#viral | ഇടിച്ച് തെറിപ്പിച്ച സ്ത്രീയുടെ കാലിലൂടെ കയറി പോകുന്ന ഇ- ഓട്ടോ; നടപടി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ

#viral | ഇടിച്ച് തെറിപ്പിച്ച സ്ത്രീയുടെ കാലിലൂടെ കയറി പോകുന്ന ഇ- ഓട്ടോ; നടപടി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ
Jul 29, 2024 09:48 AM | By Athira V

റോഡിലൂടെ നമ്മള്‍ എത്ര ശ്രദ്ധിച്ച് നടന്നാലും മറ്റൊരാളുടെ അശ്രദ്ധ കുറവ് മൂലവും അപകടം സംഭവിക്കാം. അത്തരത്തില്‍ അശ്രദ്ധ മൂലം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ തീര്‍ത്തും അവഗണിച്ച് കൊണ്ട് കടന്ന് പോകുന്നതാണ് മിക്കവരും ചെയ്യുന്നത്.

അത്തരത്തിലൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി പേരാണ് അപകടത്തിന് കാരണമായ ഇലക്ട്രിക്ക് ഓട്ടോ ഡ്രൈവര്‍ക്ക് നേരെ തിരിഞ്ഞത്.

അത്യാവശ്യം തിരക്കേറിയ ഒരു തെരുവിലാണ് സംഭവം നടക്കുന്നത്. പെട്ടെന്ന് വേഗത കൂട്ടിയ ഇലക്ട്രിക്ക് ഓട്ടോ സ്ത്രീയെ ഇടിച്ച് താഴെ ഇട്ട ശേഷം അവരുടെ കാലിലൂടെ കയറിപ്പോകുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്.

https://x.com/MohtaPraveenn/status/1816742685140746609

പ്രവീണ്‍ മോഹ്ത എന്ന എക്സ് ഉപയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി, 'കാൺപൂരിൽ ഇ-റിക്ഷകൾ ഈ രീതിയിലാണ് ഓടുന്നത്. ഒരു റിക്ഷാ ഡ്രൈവര്‍ ഒരു സ്ത്രീയെ ഇടിച്ച് കടന്ന് പോയി.

' അദ്ദേഹം സംഭവത്തിന്‍റെ വീഡിയോ പങ്കുവച്ച് കാണ്‍പൂര്‍ ട്രാഫികിനെയും എന്‍ബിടി ലഖ്നോയെയും ടാഗ് ചെയ്തു. വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിന് മേലെ ആളുകള്‍ കണ്ടു കഴിഞ്ഞു. വീഡിയോയില്‍ ഒരു സ്ത്രീ തന്‍റെ രണ്ട് കൈയിലും സാധങ്ങള്‍ അടങ്ങിയ സഞ്ചികളും പിടിച്ച് നടന്ന് വരുന്നത് കാണാം.

പിന്നാലെ എത്തിയ ഒരു ഇലക്ട്രിക്ക് ഓട്ടോ സ്ത്രീയെ ഇടിച്ച് തെറിപ്പിച്ച് അവരുടെ കാലിലൂടെ കയറി മുന്നോട്ട് പോകുന്നു. ഒരു നിമിഷം എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ നിന്ന നാട്ടുകാർ പെട്ടെന്ന് തന്നെ ഓട്ടോയുടെ പിന്നാലെ ഓടുന്നു. കൂട്ടർ സ്ത്രീയെ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ ഓട്ടോക്കാരുടെ അശ്രദ്ധമായ ഡ്രൈവിംഗിനെ എതിര്‍ത്ത് രംഗത്തെത്തി. ഡ്രൈവര്‍ക്കെതിരെ കര്‍ശനമായ നടപടി വേണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു.

അതേസമയം സംഭവത്തില്‍ പരാതി ഇല്ലാത്തതിനാല്‍ കേസില്ലെന്നായിരുന്നു പേലീസ് അറിയിച്ചത്. കാൺപൂർ നഗർ പോലീസ് കമ്മീഷണറേറ്റിന്‍റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് നിന്നും, 'മേൽപ്പറഞ്ഞ കേസുമായി ബന്ധപ്പെട്ട് ഒരു പരാതിയും കിട്ടിയിട്ടില്ല. ഇരുകക്ഷികളും പരസ്പര സമ്മതത്തോടെ വിഷയം സംസാരിച്ച് വിട്ടു.

എന്തെങ്കിലും പരാതികൾ ലഭിച്ചാൽ ഉചിതമായ നടപടി സ്വീകരിക്കും' എന്ന് കുറിച്ചു. എന്നാല്‍, സമൂഹ മാധ്യമ ഉപയോക്താക്കള്‍, 'ഇത് മനഃപൂർവ്വം ചെയ്തതാണെന്ന് കരുതുന്നു'. എന്നായിരുന്നു അഭിപ്രായപ്പെട്ടത്. 'സംഭവം ഗൗരവമായി കാണണം' എന്ന് നിര്‍ദ്ദേശിച്ചവരും കുറവല്ല. മെച്ചപ്പെട്ട ട്രാഫിക് മാനേജ്മെന്‍റിന്‍റെ പ്രാധാന്യവും ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനും സുരക്ഷാ ചട്ടങ്ങൾ കർശനമായി പാലീക്കണമെന്ന് ചിലര്‍ ഓര്‍മ്മപ്പെടുത്തി.

#socialmedia #demands #action #against #eauto #driver #who #hits #woman #and #climbs #on #her #feet

Next TV

Related Stories
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall