ആരാധക ശ്രദ്ധ നേടി മംമ്തയുടെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ

ആരാധക ശ്രദ്ധ നേടി  മംമ്തയുടെ  പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ
Oct 4, 2021 09:49 PM | By Truevision Admin

മലയാളി പ്രേക്ഷകർ ഏറ്റെടുത്ത നായികയാണ് മമ്ത മോഹൻ ദാസ്. അഭിനയം കൊണ്ടും പാട്ട് കൊണ്ടും ആരാധകർക്കിടയിൽ ഏറെ സുപരിചിതയാണ് ഈ നായിക.

ഇന്ത്യൻ ചലച്ചിത്ര നടിയും ചലച്ചിത്ര നിർമ്മാതാവും പിന്നണി ഗായികയുമാണ് മംത മോഹൻ‌ദാസ്. തമിഴ്, തെലുങ്ക് പ്രൊഡക്ഷനുകൾക്കൊപ്പം മലയാള സിനിമകളിൽ പ്രധാനമായും പ്രവർത്തിക്കുന്നു. രണ്ട് ഫിലിംഫെയർ അവാർഡ് സൗത്ത്, 2006 ൽ തെലുങ്കിലെ മികച്ച വനിതാ പ്ലേബാക്ക് ഗായിക, 2010 ൽ മലയാളത്തിലെ മികച്ച നടിക്കുള്ള പുരസ്കാരം, 2010 ൽ രണ്ടാമത്തെ മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 


ഇപ്പോള്‍ ഇതാ  മംമ്ത മോഹൻദാസിന്റെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ആരാധക ശ്രദ്ധ നേടുന്നു. വ്യത്യസ്ത കോസ്റ്റ്യൂമിലും ബാക്ഗ്രൗണ്ടിലുമുളളതാണ് ചിത്രങ്ങൾ. സെലിബ്രിറ്റി ഫോട്ടോഗ്രാഫ‍ർ അരുൺ മാത്യുവാണ് മംമ്തയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.


പോരാളിയെ ഓർമിപ്പിക്കും വിധം കുതിരപ്പുറത്തേറിയിരിക്കുന്ന മംമ്തയെയും ചിത്രങ്ങളിൽ കാണാം. ലെന, ഗൗതമി നായർ, സയനോര അടക്കം നിരവധി പേർ മംമ്തയുടെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾക്ക് കയ്യടിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം ബഹ്റൈനിലൂടെ ഹാര്‍ലിഡേവിഡ്‌സണ്‍ ബൈക്കിൽ കറങ്ങുന്ന ഒരു വീഡിയോ മംമ്ത പങ്കുവച്ചിരുന്നു. “എന്തിനാണ് മറ്റൊരാൾ നിങ്ങളെ റൈഡിനു കൊണ്ടുപോവാൻ കാത്തിരിക്കുന്നത്, നിങ്ങൾക്കു തന്നെ അതിനു സാധിക്കുമ്പോൾ” എന്ന ചോദ്യത്തോടെയാണ് മംമ്ത വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.


ബൈക്ക് ഓടിക്കുകയെന്ന തനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം 15 വർഷങ്ങൾക്കു ശേഷം വീണ്ടും ചെയ്യുന്നതിന്റെ സന്തോഷവും മംമ്ത പങ്കിട്ടു. സിനിമയിൽ ഒരു കരിയർ ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ ടൗണിലൂടെ സ്വതന്ത്രമായി ബൈക്ക് ഓടിച്ചു നടക്കാനുള്ള അവസരങ്ങൾ ഇല്ലാതാവുകയായിരുന്നുവെന്നും ആ പഴയ ബാംഗ്ലൂർ ദിവസങ്ങൾ തനിക്ക് മിസ് ചെയ്യുന്നുവെന്നും മംമ്ത കുറിച്ചു.


Mamta's new photoshoot pictures have caught the attention of fans

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall