ചെന്നൈ:(moviemax.in)ബിഗ് ബജറ്റ് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളെ സംബന്ധിച്ച് തങ്ങളുടെ ചിത്രങ്ങള്‍ക്ക് ഒരു സോളോ റിലീസ് തീയതി ലഭിക്കാനാണ് ശ്രമിക്കാറ്. എന്നാല്‍ ഈ അടുത്തകാലത്ത് വന്‍ ചിത്രങ്ങള്‍ അതിന്‍റെ കച്ചവട സാധ്യതകളും മുന്നില്‍ക്കണ്ട് ഇത്തരം ക്ലാഷുകള്‍ പല വന്‍ നിര്‍മ്മാതാക്കളും ഒഴിവാക്കാറാണ് പതിവ്.
എന്നാല്‍ തമിഴില്‍ വരുന്ന ഒക്ടോബര്‍ 10ന് ഇത്തരം ഒരു ക്ലാഷ് നടക്കും എന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു.രജനിയുടെ വേട്ടൈയനും സൂര്യയുടെ കങ്കുവയും അന്നാണ് എത്തുക എന്നായിരുന്നു വിവരം. അതിനാല്‍ തന്നെ പ്രേക്ഷകര്‍ ആവേശത്തിലായിരുന്നു.
പൂജ അവധി ദിനങ്ങളും രണ്ടാം ശനിയും ഞായറുമടക്കം നാല് ദിവസത്തെ എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ലഭിക്കുമെന്നതാണ് ഒക്ടോബര്‍ 10 എന്ന തീയതിയുടെ പ്രത്യേകത അതിനാല്‍ മികച്ച കളക്ഷന്‍ ലഭിക്കും എന്നാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ ഇതില്‍ ചെറിയൊരു മാറ്റം വരുന്നുവെന്നാണ് വിവരം. വേട്ടൈയന്‍ റിലീസ് ഒക്ടോബര്‍ 10ന് ഉണ്ടാകില്ലെന്നാണ് ഏറ്റവും പുതിയ വിവരം. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി ഔദ്യോഗികമായി പറഞ്ഞിരുന്നില്ലെങ്കിലും ചിത്രം ഒക്ടോബര്‍ 10ന് വരും എന്ന രീതിലാണ് കരുതിയത്.
എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ബാക്കിയുള്ളതിനാല്‍ ചിത്രം വൈകും എന്നാണ് ഇപ്പോള്‍ വരുന്ന വിവരം. വേട്ടൈയന്‍ ചിത്രത്തിന്‍റെ പ്രമോഷന്‍ ഷൂട്ടിംഗ് സമയത്തും മറ്റും കുറവായിരുന്നു. എന്നാല്‍ വലിയ ക്ലാഷ് ഒഴിവാക്കാനാണ് ഈ നീക്കം എന്നും തമിഴ് സിനിമ ലോകത്ത് സംസാരമുണ്ട്.
രജനികാന്തിന്‍റെ സാധാരണ മാസ് മസാല പടത്തില്‍ നിന്നും വ്യത്യസ്തമാണ് വേട്ടൈയന്‍. ഒരു പൊലീസ് സ്റ്റോറിയാണെങ്കിലും ഒരു ഇമോഷണല്‍ ത്രില്ലറായി കൂടിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ ടിജെ ജ്ഞാനവേല്‍.
അതിനാല്‍ തന്നെ കങ്കുവ പോലെയുള്ള വന്‍ ബജറ്റ് ചിത്രത്തിനൊപ്പം ഇറക്കുന്നത് അത്ര ഗുണകരമല്ലെന്ന വിലയിരുത്തല്‍ വന്നതോടെയാണ് വേട്ടൈയന്‍ റിലീസ് മാറ്റിയത് എന്നാണ് വിവരം.അതേ സമയം ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനന്റെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്.
മുപ്പത്തി മൂന്ന് വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യരും, ഫഹദ് ഫാസും ഒരു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. റാണാ ദഗുബട്ടി, റിതിക സിംഗ്, ദുഷാര വിജയൻ തുടങ്ങിയവരും വേട്ടയ്യന്റെ ഭാഗമാണ്. ടി ജെ ജ്ഞാനവേൽ തന്നെയാണ് വേട്ടയ്യന്‍റെ തിരക്കഥയും. അനിരുദ്ധ് ആണ് സംഗീത സംവിധാനം.
#No #clash #Rajinikanth #backs #out #battle #Kankuwa #free #run #on #October #10