#viral | യൂട്യൂബ് വീഡിയോയ്‌ക്കായി 17 -കാരൻ ട്രെയിൻ പാളം തെറ്റിച്ചു; വീഡിയോ വൈറല്‍, പക്ഷേ, പിന്നാലെ ട്വിസ്റ്റ്

#viral |  യൂട്യൂബ് വീഡിയോയ്‌ക്കായി 17 -കാരൻ ട്രെയിൻ പാളം തെറ്റിച്ചു; വീഡിയോ വൈറല്‍, പക്ഷേ, പിന്നാലെ ട്വിസ്റ്റ്
Jul 27, 2024 01:44 PM | By Athira V

യൂട്യൂബ് വീഡിയോ ചിത്രീകരിക്കുന്നതിനായി ബോധപൂർവ്വം ട്രെയിൻ പാളം തെറ്റിച്ച 17കാരനെതിരെ പോലീസ് കേസെടുത്തു. അമേരിക്കയിലെ നെബ്രാസ്കയിൽ നിന്നുള്ള 17 -കാരനാണ് ബോധപൂർവ്വം ട്രെയിൻ പാളം തെറ്റിച്ച് അത് റെക്കോർഡ് ചെയ്ത് യൂട്യൂബിൽ പങ്കുവച്ചത്.

സംഭവം നടന്നത് കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണെന്ന് ദി മെട്രോ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വീഡിയ യൂട്യൂബില്‍ പങ്കുവയ്ക്കപ്പെട്ടത് മെയ് മാസത്തിലാണ്. ഇതിനകം നാല് ലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു.

കൗമാരക്കാരനായ യൂട്യൂബര്‍ റെയിൽവേയുടെ സ്വിച്ചിൽ കൃത്രിമം കാണിക്കുകയും ഇതേ തുടർന്ന് രണ്ട് ലോക്കോമോട്ടീവുകളും അഞ്ച് കൽക്കരി തീവണ്ടികളും ട്രാക്കിൽ നിന്ന് തെന്നിമാറി ആളൊഴിഞ്ഞ കൽക്കരി കാറിൽ ഇടിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തുടർന്ന് 17 കാരൻ തന്നെ പാളം തെറ്റിയതിനെ കുറിച്ച് അധികൃതരെ വിവരം അറിയിക്കുകയും അവിടെയെത്തിയ ഉദ്യോഗസ്ഥരോട് അപകട കാരണം എന്താണെന്ന് ചോദിക്കുകയും ചെയ്യുന്നു.

പാളം തെറ്റിയതിന്‍റെ കാരണം അറിയില്ലെന്ന് അധികൃതർ പറഞ്ഞപ്പോൾ താൻ ഒരു ട്രെയിൻ പ്രേമിയാണെന്ന് അവകാശപ്പെട്ടുകൊണ്ട് കൗമാരക്കാരൻ ട്രെയിൻ പാളം തെറ്റാൻ കാരണം തീർച്ചയായും സ്വിച്ച് തെറ്റായി ക്രമീകരിച്ചത് ആകാമെന്ന് അവരോട് സൂചിപ്പിച്ചു. തുടർന്ന് ഇയാള്‍ ട്രെയിൻ പാളം തെറ്റുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥരെ കാണിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റെയിൽവേ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തില്‍, സിസിടിവി ദൃശ്യങ്ങളിൽ ഇതേ കൗമാരക്കാരൻ ട്രാക്കിന്‍റെ തെക്കേ അറ്റത്തുള്ള സ്വിച്ചിലേക്ക് നടക്കുന്നതും അല്പസമയത്തിന് ശേഷം മടങ്ങിയെത്തി തന്‍റെ വാഹനത്തിൽ കയറി പോകുന്നതും കണ്ടെത്തി.

വിശദമായ പരിശോധനയിൽ ട്രെയിൻ പാളം തെറ്റുന്നതിന്‍റെ വീഡിയോ കൗമാരക്കാരനുമായി ബന്ധമുള്ള ഒരു യൂട്യൂബ് അക്കൗണ്ടിൽ പങ്കുവയ്ക്കപ്പെട്ടതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

'ലോഡുചെയ്ത ബിഎന്‍എസ്എഫ് ആർബർ ബെന്നറ്റിൽ കൂട്ടിയിടിച്ച് പാളം തെറ്റുന്നു! ഞാൻ ഇതുവരെ എടുത്തതിൽ വച്ച് ഏറ്റവും ഭ്രാന്തമായ വീഡിയോ!' എന്ന പേരിലാണ് വീഡിയ യൂട്യൂബില്‍ പങ്കുവയ്ക്കപ്പെട്ടത്.

ട്രെയിൻ പാളം തെറ്റുന്നതിന് നാല് മിനിറ്റ് മുമ്പ് അപകടസ്ഥലത്തിന് സമീപം ട്രൈപോഡ് സ്ഥാപിച്ചിരുന്നതായും അധികൃതർ കണ്ടെത്തി. എൻബിസി ന്യൂസ് പ്രകാരം ബിഎൻഎസ്എഫ് റെയിൽവേയ്ക്കും ഒമാഹ പബ്ലിക് പവർ ഡിസ്ട്രിക്റ്റിനും ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തിൽ 3,50,000 ഡോളറിന്‍റെ (2,92,96,050 രൂപ) നാശനഷ്ടമാണ് ഉണ്ടായത്. സംഭവത്തിൽ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ 17 -കാരനെ പോലീസ് അറസ്റ്റ് ചെയ്യുകയും ലങ്കാസ്റ്റർ കൗണ്ടി ജുവനൈൽ കോടതിയിൽ ഹാജരാക്കുകയും ചെയ്തെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

#video #of #17 #year #old #boy #derailing #train #youtube #video #goes #viral

Next TV

Related Stories
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall