#UnniMukundan | 'റിലീസിന് മുൻപ് സിനിമകളെക്കുറിച്ച് സംസാരിക്കുന്നത് എനിക്കിഷ്ടമല്ല, പക്ഷേ ഇത്'; 'മാർക്കോ'യെക്കുറിച്ച് ഉണ്ണി

#UnniMukundan | 'റിലീസിന് മുൻപ് സിനിമകളെക്കുറിച്ച് സംസാരിക്കുന്നത് എനിക്കിഷ്ടമല്ല, പക്ഷേ ഇത്'; 'മാർക്കോ'യെക്കുറിച്ച് ഉണ്ണി
Jul 20, 2024 09:19 AM | By VIPIN P V

ക്ഷന്‍ ചിത്രങ്ങള്‍ക്ക് എക്കാലത്തും പ്രത്യേകം ഒരു ആരാധകവൃന്ദമുണ്ട്. മുന്‍കാലത്തില്‍ നിന്ന് വ്യത്യസ്തമായി ആക്ഷന്‍ ചിത്രങ്ങളില്‍ വയലന്‍റ് രംഗങ്ങള്‍ ഇന്ന് കൂടുന്നുണ്ട്.

ബോളിവുഡില്‍ നിന്ന് അടുത്തിടെ എത്തിയ കില്‍ എന്ന ചിത്രം വയലന്‍റ് ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരുന്നു. കേരളത്തില്‍ അപ്രതീക്ഷിത ജനപ്രീതിയാണ് ചിത്രം നേടിയത്.

ഇപ്പോഴിതാ മലയാളത്തില്‍ നിന്നും ആക്ഷന് പ്രാധാന്യമുള്ള ഒരു ചിത്രം തയ്യാറെടുക്കുകയാണ്. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാര്‍ക്കോ എന്ന ചിത്രമാണ് അത്.

അവസാന ഷെഡ്യൂളിലേക്ക് കടന്ന ചിത്രത്തെക്കുറിച്ച് ഉണ്ണി മുകുന്ദന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. "മാര്‍ക്കോയുടെ ചിത്രീകരണം അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

മലയാളത്തില്‍ നിന്ന് ഇത്തരത്തിലൊരു ആക്ഷന്‍ ചിത്രം ആദ്യമായിട്ട് ആയിരിക്കും. നിങ്ങളില്‍ ഒരു വിറയല്‍ ഉണ്ടാക്കാവുന്ന തരത്തില്‍ വയലന്‍റും ബ്രൂട്ടലുമായിരിക്കും അത്. റിലീസിന് മുന്‍പ് സിനിമകളെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല.

പക്ഷേ ഈ വാക്കുകള്‍ ​ഗൗരവത്തില്‍ എടുക്കാം. ഒരു രക്തച്ചൊരിച്ചില്‍ തന്നെയാവും നിങ്ങള്‍ സ്ക്രീനില്‍ കാണാന്‍ പോവുന്നത്", ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയാണ് ഉണ്ണി മുകുന്ദന്‍ ഇത് കുറിച്ചത്.

കെജിഎഫ് അടക്കമുള്ള ചിത്രങ്ങളിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ രവി ബസ്‍റൂര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ക്യൂബ്സ് എൻ്റർടെയ്‍ന്‍‍മെന്‍റിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ്, യുക്തി തരേജ, ദിനേശ് പ്രഭാകർ, മാത്യു വർഗീസ്, അജിത് കോശി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

പ്രശസ്ത നടൻ ഷമ്മി തിലകൻ്റെ മകൻ അഭിമന്യു തിലകൻ, ഇഷാൻ ഷൗക്കത്ത് എന്നിവരെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. ഇവർക്ക് പുറമെ നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

#don't #like #talking #films #release #Unni #Marco

Next TV

Related Stories
ചങ്ങനാശ്ശേരിയിൽ ഡോക്ടറെ മർദ്ദിച്ച സംഭവം: കൃഷ്ണ പ്രസാദിനും സഹോദരനുമെതിരെ കേസെടുത്തു

Jan 22, 2026 02:04 PM

ചങ്ങനാശ്ശേരിയിൽ ഡോക്ടറെ മർദ്ദിച്ച സംഭവം: കൃഷ്ണ പ്രസാദിനും സഹോദരനുമെതിരെ കേസെടുത്തു

ചങ്ങനാശ്ശേരിയിൽ ഡോക്ടറെ മർദ്ദിച്ച സംഭവം: നടനും ബിജെപി നേതാവുമായ കൃഷ്ണ പ്രസാദിനും സഹോദരനുമെതിരെ...

Read More >>
അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിലെ ഗാനം 'അസ്സൽ സിനിമ' റിലീസായി

Jan 22, 2026 01:28 PM

അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിലെ ഗാനം 'അസ്സൽ സിനിമ' റിലീസായി

അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിലെ ഗാനം അസ്സൽ സിനിമ...

Read More >>
'ആണുങ്ങളെ വിശ്വസിക്കാം, പക്ഷേ സ്ത്രീകളെ വിശ്വസിക്കാനാവില്ല', 'സ്ത്രീത്വം എന്ന വാക്കിന് പോലും യോഗ്യതയില്ലാത്തവരുണ്ട്'; ഭർത്താവിനെതിരെയുള്ള ആരോപണങ്ങളിൽ തുറന്നടിച്ച് ബസന്തി

Jan 22, 2026 12:16 PM

'ആണുങ്ങളെ വിശ്വസിക്കാം, പക്ഷേ സ്ത്രീകളെ വിശ്വസിക്കാനാവില്ല', 'സ്ത്രീത്വം എന്ന വാക്കിന് പോലും യോഗ്യതയില്ലാത്തവരുണ്ട്'; ഭർത്താവിനെതിരെയുള്ള ആരോപണങ്ങളിൽ തുറന്നടിച്ച് ബസന്തി

'ആണുങ്ങളെ വിശ്വസിക്കാം, പക്ഷേ സ്ത്രീകളെ വിശ്വസിക്കാനാവില്ല', 'സ്ത്രീത്വം എന്ന വാക്കിന് പോലും യോഗ്യതയില്ലാത്തവരുണ്ട്'; ഭർത്താവിനെതിരെയുള്ള...

Read More >>
ആനന്ദവും സന്തോഷവും കുസൃതിയും നിറഞ്ഞ മറ്റൊരു വര്‍ഷത്തിനായി കാത്തിരിക്കുകയാണ്  സ്‍നേഹം ഇതുപോലെ തുടരട്ടെ ,കുറുപ്പുമായി ഭാവന

Jan 22, 2026 12:15 PM

ആനന്ദവും സന്തോഷവും കുസൃതിയും നിറഞ്ഞ മറ്റൊരു വര്‍ഷത്തിനായി കാത്തിരിക്കുകയാണ് സ്‍നേഹം ഇതുപോലെ തുടരട്ടെ ,കുറുപ്പുമായി ഭാവന

മറ്റൊരു വര്‍ഷത്തിനായി കാത്തിരിക്കുകയാണ് സ്‍നേഹം ഇതുപോലെ തുടരട്ടെ കുറുപ്പുമായി ഭാവന...

Read More >>
'കരഞ്ഞുകൊണ്ടാണ് ആ പെൺകുട്ടി വിളിച്ചത്'; തന്റെ സീരിയൽ കണ്ട് ഡിവോഴ്സ് വേണ്ടെന്ന് വെച്ച അനുഭവം പങ്കുവെച്ച് ഷാനവാസ് ഷാനു

Jan 22, 2026 12:04 PM

'കരഞ്ഞുകൊണ്ടാണ് ആ പെൺകുട്ടി വിളിച്ചത്'; തന്റെ സീരിയൽ കണ്ട് ഡിവോഴ്സ് വേണ്ടെന്ന് വെച്ച അനുഭവം പങ്കുവെച്ച് ഷാനവാസ് ഷാനു

'കരഞ്ഞുകൊണ്ടാണ് ആ പെൺകുട്ടി വിളിച്ചത്'; തന്റെ സീരിയൽ കണ്ട് ഡിവോഴ്സ് വേണ്ടെന്ന് വെച്ച അനുഭവം പങ്കുവെച്ച് ഷാനവാസ്...

Read More >>
Top Stories

News Roundup