---
title: "#Wayanadmudflow | വയനാടിന് കൈത്താങ്ങ്: 25 ലക്ഷം രൂപ നൽകി കമൽഹാസൻ "
english_title: "#helping #hand #Wayanad #KamalHaasan #paid "
publisher: "moviemax.in"
canonical_url: "https://moviemax.in/news/224807/helping-hand-wayanad-kamalhaasan-paid"
published_at: "2024-08-01T21:03:00+05:30"
category: "Kollywood"
language: "ml"
image: "https://moviemax.in/image-uploads/66abab1172a16_tyt.jpg"
keywords: []
---

# #Wayanadmudflow | വയനാടിന് കൈത്താങ്ങ്: 25 ലക്ഷം രൂപ നൽകി കമൽഹാസൻ 

> **Lead Summary:** **വ**യനാട് ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകി കമൽഹാസൻ.

## Article Content

**വ**യനാട് ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകി കമൽഹാസൻ.

25 ലക്ഷം രൂപയാണ് കമൽ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. വയനാട് ദുരന്തത്തിൽ താരം നേരത്തെ തന്നെ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

കമലിന് പുറമെ സൂര്യ, കാർത്തി, ജ്യോതിക, രശ്‌മിക, വിക്രം തുടങ്ങിയ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകിയിരുന്നു.

സൂര്യയും ജ്യോതികയും കാർത്തിയും ചേർന്ന് 50 ലക്ഷം രൂപ നൽകിയപ്പോൾ രശ്‌മിക മന്ദാന പത്ത് ലക്ഷവും വിക്രം 20 ലക്ഷവുമാണ് നൽകിയത്.

തമിഴ്‌നാട് ഗവൺമെൻ്റിൻ്റെ എല്ലാ പിന്തുണയും കേരളത്തിന് സാധ്യമാക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അഞ്ചു കോടി രൂപ നൽകുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/224807/helping-hand-wayanad-kamalhaasan-paid)