(moviemax.in)കുഞ്ഞിന്റെ ജനനശേഷം വീണ്ടും തന്റെ പ്രൊഫഷണൽ ലൈഫിലേക്ക് പഴയതിനേക്കാൾ ഇരട്ടി എനർജിയോടെ തിരികെ വന്നിരിക്കുകയാണ് നടി അമല പോൾ. ഇപ്പോൾ താരം തന്റെ ഏറ്റവും പുതിയ സിനിമ ലെവൽക്രോസിന്റെ റിലീസുമായി ബന്ധപ്പെട്ട് പ്രമോഷൻ തിരക്കുകളിലാണ്.
പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം എറണാകുളം സെന്റ് ആല്‍ബേര്‍ട്സ് കോളജിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ അമല ലെവൽ ക്രോസ് ടീമിനൊപ്പം എത്തിയിരുന്നു.
പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ കറുത്ത നിറത്തിലുള്ള ഡീപ്പ് നെക്കുള്ള മിനി ഡ്രസ്സായിരുന്നു അമല പോൾ ധരിച്ചിരുന്നത്. പരിപാടിയുടെ വീഡിയോ വൈറലായതോടെ അമലയ്ക്ക് നേരെ വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ വിമർശനം ഉയർന്നു.
ക്രിസ്ത്യന്‍ തീവ്ര സംഘടനയായ കാസയും അമലയെ വിമർശിച്ച് എത്തിയിരുന്നു.മുംബൈയിലെ ഡാന്‍സ് ബാര്‍ ഉദ്ഘാടനത്തിനല്ല ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളജിലെ പരിപാടിക്കാണ് ക്ഷണിച്ചതെന്ന് എത്ര വലിയ നടിയായാലും അറിഞ്ഞിരിക്കണം.
മാദക വേഷത്തിലെത്തിയ ആ നടിക്കൊപ്പം വേദി പങ്കിടാതെ വൈദികര്‍ എഴുന്നേറ്റ് പോകണമായിരുന്നു. ഇനി അതല്ല എത്ര തരംതാണിട്ടായാലും സ്ഥാപനങ്ങള്‍ നടത്തുക മാത്രമാണ് ലക്ഷ്യമെങ്കില്‍ അടുത്ത കോളേജ് ഡേയ്ക്ക് സണ്ണി ലിയോണിനെയോ മിയാ ഖലീഫയോ മുഖ്യാതിഥിയാക്കണമെന്നുമായിരുന്നു കാസയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഇപ്പോഴിതാ വിഷയത്തിൽ നടി അമല പോൾ തന്നെ ഒടുവിൽ പ്രതികരിച്ചിരിക്കുകയാണ്. തനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് താൻ ധരിച്ചതെന്നാണ് അമല പോൾ പറഞ്ഞത്.
താൻ സാരിയും സൽവാറും വെസ്റ്റേൺ ഡ്രെസ്സുമെല്ലാം ധരിക്കാറുണ്ടെന്നും തനിക്ക് എന്താണ് കംഫർട്ടബിൾ, തന്റെ മൂഡ് എന്താണ് അതിന് അനുസരിച്ചാണ് താൻ വസ്ത്രം തെരഞ്ഞെടുക്കുന്നതെന്നും അമല പറയുന്നു വിഷയത്തിൽ നടി പ്രതികരിച്ചത്.
ആ വിഷയത്തിൽ പ്രത്യേകിച്ച് പ്രതികരണമൊന്നുമില്ല. എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് ഞാൻ ധരിച്ചത്. ഞാൻ ഇട്ട വസ്ത്രത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്നോ അത് അനുചിതമാണെന്നോ ഞാൻ കരുതുന്നില്ല.
ചിലപ്പോൾ അത് ക്യാമറയിൽ കാണിച്ച വിധം ഇന്നപ്രോപ്രിയേറ്റ് ആയിരുന്നിരിക്കാം. അവിടെയുണ്ടായിരുന്ന സ്റ്റുഡൻസിനോ അല്ലെങ്കിൽ എനിക്കോ അതൊരു റോങ് ഡ്രസ്സാണെന്ന് തോന്നിയില്ല.
അത് എങ്ങനെ പോട്രെ ചെയ്തുവെന്നത് എന്റെ കൺട്രോളിലല്ലല്ലോ. അതിൽ എനിക്ക് ഒരു റോളുമില്ല. ഞാൻ ധരിച്ച വസ്ത്രം എങ്ങനെ കാണണം എങ്ങനെ ഷൂട്ട് ചെയ്യണമെന്നത് എന്റെ കൺട്രോളിലല്ല.
പിന്നെ ഞാൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും റോങ്ങുള്ളതായി ഞാൻ കരുതുന്നില്ല.കോളജിൽ പോയപ്പോൾ കൊടുത്ത മെസേജും അത് തന്നെയാണ്. നിങ്ങൾ നിങ്ങളായിരിക്കുക.
എന്ത് വസ്ത്രം ധരിച്ചാലും കമന്റിടാല്ലോ. സാരിയുടുത്താലും അത് എങ്ങനെ പോട്രെ ചെയ്യുന്നു എന്നതിൽ നമുക്ക് കൺട്രോളില്ല. അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങളിൽ ഫോക്കസ് ചെയ്യാറുമില്ല.
ഞാൻ ഒരു അഭിനേത്രിയാണ്. അതുകൊണ്ട് ഞാൻ ചെയ്യുന്ന കാര്യങ്ങളിലേക്ക് എനിക്ക് എനർജി കൊടുക്കണം. ഞാൻ സാരിയും സൽവാറും വെസ്റ്റേൺ ഡ്രെസ്സുമെല്ലാം ധരിക്കാറുണ്ട്.
എനിക്ക് എന്താണ് കംഫർട്ടബിൾ, എന്റെ മൂഡ് എന്താണ് അതിന് അനുസരിച്ചാണ് ഞാൻ വസ്ത്രം തെരഞ്ഞെടുക്കുന്നതെന്നും അമല പറയുന്നു.
മുമ്പും നിറവയറിൽ മോഡേൺ വസ്ത്രം ധരിച്ചെത്തിയെന്ന് കാണിച്ച് സൈബർ ബുള്ളിയിങ് ലഭിച്ചിട്ടുള്ള നടിയാണ് അമല. പക്ഷെ സോഷ്യൽമീഡിയയിലെ ഇത്തരം വിഷയങ്ങൾ താരം മുഖവിലക്കെടുക്കാറില്ല.
മകൻ കൂടി പിറന്നതോടെ കുടുംബവും പുത്തൻ സിനിമകളുമെല്ലാമായി അമല ജീവിതം ആസ്വദിക്കുകയാണ്. അമല നായികയായ ലെവൽ ക്രോസിൽ നായകൻ ആസിഫ് അലിയാണ്.
ഷറഫുദ്ദീനും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ജൂലൈ 26നാണ് ലെവൽ ക്രോസിന്റെ റിലീസ്.
#actress #amala #paul #reacted #casa #facebook #post #about #dressing #style