(moviemax.in)അടുത്തിടെയാണ് 69-ാമത് ഫിലിംഫെയര്‍ അവാര്‍ഡ്‌നിശ നടന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സിനിമകള്‍ക്കും പ്രശസ്തരായ അഭിനേതാക്കളെയും ഈ ചടങ്ങില്‍ ആദരിക്കുകയും പുരസ്‌കാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തിരുന്നു.
മികച്ച നടിയ്ക്കുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് ജ്യോതികയ്ക്കായിരുന്നു.മലയാളത്തില്‍ മമ്മൂട്ടിയുടെ നായികയായി കാതല്‍ എന്ന സിനിമയില്‍ മികവുറ്റ പ്രകടനം കാഴ്ച വെച്ചതിലൂടെയാണ് ജ്യോതികയ്ക്ക് അംഗീകാരം ലഭിച്ചത്.
അതേ സമയം പുരസ്‌കാര ചടങ്ങില്‍ ജ്യോതികയടക്കം പല നടിമാരും ഗ്ലാമറസ് വസ്ത്രങ്ങളിലാണ് എത്തിയത്. ഇതിന് സമ്മിശ്ര പ്രതികരണങ്ങളും വന്നിരുന്നു.
മോശമെന്ന് പറയാന്‍ ഒന്നുമില്ലെങ്കിലും ജ്യോതികയുടെ വസ്ത്രധാരണം ശരിയായില്ലെന്ന അഭിപ്രായം ചിലയിടങ്ങളില്‍ ഉയര്‍ന്നു. മുതിര്‍ന്ന നടന്‍ ശിവകുമാറിന്റെ മരുമകളായ ജ്യോതിക എങ്ങനെയാണ് ഇങ്ങനെ വസ്ത്രം ധരിച്ചത് എന്ന തരത്തിലുള്ള കമന്റുകളാണ് വന്നത്.
ഈ സാഹചര്യത്തില്‍ ഇതിനെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തി എത്തിയിരിക്കുകയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ചെയ്യാറു ബാലു.
'നമ്മള്‍ ജീവിക്കുന്ന നഗരം ഏതാണോ അതുപോലെ വസ്ത്രം ധരിക്കണമെന്ന്' ഒരു ചൊല്ലുണ്ട്. നിങ്ങള്‍ ഇവിടെ കാണുന്ന കോളിവുഡ് സിനിമ വേറെ, കന്നഡ സിനിമ വേറെ, ബോളിവുഡ് സിനിമ വേറെ.
അതില്‍ വലിയ കാര്യമൊന്നുമില്ല. എന്നാല്‍ ആ പരിപാടിയില്‍ നടിമാരായ കജോളും കങ്കണയും ആകര്‍ഷകമായതും ഗ്ലാമറസായിട്ടുള്ള വസ്ത്രം ധരിച്ചാണ് എത്തിയത്.
ആരും അവരെ ചോദ്യം ചെയ്തില്ല.അങ്ങനെയുള്ളപ്പോള്‍ എന്തിനാണ് ജ്യോതികയെ മാത്രം പരാമര്‍ശിച്ച് കൊണ്ടുള്ള അഭിപ്രായങ്ങള്‍ വരുന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല.
അങ്ങനെ സംസാരിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചിലതുണ്ട്. ജ്യോതിക ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. ഇവിടെ വന്ന് തമിഴില്‍ പ്രശസ്തയായി, അതിനുശേഷം മാത്രമാണ് തമിഴിലെ മുന്‍നിര നടിയായത്.
അതിനാല്‍, അടിസ്ഥാനപരമായി നടിയ്ക്ക് സ്വന്തമായി ഒരു സംസ്‌കാരമുണ്ട്. ഒരു ഉദാഹരണം കൂടി പറയാം, ഒരിക്കല്‍ ഞാന്‍ മുംബൈയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യവേ, പരമ്പരാഗത ശൈലിയില്‍ സാരി ധരിച്ച് എന്നോടൊപ്പം യാത്ര ചെയ്ത ഒരു സ്ത്രീ ഉണ്ടായിരുന്നു.
വിമാനം മുംബൈയിലേക്ക് അടുക്കുമ്പോള്‍, അവള്‍ പെട്ടെന്ന് ബാത്ത്‌റൂമിലേക്ക് പോയി. അവിടെ നിന്നും ഇറങ്ങി വന്ന ആ സ്ത്രീയെ കണ്ട് ഞാന്‍ ഞെട്ടി.
അതുവരെ സാരി ഉടുത്തിരുന്ന ആ സ്ത്രീ പെട്ടെന്ന് വളരെ സെക്‌സി വസ്ത്രം ധരിച്ചാണ് പുറത്തിറങ്ങി വന്നത്.അതുകണ്ട് ഞാന്‍ ഞെട്ടിയെങ്കിലം നമ്മള്‍ അത് അംഗീകരിക്കണം.
കാരണം, മുംബൈ അത്തരത്തിലുള്ള ഒരു സംസ്‌കാരം ഉള്ള നഗരമാണ്.ഏത് നഗരത്തിലേക്ക് മാറണമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. ചെന്നൈയില്‍ ആ വേഷം ധരിച്ചാല്‍ ഏതാണ്ട് നൂറല്ല, ആയിരം കണ്ണുകള്‍ അവരിലേക്ക് തിരിയും.
പക്ഷെ മുംബൈയില്‍ അങ്ങനെയല്ല, പെരുമാറേണ്ടിടത്തെല്ലാം അങ്ങനെ പെരുമാറി. ഇത് പൂര്‍ണ്ണമായും അവരുടെ അവകാശമാണെന്നും' ബാലു പറഞ്ഞു.
ഒരുമിച്ച് സിനിമയില്‍ അഭിനയിക്കുമ്പോഴാണ് സൂര്യയും ജ്യോതികയും തമ്മില്‍ പ്രണയത്തിലാവുന്നത്. ഇരുവരുടെയും വിവാഹത്തിന് ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും കുടുംബാംഗങ്ങളുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരായി.
എന്നാല്‍ സൂര്യയുടെ മാതാപിതാക്കളുമായിട്ടുള്ള പ്രശ്‌നത്തെ തുടര്‍ന്ന് ജ്യോതിക മുംബൈയിലാണ് ഇപ്പോള്‍ താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
#Jyothika #dress #gone #bad #point #asking #Mumbai #born #brought #up #actress #like