#mamitha | തമിഴകം കാത്തിരിക്കുന്ന ആ വമ്പൻ ചിത്രത്തില്‍ സര്‍പ്രൈസായി പ്രേമലു നായിക മമിതയും

#mamitha | തമിഴകം കാത്തിരിക്കുന്ന ആ വമ്പൻ ചിത്രത്തില്‍ സര്‍പ്രൈസായി പ്രേമലു നായിക മമിതയും
2024-08-05T10:59:00 | By Athira V

പ്രേമലുവിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമായി മാറിയതാണ് മമിത. മമിതയെ തേടി ഒരു തമിഴ് ചിത്രവും എത്തിയിരിക്കുകയാണ്. ദളപതി 69ലും മമിത നിര്‍ണായക കഥാപാത്രമാകും എന്നാണ് റിപ്പോര്‍ട്ട്. സംവിധാനം നിര്‍വഹിക്കുന്നത് എച്ച് വിനോദാണ്.

മമിത റിബല്‍ എന്ന തമിഴ് ചിത്രത്തിലും നായികയായിരുന്നു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തില്‍ മമിതയുടെ നായകനായത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് അരുണ്‍ രാധാകൃഷ്‍ണനാണ്. ജി വി പ്രകാശ് കുമാര്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു എന്ന പ്രത്യേകതയുമുള്ളതാണ് റിബല്‍.

മമിതയുടെ പ്രേമലു ആഗോളതലത്തില്‍ 131 കോടി രൂപയില്‍ അധികം നേടി എന്നാണ് സിനിമ ട്രേഡ് അനലിസ്റ്റുകളായ സാക്‍നില്‍ക്കിന്റെ റിപ്പോര്‍ട്ട്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തില്‍ നസ്‍ലിനും മമിതയയ്‍ക്കുമൊപ്പം പ്രധാന വേഷത്തിലുണ്ടായിരുന്നു. ഛായാഗ്രാഹണം അജ്‍മല്‍ സാബുവാണ്. വമ്പൻമാരെയും ഞെട്ടിച്ചാണ് പ്രേമലു ആഗോള കളക്ഷനില്‍ നേട്ടമുണ്ടാക്കിയത് എന്നതും പ്രധാനപ്പെട്ട ഒന്നാണ്.

നസ്‍ലെനും മമിതയും പ്രേമലുവില്‍ പ്രധാന കഥാപാത്രങ്ങളായപ്പോള്‍ ഗിരീഷ് എ ഡി ആണ് സംവിധാനം ചെയ്‍തത്. നസ്‍ലെൻ നായകനായ പ്രേമലുവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രേമലുവിനെക്കാള്‍ വലിയ ക്യാൻവാസിലുള്ളതായിരിക്കും രണ്ടാം ഭാഗം എന്നും ഗിരീഷ് എ ഡി പറഞ്ഞതും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.

പ്രേമലു രണ്ടിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ തനിക്ക് നിലവില്‍ വെളിപ്പെടുത്താനാകില്ല എന്ന് ഗിരീഷ് എ ഡി വ്യക്തമാക്കിയിരുന്നു. ദിലീഷ് പോത്തനും ഫഹദിനും പുറമേ ചിത്രത്തിന്റെ നിര്‍മാണത്തില്‍ ശ്യാം പുഷ്‍കരനും പങ്കാളിയായിട്ടുണ്ട്.

കുടുംബപ്രേക്ഷകരും പ്രേമലു ഏറ്റെടുത്തതോടെ കളക്ഷനില്‍ ചിത്രം പ്രേക്ഷകരെ അമ്പരപ്പിച്ചത്. പുതുമ അനുഭവപ്പെടുത്തുന്ന ഒരു മലയാള ചിത്രമായി പ്രേമലുവിന് മാറാനായി എന്നതാണ് ആഗോളതലത്തിലെ കളക്ഷനിലും പ്രതിഫലിച്ചത് എന്ന് കരുതാം.

Content Highlight: #mamitha #star #with #film #actor #vijay #thalapathy #69

Next TV

Related Stories
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup






GCC News