#KeerthySuresh | 'ഒരിക്കലും ഞാൻ സിംഗിള്‍ ആണെന്ന് പറഞ്ഞിട്ടില്ല', കീര്‍ത്തി സുരേഷിന്റെ മറുപടി ചര്‍ച്ചയാകുന്നു

#KeerthySuresh | 'ഒരിക്കലും ഞാൻ സിംഗിള്‍ ആണെന്ന് പറഞ്ഞിട്ടില്ല', കീര്‍ത്തി സുരേഷിന്റെ മറുപടി ചര്‍ച്ചയാകുന്നു
Aug 13, 2024 12:36 PM | By ADITHYA. NP

(moviemax.in)തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തി സുരേഷ് നായികയായി രഘുതാത്ത സിനിമയാണ് ഇനി റിലീസ് ചെയ്യാനുള്ളത്. രഘുതാത്തയുടെ പ്രമോഷന്റെ തിരക്കിലുമാണ് നടി.

അതിനിടെ പ്രണയത്തെയും ബന്ധങ്ങളെയും കുറിച്ച് താരം അഭിപ്രായപ്പെട്ടതും ശ്രദ്ധയാകര്‍ഷിക്കുകയാണ്. ഭാവിയിലെ ജീവിത പങ്കാളി എങ്ങനെയായിരിക്കണമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കീര്‍ത്തി സുരേഷ്.


ഗിവ് ആൻഡ് ടേക്കായിരിക്കണം. പരസ്‍പരം മനസ്സിലാക്കുന്ന സുഹൃത്തുക്കളാണ് എങ്കില്‍ തനിക്ക് തോന്നുന്നത് അത് മതിയാകും എന്നുമാണ്.

ലവ് എന്നത് ജീവിതകാലത്തേയ്‍ക്കുള്ള സ്‍നേഹമാണ്. സിംഗിള്‍ റിലേഷൻഷിപ്പ് സ്റ്റാറ്റസില്‍ ഒരിക്കലും താൻ ആശങ്കപ്പെടുന്നില്ല. ഒരിക്കലും ഞാൻ സിംഗിള്‍ ആണെന്ന് പറഞ്ഞിട്ടില്ല എന്നും കീര്‍ത്തി സുരേഷ് വ്യക്തമാക്കി.

എന്തായാലും കീര്‍ത്തി സുരേഷിന്റെ മറുപടി താരത്തിന്റെ ആരാധകര്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്.സുമൻ കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.

കീര്‍ത്തി സുരേഷിനൊപ്പം രഘുതാത്ത സിനിമയില്‍ കഥാപാത്രങ്ങളായി എം എസ് ഭാസ്‍കറും ദേവദര്‍ശനിയും രവിന്ദ്ര വിജയ്‍യുമൊക്കെയുണ്ട്.

ഛായാഗ്രാഹണം യാമിനി യഗ്നമൂര്‍ത്തിയാണ്. കെജിഎഫിന്റെ നിര്‍മാതാക്കളായ ഹൊംമ്പാലെ ഫിലിംസിന്റെ ബാനറിലാണ് കീര്‍ത്തി സുരേഷിന്റെ രഘുതാത്ത എത്തുക.

തെലുങ്കില്‍ ഭോലാ ശങ്കര്‍ ആണ് ഒടുവില്‍ കീര്‍ത്തി സുരേഷിന്റേതായി പ്രദര്‍ശനത്തിന് എത്തിയത്. ചിരഞ്‍ജീവിയാണ് ഭോലാ ശങ്കറില്‍ നായകനായത്.

ഭോലാ ശങ്കറില്‍ കീര്‍ത്തിക്ക് ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷമായിരുന്നു. സംവിധാനം മെഹ്‍ര്‍ രമേഷായിരുന്നു. ചിത്രത്തിന്റെ നിര്‍മാണം എകെ എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറില്‍ ആയിരുന്നു.

ചിരഞ്‍ജീവിക്കും കീര്‍ത്തി സുരേഷിനും പുറമേ ചിത്രത്തില്‍ തമന്ന, സുശാന്ത്, തരുണ്‍ അറോര, സായജി, പി രവി ശങ്കര്‍, വെന്നെല കിഷോര്‍, ഭ്രഹ്മജി, രഘു ബാബു, തുളസി, ശ്രീമുഖി, വേണു, ഹര്‍ഷ, സത്യ, സിത്താര എന്നിവര്‍ വേഷമിട്ടിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് ഡൂഡ്‍ലി ആണ്. സംഗീതം മഹതി സ്വര സാഗറാണ്.

#have #never #said #single #KeerthySuresh #reply #being #debated

Next TV

Related Stories
അടി കപ്യാരെ കൂട്ടമണിക്കും, ഉറിയടിക്കും ശേഷം 'അടിനാശം വെള്ളപ്പൊക്കം'

Apr 30, 2025 09:06 PM

അടി കപ്യാരെ കൂട്ടമണിക്കും, ഉറിയടിക്കും ശേഷം 'അടിനാശം വെള്ളപ്പൊക്കം'

അടിനാശം വെള്ളപ്പൊക്കം ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ...

Read More >>
'എല്ലാം മാറ്റി നല്ലൊരു മനുഷ്യനാകാൻ പറ്റുമോയെന്ന് നോക്കട്ടേ'; ജാമ്യം ലഭിച്ചതിന് പിന്നാലെ വേടൻ്റെ പ്രതികരണം

Apr 30, 2025 07:37 PM

'എല്ലാം മാറ്റി നല്ലൊരു മനുഷ്യനാകാൻ പറ്റുമോയെന്ന് നോക്കട്ടേ'; ജാമ്യം ലഭിച്ചതിന് പിന്നാലെ വേടൻ്റെ പ്രതികരണം

പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പർ...

Read More >>
Top Stories