സൂര്യക്ക് ഹൃദയസ്പർശിയായ പിറന്നാൾ ആശംസകൾ നേർന്ന് നടനും സഹോദരനുമായ കാർത്തി.
കഠിനാധ്വാനത്തിലൂടെ എന്തും പഠിക്കാനും നേടാനും കഴിയുമെന്ന് തന്നെ പഠിപ്പിച്ച മനുഷ്യൻ എന്നാണ് സഹോദരനെക്കുറിച്ച് കാർത്തി പറയുന്നത്.
സൂര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് 49ാം ജന്മദിനാശംസകൾ നേർന്നത്. 'പൂജ്യത്തിൽ നിന്ന് തുടങ്ങിയാലും പ്രതിബദ്ധതയിലൂടെയും കഠിനാധ്വാനത്തിലൂടെയും എന്തും പഠിക്കാനും നേടാനും കഴിയുമെന്ന് എന്നെ പഠിപ്പിച്ച മനുഷ്യന് ജന്മദിനാശംസകൾ.
സമൂഹത്തിൽ ഇത്രയധികം സ്നേഹം പകരുന്ന പ്രിയപ്പെട്ട ആരാധകർക്കും ഒരുപാട് സ്നേഹം,'- കാർത്തി കുറിച്ചു.
താരങ്ങളുടെ ചിത്രവും കാർത്തിയുടെ ആശംസയും സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. പ്രമുഖ നടനായ ശിവകുമാറിന്റെ മക്കളാണ് സൂര്യയും കാർത്തിയും.
അച്ഛന്റെ പാതപിന്തുടർന്നാണ് രണ്ട് മക്കളും വെള്ളിത്തിരയിൽ എത്തിയത്.
1997 ൽമണിരത്നം നിര്‍മിച്ച് വസന്ത് സംവിധാനം ചെയ്ത നേര്‍ക്കുനേര്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യ അഭിനയരംഗത്തെത്തുന്നത്. വിജയ്ക്കൊപ്പമായിരുന്നു തുടക്കം.
വളരെ പെട്ടെന്ന് തന്നെ തമിഴ് സിനിമ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ സൂര്യക്ക് കഴിഞ്ഞു.
മണിരത്നത്തിന്റെ സംവിധാനസഹായിയായിട്ടാണ് കാർത്തി സിനിമ കരിയർ ആരംഭിക്കുന്നത്. 2007 ൽ പുറത്തിറങ്ങിയ 'പരുത്തിവീരൻ' എന്ന ചിത്രത്തിലൂടെയായിരുന്നു കാമറക്ക് മുന്നിലെത്തിയത്.
ആയിരത്തിൽ ഒരുവൻ, പൈയ്യ, നാൻ മഹാൻ അല്ല, സിരുതെയ്, കൈദി ,പൊന്നിയൻ സെൽവൻ എന്നിവയാണ് കാർത്തിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ.
#man #who #taught #anything #achieved #hardwork #Karthi #wishes #Suriya