#dancevideo | ഭർത്താവിന്‍റെ ഉയരം മൂന്ന് അടി, ഭാര്യയ്ക്ക് ഏഴ്; ഇരുവരുടെയും നൃത്തം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും

#dancevideo | ഭർത്താവിന്‍റെ ഉയരം മൂന്ന് അടി, ഭാര്യയ്ക്ക് ഏഴ്; ഇരുവരുടെയും നൃത്തം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും
Jul 19, 2024 02:45 PM | By Jain Rosviya

(moviemax.in) അസാധാരണമായ കാര്യങ്ങളോട് സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്ക് ഒരു പ്രത്യേക മമതയുണ്ട്.

അത്തരത്തിലെന്തെങ്കിലും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുകയാണെങ്കില്‍ നിമിഷ നേരം കൊണ്ട് തന്നെ വൈറലായി മാറുന്നു.

ഗബ്രിയേൽ പിമെന്‍റൽ, മേരി ടെമര ദമ്പതികളെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്ക് ഏറെ ഇഷ്ടമായത് ഇരുവരുടെയും അസാധാരണമായ ജീവിതം കൊണ്ട് തന്നെ.

ദമ്പതികളുടെ ജീവിതത്തെ അസാധാരണമാക്കുന്നത് ഇരുവരുടെയും ഉയരവും. ഭര്‍ത്താവ് ഗബ്രിയേൽ പിമെന്‍റലിന് 3 അടി ഉയരം മാത്രമേയുള്ളൂ. എന്നാല്‍ ഭാര്യ മേരി ടെമരയ്ക്ക് ഏഴ് അടിയാണ് ഉയരം. ഈ ഉയര വ്യത്യാസമാണ് ദമ്പതിമാരെ സമൂഹ മാധ്യമങ്ങളിലെ പ്രിയപ്പെട്ട ദമ്പതിമാരാക്കുന്നതും.

കഴിഞ്ഞ ദിവസം ഗബ്രിയേൽ പിമെന്‍റൽ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ ഇരുവരും തമ്മിലുള്ള ഒരു നൃത്ത വീഡിയോ, 'ഉയരം കുറഞ്ഞ രാജാവ്, ഉയരമുള്ള രാജ്ഞി.

ഞങ്ങളുടെ സ്വന്തം കാര്യം ചെയ്യുന്നു' എന്ന കുറിപ്പോടെ പങ്കുവച്ചു. വെറും നാല് ദിവസം കൊണ്ട് ഈ വീഡിയോ കണ്ടത് അമ്പത്തിയാറ് ലക്ഷം പേരാണ്.

ഗബ്രിയേലിന്‍റെ ആരാധകര്‍ അദ്ദേഹത്തെ സ്നേഹപൂര്‍വ്വം വിളിക്കുന്ന പേരാണ് 'രാജാവ്'. ഇരുവരും തമ്മില്‍ ഏതാണ്ട് നാല് അടിയുടെ ഉയര വ്യത്യാസമുണ്ടെങ്കിലും സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുന്നു.

ഇരുവരുടെയും നിരവധി വീഡിയോകള്‍ നേരത്തെയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

കാലിഫോർണിയ സ്വദേശിയും 44 -കാരനുമായ ഗബ്രിയേല്‍ യുഎസിലെ സിനിമാ നടന്‍ കൂടിയാണ്. മേര ടെമര മോഡലിംഗ് രംഗത്തും ജോലി ചെയ്യുന്നു.

വീഡിയോ വൈറലായതിന് പിന്നാലെ ഇരുവരുടെയും സ്നേഹം, യഥാര്‍ത്ഥമാണോയെന്ന് ചോദിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു. അതേസമയം ചിലര്‍ ഇരുവരെയും ആത്മാര്‍ത്ഥമായ അഭിനന്ദനം അറിയിച്ചു.

മറ്റ് ചിലര്‍‌ തമാശകളുമായി എത്തി. സമൂഹ മാധ്യമ കുറിപ്പുകളില്‍ നിന്നും ഇരുവരുടെയും അസാധാരണമായ ഉയര വ്യത്യാസം കാഴ്ചക്കാരില്‍ സൃഷ്ടിച്ച വികാരമെന്തെന്ന് വ്യക്തമാണ്.

അതേസമയം തങ്ങളുടെ വീഡിയോയ്ക്ക് താഴെ വരുന്ന നെഗറ്റീവ് കുറിപ്പുകളെ കുറിച്ച് ചിന്തിക്കാതെ ഗബ്രിയേലും മേരിയും തങ്ങളുടെ ജീവിതം ആഘോഷിക്കുകയും സ്നേഹത്തിന് അതിരുകളില്ലെന്ന് തെളിയിക്കുകയും ചെയ്യുന്നു.

#dance #video #three #foot #tall #husband #and #seven #foot #tall #wife #has #taken #over #social #media

Next TV

Related Stories
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories