#Jyothika | ജ്യോതികയുടെ വസ്ത്രം മോശമായി പോയി! മുംബൈയില്‍ ജനിച്ച് വളര്‍ന്ന നടിയോട് ഇങ്ങനെ ചോദിക്കുന്നതില്‍ എന്തര്‍ഥം?

#Jyothika | ജ്യോതികയുടെ വസ്ത്രം മോശമായി പോയി! മുംബൈയില്‍ ജനിച്ച് വളര്‍ന്ന നടിയോട് ഇങ്ങനെ ചോദിക്കുന്നതില്‍ എന്തര്‍ഥം?
Aug 12, 2024 11:27 AM | By ADITHYA. NP

(moviemax.in)ടുത്തിടെയാണ് 69-ാമത് ഫിലിംഫെയര്‍ അവാര്‍ഡ്‌നിശ നടന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സിനിമകള്‍ക്കും പ്രശസ്തരായ അഭിനേതാക്കളെയും ഈ ചടങ്ങില്‍ ആദരിക്കുകയും പുരസ്‌കാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തിരുന്നു.

മികച്ച നടിയ്ക്കുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് ജ്യോതികയ്ക്കായിരുന്നു.മലയാളത്തില്‍ മമ്മൂട്ടിയുടെ നായികയായി കാതല്‍ എന്ന സിനിമയില്‍ മികവുറ്റ പ്രകടനം കാഴ്ച വെച്ചതിലൂടെയാണ് ജ്യോതികയ്ക്ക് അംഗീകാരം ലഭിച്ചത്.


അതേ സമയം പുരസ്‌കാര ചടങ്ങില്‍ ജ്യോതികയടക്കം പല നടിമാരും ഗ്ലാമറസ് വസ്ത്രങ്ങളിലാണ് എത്തിയത്. ഇതിന് സമ്മിശ്ര പ്രതികരണങ്ങളും വന്നിരുന്നു.

മോശമെന്ന് പറയാന്‍ ഒന്നുമില്ലെങ്കിലും ജ്യോതികയുടെ വസ്ത്രധാരണം ശരിയായില്ലെന്ന അഭിപ്രായം ചിലയിടങ്ങളില്‍ ഉയര്‍ന്നു. മുതിര്‍ന്ന നടന്‍ ശിവകുമാറിന്റെ മരുമകളായ ജ്യോതിക എങ്ങനെയാണ് ഇങ്ങനെ വസ്ത്രം ധരിച്ചത് എന്ന തരത്തിലുള്ള കമന്റുകളാണ് വന്നത്.

ഈ സാഹചര്യത്തില്‍ ഇതിനെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തി എത്തിയിരിക്കുകയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ചെയ്യാറു ബാലു.

'നമ്മള്‍ ജീവിക്കുന്ന നഗരം ഏതാണോ അതുപോലെ വസ്ത്രം ധരിക്കണമെന്ന്' ഒരു ചൊല്ലുണ്ട്. നിങ്ങള്‍ ഇവിടെ കാണുന്ന കോളിവുഡ് സിനിമ വേറെ, കന്നഡ സിനിമ വേറെ, ബോളിവുഡ് സിനിമ വേറെ.

അതില്‍ വലിയ കാര്യമൊന്നുമില്ല. എന്നാല്‍ ആ പരിപാടിയില്‍ നടിമാരായ കജോളും കങ്കണയും ആകര്‍ഷകമായതും ഗ്ലാമറസായിട്ടുള്ള വസ്ത്രം ധരിച്ചാണ് എത്തിയത്.

ആരും അവരെ ചോദ്യം ചെയ്തില്ല.അങ്ങനെയുള്ളപ്പോള്‍ എന്തിനാണ് ജ്യോതികയെ മാത്രം പരാമര്‍ശിച്ച് കൊണ്ടുള്ള അഭിപ്രായങ്ങള്‍ വരുന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല.

അങ്ങനെ സംസാരിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചിലതുണ്ട്. ജ്യോതിക ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. ഇവിടെ വന്ന് തമിഴില്‍ പ്രശസ്തയായി, അതിനുശേഷം മാത്രമാണ് തമിഴിലെ മുന്‍നിര നടിയായത്.

അതിനാല്‍, അടിസ്ഥാനപരമായി നടിയ്ക്ക് സ്വന്തമായി ഒരു സംസ്‌കാരമുണ്ട്. ഒരു ഉദാഹരണം കൂടി പറയാം, ഒരിക്കല്‍ ഞാന്‍ മുംബൈയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യവേ, പരമ്പരാഗത ശൈലിയില്‍ സാരി ധരിച്ച് എന്നോടൊപ്പം യാത്ര ചെയ്ത ഒരു സ്ത്രീ ഉണ്ടായിരുന്നു.

വിമാനം മുംബൈയിലേക്ക് അടുക്കുമ്പോള്‍, അവള്‍ പെട്ടെന്ന് ബാത്ത്‌റൂമിലേക്ക് പോയി. അവിടെ നിന്നും ഇറങ്ങി വന്ന ആ സ്ത്രീയെ കണ്ട് ഞാന്‍ ഞെട്ടി.

അതുവരെ സാരി ഉടുത്തിരുന്ന ആ സ്ത്രീ പെട്ടെന്ന് വളരെ സെക്‌സി വസ്ത്രം ധരിച്ചാണ് പുറത്തിറങ്ങി വന്നത്.അതുകണ്ട് ഞാന്‍ ഞെട്ടിയെങ്കിലം നമ്മള്‍ അത് അംഗീകരിക്കണം.

കാരണം, മുംബൈ അത്തരത്തിലുള്ള ഒരു സംസ്‌കാരം ഉള്ള നഗരമാണ്.ഏത് നഗരത്തിലേക്ക് മാറണമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. ചെന്നൈയില്‍ ആ വേഷം ധരിച്ചാല്‍ ഏതാണ്ട് നൂറല്ല, ആയിരം കണ്ണുകള്‍ അവരിലേക്ക് തിരിയും.

പക്ഷെ മുംബൈയില്‍ അങ്ങനെയല്ല, പെരുമാറേണ്ടിടത്തെല്ലാം അങ്ങനെ പെരുമാറി. ഇത് പൂര്‍ണ്ണമായും അവരുടെ അവകാശമാണെന്നും' ബാലു പറഞ്ഞു.

ഒരുമിച്ച് സിനിമയില്‍ അഭിനയിക്കുമ്പോഴാണ് സൂര്യയും ജ്യോതികയും തമ്മില്‍ പ്രണയത്തിലാവുന്നത്. ഇരുവരുടെയും വിവാഹത്തിന് ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും കുടുംബാംഗങ്ങളുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരായി.

എന്നാല്‍ സൂര്യയുടെ മാതാപിതാക്കളുമായിട്ടുള്ള പ്രശ്‌നത്തെ തുടര്‍ന്ന് ജ്യോതിക മുംബൈയിലാണ് ഇപ്പോള്‍ താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

#Jyothika #dress #gone #bad #point #asking #Mumbai #born #brought #up #actress #like

Next TV

Related Stories
'ഉറങ്ങാൻ പോകുന്നതിനു മുൻപ് എനിക്ക് ഭാര്യയോട് അത് ചെയ്യണം, പക്ഷെ അവൾ അതിന് സമ്മതിക്കാറില്ല'; തുറന്ന് പറഞ്ഞ് നടൻ രവി കിഷൻ

Jul 21, 2025 03:20 PM

'ഉറങ്ങാൻ പോകുന്നതിനു മുൻപ് എനിക്ക് ഭാര്യയോട് അത് ചെയ്യണം, പക്ഷെ അവൾ അതിന് സമ്മതിക്കാറില്ല'; തുറന്ന് പറഞ്ഞ് നടൻ രവി കിഷൻ

എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപ് ഭാര്യ പ്രീതിയുടെ കാൽ തൊട്ടു വന്ദിക്കാറുണ്ടെന്ന് വെളിപ്പെടുത്തി നടനും എംപിയുമായ രവി...

Read More >>
കരാർ ഉറപ്പിച്ച സിനിമകൾ നടന്നില്ല; മറ്റ് സിനിമകൾ നഷ്ടമായി, കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രവി മോഹൻ

Jul 18, 2025 10:28 AM

കരാർ ഉറപ്പിച്ച സിനിമകൾ നടന്നില്ല; മറ്റ് സിനിമകൾ നഷ്ടമായി, കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രവി മോഹൻ

കരാർ ഉറപ്പിച്ച സിനിമ ചിത്രീകരണം ആരംഭിക്കാത്തതിനാൽ ആറുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ രവി...

Read More >>
'ജാഗ്രതയും പ്രാർത്ഥനയുമായി തുടങ്ങിയ ദിവസം, മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു' -പാ രഞ്ജിത്ത്

Jul 15, 2025 01:56 PM

'ജാഗ്രതയും പ്രാർത്ഥനയുമായി തുടങ്ങിയ ദിവസം, മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു' -പാ രഞ്ജിത്ത്

സ്റ്റണ്ട്മാൻ മോഹന്‍രാജിന്‍റെ വിയോഗത്തിൽ പ്രതികരണവുമായി സംവിധായകൻ പാ രഞ്ജിത്ത്....

Read More >>
സ്റ്റണ്ട്മാൻ രാജുവിന്റെ മരണം; പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍

Jul 14, 2025 05:44 PM

സ്റ്റണ്ട്മാൻ രാജുവിന്റെ മരണം; പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍

സ്റ്റണ്ട്മാൻ രാജുവിന്റെ മരണംത്തിൽ പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ്...

Read More >>
'ആ തീരുമാനം മാറ്റിയേക്കാം, ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമ' -പാണ്ഡിരാജ്

Jul 14, 2025 02:44 PM

'ആ തീരുമാനം മാറ്റിയേക്കാം, ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമ' -പാണ്ഡിരാജ്

ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമയാണ് തലൈവൻ തലൈവിനെന്ന് ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall