(moviemax.in)വയനാട്ടിലെ മുണ്ടക്കൈലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തെക്കുറിച്ചുള്ള വാർത്തകൾ ഹൃദയഭേദകമെന്ന് തമിഴ് നടൻ സൂരി. നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു, ആയിരക്കണക്കിന് ആളുകൾക്ക് വീടും ഉപജീവനവും നഷ്ടപ്പെട്ടു.
ഈ സ്ഥിതിയിൽ വയനാട്ടിലേക്ക് കഴിയുന്നിടത്തോളം സഹായഹസ്തം നീട്ടണമെന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
'വയനാടിനെക്കുറിച്ചുളള വാർത്തകൾ ഹൃദയഭേദകമാണ്! നാമെല്ലാവരും ആഘോഷിച്ച എല്ലാ ഹരിത ഇടങ്ങളും പ്രകൃതി മാതാവിൻ്റെ രോഷത്തിന് ഇരയായി.
നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു, ആയിരക്കണക്കിന് ആളുകൾക്ക് വീടും ഉപജീവനവും നഷ്ടപ്പെട്ടു, അവിടെ നിന്നുള്ള ദൃശ്യങ്ങൾ ഹൃദയഭേദകമാണ് !! വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
നമ്മളെല്ലാവരും കഴിയുന്നിടത്ത് സഹായഹസ്തം നീട്ടുക. ഈ വേളയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും രക്ഷാപ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
എൻ്റെ ഹൃദയം വയനാട്ടിലെ ജനതയ്ക്ക് ഒപ്പമാണ്. ജീവിതത്തിൻ്റെ ഈ മോശം ഘട്ടത്തിൽ ദൈവം അവർക്കെല്ലാം ശക്തി നൽകട്ടെ,' എന്ന് സൂരി കുറിച്ചു.
ചൊവ്വാഴ്ച പുലർച്ചെയാണ് വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായത്. മുണ്ടക്കൈയിൽ 180 വീടുകളുണ്ടായിരുന്നിടത്ത് 40 വരെ വീടുകളെ ബാക്കിയുള്ളൂവെന്നും വാർഡ് മെമ്പർ നൂറുദ്ദീൻ പറയുന്നു.
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ 137 മൃതദേഹങ്ങളാണ് ഇതുവരെ എത്തിച്ചത്.
ഇതിൽ 54 മൃതദേഹങ്ങളും 83 ശരീര ഭാഗങ്ങളുമാണുള്ളത്.
31 മൃതദേഹങ്ങളും 41 ശരീരഭാഗങ്ങളും വയനാട്ടിലേക്ക് കൊണ്ട് പോയെന്നും അധികൃതർ അറിയിച്ചു. 195 പേർ ചികിത്സയിലാണ്.
#soori #says #that #stand #with #wayanad