( moviemax.in) വിലപ്പെട്ട എന്തെങ്കിലും നഷ്ടപ്പെട്ടു പോകുന്നു. നമ്മുടെ കയ്യിൽ നിന്നും അറിയാതെ എവിടെയെങ്കിലും വീണു പോവുകയോ ഓർമ്മയില്ലാതെ മാലിന്യങ്ങളുടെ കൂടെ ഉപേക്ഷിക്കുകയോ അങ്ങനെ എന്തുമാവാം.
അത് തിരികെ കിട്ടാനുള്ള സാധ്യത വളരെ വളരെ കുറവാണ് അല്ലേ? വിലപ്പെട്ട പലതും അതുപോലെ നഷ്ടപ്പെട്ട അവസ്ഥ മിക്കവർക്കും ഉണ്ടാവും.
എന്നാൽ, ചെന്നൈയിൽ നിന്നുള്ള ഈ മനുഷ്യന്റെ കാര്യം തികച്ചും വ്യത്യസ്തമായിരുന്നു. ലക്ഷങ്ങൾ വിലയുള്ള മാല അദ്ദേഹത്തിന് തിരികെ കിട്ടി.
ചെന്നൈയിൽ നിന്നുള്ള ദേവരാജ് അബദ്ധത്തിൽ മുനിസിപ്പാലിറ്റിയുടെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞത് അഞ്ച് ലക്ഷം രൂപ വിലയുള്ള ഡയമണ്ട് നെക്ലേസാണ്.
വില കൊണ്ടു മാത്രമായിരുന്നില്ല അത് പ്രധാനപ്പെട്ടതായത്. ദേവരാജിന്റെ അമ്മ അദ്ദേഹത്തിന്റെ മകൾക്ക് അവളുടെ വിവാഹത്തിന് സമ്മാനിച്ച സമ്മാനം കൂടിയായിരുന്നു അത്.
നെക്ലേസിന്റെ വിലയും പ്രാധാന്യവും മനസിലാക്കിയ ദേവരാജ് ഉടനെ തന്നെ മുനിസിപ്പാലിറ്റി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ തന്നെ നെക്ലേസിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.
ചെന്നൈ കോർപ്പറേഷനിലെ മാലിന്യ സംസ്കരണം കരാറെടുത്ത മാലിന്യ സംസ്‌കരണ കമ്പനിയായ ഉർബസർ സുമീതിൻ്റെ ഡ്രൈവറായ ജെ. ആൻ്റണിസാമിയാണ് ഇതിന് നേതൃത്വം നൽകിയത്.
മുതിർന്ന ഉദ്യോഗസ്ഥരും തിരച്ചിൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. അങ്ങനെ വിശദമായ തിരച്ചിലിനൊടുവിൽ ഒരു മാലയിൽ കുടുങ്ങിയ നിലയിൽ മാലിന്യക്കുഴിയിൽ നിന്നും മാല കണ്ടെത്തി. പിന്നീട് അത് സുരക്ഷിതമായി ഉടമയെ തിരികെ ഏൽപ്പിക്കുകയും ചെയ്തു.
#diamond #necklace #worth #five #lakhs #thrown #trash #finally...