#viral | സ്തനവലിപ്പം കൂട്ടാനുള്ള ശസ്ത്രക്രിയയുടെ വീഡിയോ രഹസ്യമായി പകർത്തി; വീഡിയോ സോഷ്യൽ മീഡിയയിൽ

#viral | സ്തനവലിപ്പം കൂട്ടാനുള്ള ശസ്ത്രക്രിയയുടെ വീഡിയോ രഹസ്യമായി പകർത്തി; വീഡിയോ സോഷ്യൽ മീഡിയയിൽ
Jul 21, 2024 12:28 PM | By Athira V

സ്തനങ്ങളുടെ വലിപ്പം കൂട്ടാനും സൗന്ദര്യം വർധിപ്പിക്കാനും മറ്റുമായി ഇന്ന് ഒരുപാട് ശസ്ത്രക്രിയകളുണ്ട്. നേരത്തെ സെലിബ്രിറ്റികളാണ് ഇത്തരം ശസ്ത്രക്രിയകൾ തിരഞ്ഞെടുത്തിരുന്നെങ്കിൽ ഇന്ന് അതല്ലാതെ തന്നെ നിരവധി സ്ത്രീകൾ ബ്രെസ്റ്റ് ഇംപ്ലാൻ‌റ് സർജറികൾ (Breast Implant Surgery) ചെയ്യാറുണ്ട്.

ഇപ്പോൾ ചൈനയിൽ നിന്നുള്ള ഒരു സ്ത്രീ തന്റെ സ്തനസൗന്ദര്യം വർധിപ്പിക്കാനുള്ള ശസ്ത്രക്രിയയുടെ വീഡിയോ ഓൺലൈനിൽ പ്രചരിച്ചു എന്നാരോപിച്ച് രം​ഗത്ത് വന്നിരിക്കുകയാണ്.

അനസ്തേഷ്യ നൽകിയ യുവതി ശസ്ത്രക്രിയ നടക്കുമ്പോൾ മയക്കത്തിലായിരുന്നു. അതിനിടെ രഹസ്യമായി പകർത്തിയ വീഡിയോയാണ് ചൈനയിലെ സോഷ്യൽ മീഡിയയായ ഡുയിനിലടക്കം പ്രചരിച്ചത് എന്നാണ് ആരോപണം. ​ഗാവോ എന്ന സർനെയിമിൽ അറിയപ്പെടുന്ന യുവതിയാണ് ആരോപണവുമായി എത്തിയിരിക്കുന്നത്. ഇതുപോലുള്ള ഒരുപാട് ശസ്ത്രക്രിയകളുടെ വീഡിയോകൾ ആളുകളറിയാതെ പകർത്തുകയും അത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്യുന്നുണ്ടത്രെ.

ജനുവരിയിൽ മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ഒരു ആശുപത്രിയിൽ വച്ചാണത്രെ ഗാവോയ്ക്ക് ശസ്ത്രക്രിയ ചെയ്തത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, വീഡിയോ തൻ്റെ സ്വകാര്യതയെ ഗുരുതരമായി ലംഘിച്ചിരിക്കുകയാണെന്നാണ് ​ഗാവോ പറഞ്ഞത്.

വീഡിയോയിൽ തന്നെ വ്യക്തമായി തിരിച്ചറിയാൻ കഴിയും. ആരാണ് ഈ വീഡിയോ പകർത്തിയത് അയാളെ കുറിച്ചുള്ള വിവരങ്ങൾ താൻ ആശുപത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അവരത് നൽകാൻ തയ്യാറായില്ല.

ഇത് ചെയ്തയാൾ തന്നോട് മാപ്പ് പറയണമെന്നും തനിക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടെങ്കിലും അതും ചെയ്തിട്ടില്ല എന്നും യുവതി ആരോപിക്കുന്നു.

ആശുപത്രിയാകട്ടെ പലതരത്തിലുള്ള ന്യായീകരണങ്ങളാണ് നടത്തിയത്. ആശുപത്രിയിലുള്ള ആരുമല്ല ദൃശ്യങ്ങൾ പകർത്തിയത്. സിസിടിവി ദൃശ്യങ്ങൾ മൂന്നുമാസം കൂടുമ്പോൾ ഡിലീറ്റ് ചെയ്യാറുണ്ടെന്നും അതിനാൽ ആളെക്കണ്ടെത്താനാകില്ല എന്നുമൊക്കെയാണ് ആശുപത്രി പറയുന്നത്. ഓപ്പറേഷൻ തിയറ്റർ പോലെ സുരക്ഷിതമായ ഒരു സ്ഥലത്ത് എങ്ങനെയാണ് ഇത്തരം അവകാശലംഘനങ്ങളും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും നടക്കുന്നത് എന്നാണ് ​ഗാവോ ചോദിക്കുന്നത്.

#breast #implant #surgery #video #surface #online #woman #sues #hospital #china

Next TV

Related Stories
'പറഞ്ഞതെല്ലാം കള്ളം, പ്രണയിച്ചത് നാലുകൊല്ലം'; കാമുകി 27 -കാരിയല്ല 48 -കാരിയെന്ന് തിരിച്ചറിഞ്ഞ് ഞെട്ടി യുവാവ്..!

Apr 18, 2025 12:53 PM

'പറഞ്ഞതെല്ലാം കള്ളം, പ്രണയിച്ചത് നാലുകൊല്ലം'; കാമുകി 27 -കാരിയല്ല 48 -കാരിയെന്ന് തിരിച്ചറിഞ്ഞ് ഞെട്ടി യുവാവ്..!

കാമുകിയെ കാണാന്‍ 48 വയസുള്ള ഒരു സ്ത്രീയെ പോലെ ആയിരുന്നില്ല. 27 വയസുള്ള യുവതിയെപ്പോലെയാണ്...

Read More >>
'ആവശ്യമുള്ളപ്പോൾ ഉപയോ​ഗിക്കുന്നു, പിന്നീട് വലിച്ചെറിയുന്നു; വൈറൽ ആയി ടോയ്‌ലെറ്റ് പേപ്പറിലെ രാജികത്ത്

Apr 16, 2025 10:44 AM

'ആവശ്യമുള്ളപ്പോൾ ഉപയോ​ഗിക്കുന്നു, പിന്നീട് വലിച്ചെറിയുന്നു; വൈറൽ ആയി ടോയ്‌ലെറ്റ് പേപ്പറിലെ രാജികത്ത്

ജോലി സ്ഥലത്ത് നേരിടേണ്ടി വന്ന ദുരിതങ്ങളും മേലുദ്യോ​ഗസ്ഥർ തന്നോട് പെരുമാറിയ രീതികളും കാരണം ടോയ്ലറ്റ് പേപ്പറിൽ രാജി കത്ത് എഴുതേണ്ടി വന്ന...

Read More >>
അമ്മാവന്‍ മരുമകളുമായി പ്രണയത്തിലായി, ഒളിച്ചോടി വിവാഹം, പിന്നാലെ കേസ്; ഒടുവില്‍ സംഭവിച്ചത്...!

Apr 12, 2025 11:08 PM

അമ്മാവന്‍ മരുമകളുമായി പ്രണയത്തിലായി, ഒളിച്ചോടി വിവാഹം, പിന്നാലെ കേസ്; ഒടുവില്‍ സംഭവിച്ചത്...!

വഴിയെ വീട്ടുകാര്‍ ഇരുവരുടെയും പ്രണയം കൈയോടെ പിടികൂടി. ഇതോടെ വീട്ടിലും നാട്ടിലും സംഭവം...

Read More >>
മരിച്ചുപോയ മുന്‍ഭര്‍ത്താവിന്റെ മോതിരം വിവാഹദിനത്തിൽ അണിയണമെന്ന് അവൾ പറഞ്ഞു; വരന്റെ കുറിപ്പ്

Apr 12, 2025 01:58 PM

മരിച്ചുപോയ മുന്‍ഭര്‍ത്താവിന്റെ മോതിരം വിവാഹദിനത്തിൽ അണിയണമെന്ന് അവൾ പറഞ്ഞു; വരന്റെ കുറിപ്പ്

ടെയ്‌ലര്‍ എന്നയാളുമായി 20 വയസില്‍ എമിലിയുടെ വിവാഹം നടന്നിരുന്നു. അഞ്ച് വര്‍ഷം മുമ്പ് കാറപകടത്തില്‍ ടെയ്‌ലര്‍...

Read More >>
600 പേർക്ക് സദ്യയൊരുക്കാനാവില്ലെന്ന് വധുവിന്‍റെ കുടുംബം; എങ്കിൽ കല്യാണം തന്നെ വേണ്ടെന്ന് വരൻ

Apr 11, 2025 08:36 PM

600 പേർക്ക് സദ്യയൊരുക്കാനാവില്ലെന്ന് വധുവിന്‍റെ കുടുംബം; എങ്കിൽ കല്യാണം തന്നെ വേണ്ടെന്ന് വരൻ

വധുവിന്‍റെ സഹോദരനാണ് വിചിത്ര സംഭവം സോഷ്യൽ മീഡിയ ആപ്പായ റെഡിറ്റിൽ പങ്കു വച്ചത്. പേര് വെളിപ്പെടുത്താത്ത ഒരു ഉത്തരേന്ത്യൻ ഗ്രാമത്തിലാണ്...

Read More >>
ലിംഗത്തിനു ചുറ്റും മയക്കുമരുന്ന് കെട്ടിവച്ച് വണ്ടിയോടിച്ചു; പോലീസ് പിടിച്ചപ്പോൾ വിചിത്രമായ മറുപടി, സംഭവമിങ്ങനെ...!

Apr 11, 2025 12:57 PM

ലിംഗത്തിനു ചുറ്റും മയക്കുമരുന്ന് കെട്ടിവച്ച് വണ്ടിയോടിച്ചു; പോലീസ് പിടിച്ചപ്പോൾ വിചിത്രമായ മറുപടി, സംഭവമിങ്ങനെ...!

മാസങ്ങൾക്ക് മുൻപ് നടന്ന സംഭവമാണെങ്കിലും നിലവിലെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ ഉള്ളതായതിനാൽ വാർത്ത വീണ്ടും വൈറൽ...

Read More >>
Top Stories