ ഫിലിം ഹൗസ്, എ എ എ ആർ പ്രൊഡക്ഷൻസ് എന്നീ ബാനറുകള്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആഷിഷ് ജോസഫാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.

'അദൃശ്യം' എന്ന ചിത്രം 'യുകി' എന്ന പേരില്‍ തമിഴിലുമെത്തും. ജോജു ജോര്‍ജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. രഞ്‍ജിൻ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഷറഫുദ്ദീന്‍, പവിത്ര ലക്ഷ്‍മി, കായല്‍ ആനന്ദി, ആത്മീയ രാജന്‍, ജോൺ വിജയ്, മുനിഷ്‍കാന്ത്, വിനോദിനി, അഞ്‍ജലി റാവു, ബിന്ദു സഞ്‍ജീവ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Fiftieth wedding anniversary; Greetings to father and mother

Next TV

Related Stories
ബെവ്കോയുടെ പുതിയ മദ്യത്തിന് പേരു നിർദ്ദേശിക്കാമോ എന്ന് ആരാധകൻ; കിടിലൻ പേരുകളുമായി മീനാക്ഷി

Jan 3, 2026 12:53 PM

ബെവ്കോയുടെ പുതിയ മദ്യത്തിന് പേരു നിർദ്ദേശിക്കാമോ എന്ന് ആരാധകൻ; കിടിലൻ പേരുകളുമായി മീനാക്ഷി

ബെവ്കോയുടെ പുതിയ മദ്യത്തിന് പേരു നിർദ്ദേശിക്കാമോ എന്ന് ആരാധകൻ, കിടിലൻ പേരുകളുമായി...

Read More >>
ജോർജും റീനുവും ഒന്നിക്കുന്നു  നിവിൻ പോളിക്കൊപ്പം മമിത ബൈജു; 'ബത്‌ലഹേം കുടുംബ യൂണിറ്റി'ന് തുടക്കം

Jan 2, 2026 04:54 PM

ജോർജും റീനുവും ഒന്നിക്കുന്നു നിവിൻ പോളിക്കൊപ്പം മമിത ബൈജു; 'ബത്‌ലഹേം കുടുംബ യൂണിറ്റി'ന് തുടക്കം

നിവിൻ പോളിക്കൊപ്പം മമിത ബൈജു; 'ബത്‌ലഹേം കുടുംബ യൂണിറ്റി'ന്...

Read More >>
Top Stories