#Viral | 'ബാർബർക്ക്' പുതിയ ഫോൺ വേണം; ടീ-ഷർട്ടിൽ ക്യൂആർ കോഡ് പ്രിന്റ് ചെയ്ത് ധനസമാഹരണം

#Viral | 'ബാർബർക്ക്' പുതിയ ഫോൺ വേണം; ടീ-ഷർട്ടിൽ ക്യൂആർ കോഡ് പ്രിന്റ് ചെയ്ത് ധനസമാഹരണം
Jul 19, 2024 07:12 AM | By VIPIN P V

'പുരുഷന്മാർക്ക് വികാരങ്ങൾ ഉണ്ടെന്ന് അറിയാൻ സ്കാൻ ചെയ്യുക' എന്ന വാചകത്തിനൊപ്പം ടീ-ഷർട്ടിൽ ക്യൂആർ കോഡ് പതിപ്പിച്ചൊരാൾ തെരുവിലൂടെ നടക്കുന്ന ചിത്രങ്ങൾ ട്വിറ്റർ ഹാൻഡിലുകളിൽ വന്നിരുന്നു.

ഇതിന് പിന്നിലൊരു ഹൃദയസ്പർശിയായ കഥയുണ്ട്. ഗാസിയാബാദിലെ ഒരു ബാർബറിന്റെ ഫോൺ മോഷണം പോയതിനെ തുടർന്ന് പുതിയ ഫോൺ വാങ്ങാനുള്ള ധനസമാഹരണമാണ് നടക്കുന്നത്. പൂജ സൻവാളിൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ കഥ വൈറലാകുന്നത്.

രോഹിത്ത് സലൂജ എന്ന വ്യക്തിയാണ് തന്റെ ബാർബറായ സോനു നഥിംഗിന് പുതിയ ഫോൺ വാങ്ങിക്കാനുള്ള ധനസഹായം തുടങ്ങിയത്. 'തന്റെ ബാർബറുടെ ഫോൺ മോഷണം പോയി.

അതിൽ അവൻ അസ്വസ്ഥനാണ്. പുതിയ ഫോൺ വാങ്ങി അതിൽ അവന്റെ ഇഷ്ട ഗായകരുടെ പാട്ടുകൾ എല്ലാം ഡൗൺലോഡ് ചെയ്ത് നൽകണം' എന്നാണ് രോഹിത് പറയുന്നത്.

ഇതുവരെ 35 പേരോളം ക്യൂആർ കോഡ് സ്കാൻ ചെയ്തിട്ടുണ്ട്. സോനു നഥിംഗ് എന്ന ഗാസിയാബാദിലെ ബാർബർക്കാണ് രോഹിത് ഫോൺ നൽകുന്നത്.

ഇദ്ദേഹത്തിന് ഏത് ഫോണാണ് വാങ്ങി നല്കാൻ ഉദ്ദേശിക്കുന്നതെന്ന ചോദ്യം ഉയരുന്നുണ്ടെങ്കിലും നിരവധി പേരാണ് രോഹിതിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ബോളിവുഡിലെ പ്രശസ്ത ഹെയർ സ്റ്റൈലിസ്റ് ആലിം ഹക്കീം രൺവീർ സിങ്, വിക്കി കൗശൽ, എം എസ് ധോണി, ഷാഹിദ് കപൂർ എന്നിവർക്കൊപ്പം സോനു പ്രവർത്തിച്ചിട്ടുണ്ട്.

#Barbar #wants#newphone #Fundraising #printing #QRcode #tshirt

Next TV

Related Stories
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall