#viral | അമൂലിന്‍റെ മോര് പാക്കറ്റിനൊപ്പം നുരയ്ക്കുന്ന പുഴുക്കളും; വീഡിയോ പങ്കുവച്ച് യുവാവ്

#viral | അമൂലിന്‍റെ മോര് പാക്കറ്റിനൊപ്പം നുരയ്ക്കുന്ന പുഴുക്കളും; വീഡിയോ പങ്കുവച്ച് യുവാവ്
Jul 18, 2024 01:52 PM | By Athira V

ഭക്ഷണത്തിലെ ഗുണനിലവാരം ഇന്ന് വലിയൊരു പ്രശ്നമാണ്. വര്‍ദ്ധിച്ച് വരുന്ന ജനസാന്ദ്രതയും വൃത്തിഹീനമായ സാഹചര്യങ്ങളും രോഗവ്യാപനത്തന് കാരണമാകുന്നു എന്നതാണ് നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

പലപ്പോഴും ഹോട്ടലുകളിലെ വൃത്തിഹീനമായ സാഹചര്യത്തില്‍ നിന്നും ഭക്ഷണത്തില്‍ നിന്നും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാകും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനയും നടപടിയും ഉണ്ടാവുക.

ശുചിത്വ കുറവിന് നിസാരമായ പിഴ അടച്ച് പിന്നേറ്റ് തന്നെ ഇത്തരം ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് നമ്മള്‍ നിത്യജീവിതത്തില്‍ കാണുന്നതും. വൃത്തിഹീനമായ പാക്കിംഗിനെ കുറിച്ച് കഴിഞ്ഞ ദിവസം ഒരു യുവാവ് പങ്കുവച്ച ഒരു വീഡിയോ ആളുകളെ വീണ്ടും പ്രശ്നത്തിലാക്കി.

https://x.com/imYadav31/status/1813450392115478759

ഗജേന്ദ്ര യാദവ് എന്ന എക്സ് ഉപയോക്താവ് വീഡിയോ പങ്കുവച്ചു കൊണ്ട് ഇങ്ങനെ എഴുതി, 'ഇവിടെ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുന്നത് നിർത്തുക. അമൂല്‍ കോപ് വെബ്സൈറ്റ്. ഹേയ് അമുൽ, നിങ്ങളുടെ ഉയർന്ന പ്രോട്ടീൻ മോരിനൊപ്പം നിങ്ങൾ ഞങ്ങൾക്ക് പുഴുക്കളെയും അയച്ചിട്ടുണ്ട്.

അടുത്തിടെ വാങ്ങിയ മോരിൽ പുഴുക്കളെ കണ്ടതിന്‍റെ കടുത്ത അസംതൃപ്തി പ്രകടിപ്പിക്കാനാണ് ഞാൻ എഴുതുന്നത്. അവിശ്വസനീയമാംവിധം ആയിരുന്നു ആ അനുഭവം.....' അദ്ദേഹത്തിന്‍റെ കുറിപ്പ് വളരെ വേഗം കാഴ്ചക്കാരെ ആകര്‍ഷിച്ചു. ഇതിനകം നാല് ലക്ഷത്തിന് മേലെ ആകളുകള്‍ ആ വീഡിയോയും കുറിപ്പും കണ്ടുകഴിഞ്ഞു.

വീഡിയോയില്‍ 30 പേപ്പർ ഫോയിലുകളിലായി കവര്‍ ചെയ്ത ഒരു ബണ്ടില്‍ മോര് പാക്കറ്റ് കാണിച്ചു. ഇതില്‍ നിന്നും ഏതാനും മോര് പാക്കറ്റുകള്‍ മാറ്റിയിട്ടുണ്ട്. ഒരു വശത്ത് മോര് മാറ്റിയ ഭാഗത്തെ ഏതോ പാക്കറ്റ് പൊട്ടി ഒഴുകിയതിന്‍റെ പാടുണ്ട്. അവിടെ ഏഴെട്ട് വെളുത്ത പുഴുക്കള്‍ നുരയ്ക്കുന്നത് കാണാം. 'പാക്കറ്റുകളുടെ പകുതിയോളം കീറിയിരുന്നു, മോര് അപ്പോഴേക്കും ചീഞ്ഞളിഞ്ഞിരുന്നു.

മോരിൽ നിന്ന് വളരെ ദുർഗന്ധം വരുന്നുണ്ടായിരുന്നു,' ഗജേന്ദ്ര പിന്നീട് കൂട്ടിചേര്‍ത്തു. പരിശോധന ആവശ്യപ്പെട്ട് അമൂലിന് അയച്ച ഇമെയില്‍ സന്ദേശങ്ങളും അദ്ദേഹം പങ്കുവച്ചു. പിന്നാലെ അമുൽ മാപ്പ് പറഞ്ഞതായും പ്രശ്‌നം പരിഹരിക്കാൻ ആളെ അയയ്‌ക്കുമെന്നും പണം തിരികെ നല്‍കാമെന്ന് അറിയിച്ചതായും ഗജേന്ദ്ര കുറിച്ചു. നിരവധി പേരാണ് സമൂഹ മാധ്യമത്തില്‍ തങ്ങളുടെ അഭിപ്രായങ്ങളെഴുതാനെത്തിയത്.

#youngman #shares #video #worms #amul #protein #buttermilk #pack #viral

Next TV

Related Stories
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

Sep 9, 2025 05:26 PM

ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന്...

Read More >>
പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

Sep 9, 2025 02:29 PM

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ...

Read More >>
അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

Sep 8, 2025 01:06 PM

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക...

Read More >>
അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

Sep 8, 2025 12:49 PM

അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

അച്ഛാ പാമ്പ് .... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall