#sreejasenthil | 'പ്രാർത്ഥിക്കുമ്പോൾ ഇപ്പോഴും എന്റെ മുഖമാണെന്ന് പറയാറുണ്ട്'; ആ പരി​ഗണന എനിക്ക് കേരളത്തിൽ കിട്ടും -ശ്രീജ സെന്തിൽ

#sreejasenthil | 'പ്രാർത്ഥിക്കുമ്പോൾ ഇപ്പോഴും എന്റെ മുഖമാണെന്ന് പറയാറുണ്ട്'; ആ പരി​ഗണന എനിക്ക് കേരളത്തിൽ കിട്ടും -ശ്രീജ സെന്തിൽ
Aug 5, 2024 11:07 AM | By Athira V

മലയാളികളുടെ പ്രിയ താരമാണ് ശ്രീജ ചന്ദ്രൻ. മലയാളം സീരിയലുകളിലൂടെ മികവുറ്റ കഥാപാത്രങ്ങളെ സമ്മാനിച്ച താരം ഇപ്പോൾ തമിഴ്നാടിന്റെ മരുമകളാണ്. തമിഴ് സീരിയൽ ആക്ടർ സെന്തിൽ കുമാറിനെയാണ് ശ്രീജ വിവാഹം കഴിച്ചത്. പക്ഷേ ഇന്നും മലയാളികൾക്ക് ശ്രീജയുടെ മുഖം മനസിൽ വരുന്നത് ദേവിയായും ലക്ഷ്മിയായും അഭിനയിച്ച രൂപങ്ങളാണ്. പ്രേക്ഷകരുടെ ഉള്ളിൽ ചോറ്റാനിക്കര ദേവിയുടെ രൂപം ഓർക്കുമ്പോൾ ശ്രീജയുടെ മുഖം മനസിലേക്ക് വരും.

പ്രണയവും വിവാഹവും വളരെ പെട്ടെന്നായിരുന്നു. തമിഴ് സീരിയലായ ശരവൺ മീനാച്ചിയിലൂടെയാണ് ഇരുവരുടേയും ജോഡി ആളുകൾക്ക് ഇഷ്ടപ്പെടാൻ തുടങ്ങിയത്. അതിനു ശേഷമാണ് ഇവരുടെ പ്രണയം തുടങ്ങുന്നത്.


ശരവൺ മീനാച്ചി എന്ന സീരിയൽ പിന്നീട് രണ്ട് മൂന്ന് സീസണുകൾ വന്നെങ്കിലും ശ്രീജ- സെന്തിൽ കോംബോ ഉണ്ടാക്കിയ ഓളം ചെറുതല്ല. സെന്തിലും ശ്രീജയും ഒരുമിച്ച് ഇതാദ്യമായി മലയാളത്തിലൊരു അഭിമുഖം നടത്തുന്നത് ബിഹൈന്റ് വുഡ്സിലൂടെയാണ്. ഇരുവരും വിവാഹത്തെ കുറിച്ച് സംസാരിക്കുന്നതിങ്ങനെ. 

"അതൊരു രഹസ്യ വിവാഹമൊന്നും അല്ലായിരുന്നു. വീട്ടുകാർ മാത്രം മതിയെന്ന് തീരുമാനിച്ചു നടത്തിയ സാധാരണ വിവാഹം തന്നെയായിരുന്നു. പിന്നെ സെന്തിലിനും ഇത് പ്രൈവറ്റായിട്ട് നടത്തിയാൽ മതിയെന്ന താത്പര്യമായിരുന്നു.

അങ്ങനെയാണ് തിരുപ്പതിയിൽ വെച്ച് കല്യാണം നടത്തുന്നത്. എന്റെ വീട്ടിൽ ഈ കണ്ടീഷൻസ് എല്ലാം അം​ഗീകരിച്ചതാണ്. അതിനാൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നെ പുറമേ ആരെയും അറിയിക്കാതിരുന്നത് പ്രൈവറ്റ് ഫങ്ഷനായി നടത്താൻ വേണ്ടിയായിരുന്നു. വിവാഹം തിരുപ്പതിയിൽ വെച്ചായിരുന്നു നടന്നത്." 

"ഇവരുടെ തമിഴ് ആചാരപ്രകാരം വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ പെണ്ണിന്റെ വീട്ടിലേക്ക് പോകണം. അങ്ങനെ തിരുപ്പതിയിൽ നിന്ന് വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം റിസപ്ഷൻ വെക്കാമെന്നായിരുന്നു തീരുമാനിച്ചത്.


താലി കെട്ടി കഴിഞ്ഞ് തിരുപ്പതിയിയിലെ ദർശനം കഴിഞ്ഞപ്പോൾ ഒരുപാട് വൈകി. അങ്ങനെ അവിടുന്ന് ഫ്ലൈറ്റിലായിരുന്നു കൊച്ചിയിലേക്ക് പോയത്. പക്ഷേ അപ്പോഴേക്കും വിവാഹ വാർത്ത ലീക്കായി.ആരോ ഫേസ്ബുക്കിൽ ഫോട്ടോ ഇട്ടതോടെ വൈറലായി. രഹസ്യ വിവാഹം എന്ന രീതിയിൽ അത് ചർച്ച ചെയ്യപ്പെട്ടു." 

"ഒരുപാട് ദേവി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. അവസാനം ചെയ്തത് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത ആദിപരാശക്തി എന്ന സീരിയൽ ആയിരുന്നു. അത് ചോറ്റാനിക്കര അമ്മയുടെ കഥ പറയുന്ന സീരിയൽ ആയിരുന്നു. അതിനു ശേഷം ചോറ്റാനിക്കരയിൽ പോകുമ്പോൾ എനിക്ക് ആ രീതിയിൽ പരി​ഗണന ലഭിക്കാറുണ്ട്." 

"അപ്പോഴെല്ലാം കൂടുതലും പ്രായമായവരും നമ്മുടെ അമ്മമാരുടെ പ്രായമുള്ളവരും എന്നോട് സംസാരിക്കാറുണ്ട്. പ്രാർത്ഥിക്കുമ്പോൾ എന്റെ മുഖമാണ് മനസിൽ വരുന്നത് എന്നൊക്കെ പറയാറുണ്ട്. ഏകദേശം 15 വർഷമായി ഞാൻ മലയാളത്തിൽ അഭിനിയിച്ചിട്ട്." ശ്രീജ പറഞ്ഞു.

ചെന്നൈ ന​ഗരത്തിനെ അപേക്ഷിച്ച് കേരളമാണ് ഏറ്റവും സമാധാനപരമായ സ്ഥലം എന്നും കേരളത്തിലെ ജീവിതം എപ്പോഴും സന്തോഷം തരുന്നതാണെന്നും സെന്തിൽ പറഞ്ഞു. ശ്രീജയും സെന്തിലും ഇപ്പോൾ സ്വന്തമായി കേരളത്തിൽ ഒരു കഫേ തുടങ്ങിയിട്ടുണ്ട്. പുതിയ സംരംഭത്തിന്റെ സന്തോഷത്തിലാണ് ഇരുവരും. ശ്രീജ ഒരു തിരുവല്ലാക്കാരിയാണ്. ഇപ്പോൾ താരം അഭിനയത്തിൽ സജീവമല്ല. 

#actress #sreejasenthil #says #keralites #still #celebrate #goddess #characters #she #did #malayalam

Next TV

Related Stories
'കാണിക്കാൻ പുള്ളി റെഡിയാണെന്ന് , ഡേറ്റിങ് ആപ്പിലൂടെ ചാറ്റിങ്ങും നമ്പർ ഷെയറിങ്ങും'; അക്ബറിനെതിരെ യുട്യൂബർ രം​ഗത്ത്!

Dec 18, 2025 10:44 AM

'കാണിക്കാൻ പുള്ളി റെഡിയാണെന്ന് , ഡേറ്റിങ് ആപ്പിലൂടെ ചാറ്റിങ്ങും നമ്പർ ഷെയറിങ്ങും'; അക്ബറിനെതിരെ യുട്യൂബർ രം​ഗത്ത്!

അക്ബർഖാൻ ഡേറ്റിംഗ് ആപ്പ് ചാറ്റിങ്, പെൺകുട്ടിയുമായി ബന്ധം, അക്ബറിനെതിരെ യുട്യൂബർ...

Read More >>
ബ്ലെസ്ലിയെ പൊക്കി, ഈ അറസ്റ്റ് ഞാൻ നേരത്തെ അറിഞ്ഞിരുന്നു, ട്രേഡിങ് പഠിക്കാൻ താൽപര്യമുണ്ടെങ്കിൽ പറയൂ...; സായ് കൃഷ്ണ

Dec 17, 2025 11:26 AM

ബ്ലെസ്ലിയെ പൊക്കി, ഈ അറസ്റ്റ് ഞാൻ നേരത്തെ അറിഞ്ഞിരുന്നു, ട്രേഡിങ് പഠിക്കാൻ താൽപര്യമുണ്ടെങ്കിൽ പറയൂ...; സായ് കൃഷ്ണ

മുൻ ബിഗ്‌ബോസ് തരാം ബ്ലെസ്ലിയുടെ അറസ്റ്റ്, ഓൺലൈൻ തട്ടിപ്പ്, ക്രിപ്റ്റോകറൻസി , സായി കൃഷ്ണ...

Read More >>
Top Stories










News Roundup






GCC News