വയനാട് ഉരുൾപൊട്ടലിൽ അഗാധദുഃഖം രേഖപ്പെടുത്തി നടൻ മൻസൂർ അലിഖാൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.
ദുരന്തത്തിന്റെ ഇരകളെക്കുറിച്ച് കൈകൂപ്പി കരഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.
ജാതി, മതം, വംശം, ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, താഴ്ന്ന ജാതി, ഉയർന്ന ജാതി, സിനിമ, രാഷ്ട്രീയം, ഭരണാധികാരികൾ, അധഃസ്ഥിതർ, അവസരവാദികൾ, വിവാഹം, ബന്ധം അങ്ങനെ ഒന്നുമില്ലെന്ന് മൻസൂർ അലിഖാൻ പറഞ്ഞു.. പ്രകൃതി.. പ്രകൃതിയാണ് എല്ലാമെന്നും അദ്ദേഹം പറഞ്ഞു.
"ഇവിടെ മനസ്സുലയ്ക്കുന്ന ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. ഒരു കുടുംബം മുഴുവൻ മണ്ണിൽ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു.
അതിദാരുണമായ ദുരിതമാണ് വയനാട്ടിലേത്. മറുവശത്ത്, റോക്കറ്റുകളും മിസൈലുകളും എറിഞ്ഞ് കെട്ടിടങ്ങളും നഗരങ്ങളും പട്ടണങ്ങളും നശിപ്പിക്കുന്ന മനുഷ്യരും ഭരണാധികാരികളും. ഒന്ന് ഓർക്കുക, എല്ലാം പ്രകൃതിയാണ്.’’-മൻസൂർ അലിഖാൻ കൂട്ടിച്ചേർത്തു.
ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയില്‍നിന്ന് ഞായറാഴ്ച ഒരു മൃതദേഹം കൂടി കണ്ടെടുത്തിരുന്നു. ചൂരല്‍മല അങ്ങാടിയില്‍ നിന്നാണ് ജീര്‍ണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ദുരന്തത്തില്‍ ഇതുവരെ 355 പേര്‍ മരിച്ചതായാണ് കണക്കുകള്‍.
അതേസമയം, സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം 219 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
96 പുരുഷന്മാരും 87 സ്ത്രീകളും 36 കുട്ടികളും മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. 171 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. 154 ശരീരഭാഗങ്ങള്‍ കണ്ടെത്തി.
#WayanaLandslide #MansoorAliKhan #breaksdown #tears #Everything #nature