#Viral | ഓർഡർ ചെയ്തത് എയർ ഫ്രയര്‍; ആമസോണ്‍ പാക്കേജില്‍ ജീവനുള്ള കൂറ്റന്‍ പല്ലിയെ കണ്ട് യുവതി

#Viral | ഓർഡർ ചെയ്തത് എയർ ഫ്രയര്‍; ആമസോണ്‍ പാക്കേജില്‍ ജീവനുള്ള കൂറ്റന്‍ പല്ലിയെ കണ്ട് യുവതി
Jul 24, 2024 08:59 PM | By VIPIN P V

ഞെട്ടി ഇന്ന് വിപണി പോലും വിരല്‍ത്തുമ്പിലാണ്. ഒരു വിരലനക്കം കൊണ്ട് എന്തും ഓർഡർ ചെയ്ത് വീട്ടിലെത്തിക്കാനുള്ള സൌകര്യം ഇന്ന് ലഭ്യമാണ്. എന്നാല്‍, പലപ്പോഴും ഇത്തരം ഓർഡറുകളില്‍ തെറ്റുകളും സംഭവിക്കുന്നു.

ഓർഡർ ചെയ്തതുമായി ഒരു ബന്ധവുമില്ലാത്ത സാധനങ്ങളായിരിക്കും ചിലപ്പോള്‍ നമ്മുക്ക് ലഭിക്കുക. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു സംഭവും സമൂഹ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കൊളംബിയക്കാരിയായ സോഫിയ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ ആമസോണിൽ നിന്ന് ഒരു എയർ ഫ്രയർ ഓർഡർ ചെയ്തു. പക്ഷേ, ലഭിച്ചത് ജീവനുള്ള ഒരു പല്ലിയെ.

ആമസോണ്‍ പാക്കറ്റിലുള്ള പല്ലിയുടെ ചിത്രം സോഫിയ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ നിരവധി പേരാണ് കുറിപ്പുകള്‍ എഴുതാനെത്തിയത്. സോഫിയ സെറാനോ എന്ന യുവതിയാണ് തന്‍റെ വീട്ടിലേക്ക് ഒരു എയർ ഫ്രയർ ഓർഡർ ചെയ്തതെന്ന് മാർക്ക റിപ്പോര്‍ട്ട് ചെയ്യുന്നു.

പാഴ്‌സൽ വന്നപ്പോൾ ഉള്ളിൽ കണ്ട കാഴ്ച തന്നെ ഭയപ്പെടുത്തിയെന്ന് സോഫിയ പറയുന്നു. പല്ലിയുടെ ചിത്രം എക്സില്‍ പങ്കുവച്ചു കൊണ്ട് സോഫിയ ഇങ്ങനെ എഴുതി, 'ഞങ്ങൾ ആമസോണിലൂടെ ഒരു എയർ ഫ്രയർ ഓർഡർ ചെയ്തു, അത് ഒരു കൂട്ടാളിയുമായി എത്തി.

ഇത് ആമസോണിന്‍റെ തെറ്റാണോ അതോ കാരിയറിന്‍റെ തെറ്റാണോ എന്ന് എനിക്കറിയില്ല.' സോഫിയ എക്സില്‍ എഴുതി. പാക്കേജില്‍ ഉണ്ടായിരുന്നത് സാമാന്യം വലിയ ഒരു പല്ലിയായിരുന്നു.

ഇത്രയും വലിയ പല്ലിയെ പാക്കേജില്‍ കണ്ടതോടെ താന്‍ ഞെട്ടിയെന്നും സോഫിയ പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ സോഫിയയുടെ കുറിപ്പ് വൈറലായെങ്കിലും ആമസോണില്‍ നിന്നും ഇതുവരെ ക്രിയാത്മകമായ ഒരു പ്രതികരണവും ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്പാനിഷ് റോക്ക് ലിസാർഡ് എന്ന പല്ലിയാണ് പാക്കേജില്‍ ഉണ്ടായിരുന്നത്. സോഫിയയുടെ കുറിപ്പ് ഇതിനകം 41 ലക്ഷം പേരാണ് കണ്ടത്.

'പുതിയ ഭയം അൺലോക്ക് ചെയ്തു' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്.

'ഇതെവിടുന്നു വന്നു? സിംഗപ്പൂരിൽ നിന്നോ? ഇതുപോലെയുള്ള ചിലരുണ്ട്, അവരെ തെരുവിൽ കാണുന്നത് വളരെ സാധാരണമാണ്...' എന്ന മറ്റൊരു കാഴ്ചക്കാരന്‍റെ ചോദ്യത്തിന് സോഫിയ കുറിച്ചത് 'യുണൈറ്റഡ് സ്റ്റേറ്റ്സ്' എന്നായിരുന്നു.

#Ordered #AirFryer #Woman #live #giant #lizard #Amazonpackage

Next TV

Related Stories
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

Sep 9, 2025 05:26 PM

ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന്...

Read More >>
പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

Sep 9, 2025 02:29 PM

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ...

Read More >>
അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

Sep 8, 2025 01:06 PM

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക...

Read More >>
അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

Sep 8, 2025 12:49 PM

അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

അച്ഛാ പാമ്പ് .... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall