#viral | പ്രിയ ശിഷ്യന്റെ നെഞ്ചില്‍ വാല്‍സല്യത്തോടെ തല ചായ്ച്ച് ഗുരുനാഥന്‍; ‘മനോരഥങ്ങള്‍’ ട്രെയിലര്‍ ലോഞ്ച് വേദിയിലെ വികാരനിര്‍ഭര രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

#viral | പ്രിയ ശിഷ്യന്റെ നെഞ്ചില്‍ വാല്‍സല്യത്തോടെ തല ചായ്ച്ച് ഗുരുനാഥന്‍; ‘മനോരഥങ്ങള്‍’ ട്രെയിലര്‍ ലോഞ്ച് വേദിയിലെ വികാരനിര്‍ഭര രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
Jul 16, 2024 02:48 PM | By VIPIN P V

എം.ടി. വാസുദേവന്‍ നായരുടെ 9 ചെറുകഥകളെ തിരക്കഥാ രൂപത്തിലാക്കി അണിയിച്ചൊരുക്കുന്ന ‘മനോരഥങ്ങള്‍’ എന്ന ചലച്ചിത്ര സമാഹാരത്തിന്റെ ട്രെയിലര്‍ ലോഞ്ച് വേദിയാണ് തിങ്കളാഴ്ച വികാരനിര്‍ഭര രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്.

ചടങ്ങിനിടെ എംടിയുടെ 91-ാം ജന്മദിനം കൂടിയായിരുന്ന ഇന്നലെ സംഘാടകര്‍ ഒരുക്കിയിരുന്ന പിറന്നാള്‍ കേക്ക് അദ്ദേഹത്തിനു നടന്‍ മമ്മൂട്ടി മുറിച്ചു നല്‍കുന്നതിനിടെയാണ് കാണികളേവരുടെയും കണ്ണിനു കുളിര്‍മയേകുന്ന ദൃശ്യങ്ങള്‍ക്ക് സദസ്സ് സാക്ഷ്യം വഹിച്ചത്.

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയില്‍ നിന്നും പിറന്നാള്‍ കേക്ക് വാങ്ങിക്കഴിച്ച മലയാളത്തിന്റെ ഗുരുശ്രേഷ്ഠനായ എംടി ഒരു നിമിഷം ശിഷ്യന്റെ ചുമലില്‍ കൈയിട്ട് വാല്‍സല്യത്തോടെ അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് തല ചായ്ക്കുകയായിരുന്നു.

ഒരു ശിഷ്യന് തന്റെ ഗുരുവില്‍ നിന്നും ലഭിക്കാവുന്ന ഏറ്റവും ആര്‍ദ്രമായ അനുഗ്രഹം.

വാര്‍ധക്യ സഹജമായ ശാരീരിക അസ്വസ്ഥതകളുള്ള എംടിയെ തുടര്‍ന്ന് മമ്മൂട്ടി സദസ്സില്‍ പിടിച്ചിരുത്തിയതിനു ശേഷമാണ് ട്രെയിലര്‍ ലോഞ്ച് ചടങ്ങിലെ മറ്റു പരിപാടികളിലേക്ക് സംഘാടകര്‍ കടന്നത്.

സംവിധായകന്‍ പ്രിയദര്‍ശന്‍, നടന്‍ സിദ്ധീഖ്, നടന്‍ ഇന്ദ്രജിത്ത് തുടങ്ങിയവര്‍ സദസ്സിലെ ഈ വൈകാരിക നിമിഷങ്ങള്‍ക്ക് സാക്ഷിയായി.

അതേസമയം, എംടിയുടെ എക്കാലത്തെയും പ്രിയ ശിഷ്യനായ മമ്മൂട്ടിയ്ക്ക് ഗുരുവില്‍ നിന്നും ലഭിച്ച ഈ സ്‌നേഹാശ്ലേഷം സോഷ്യല്‍ മീഡിയയിലും വൈറലായി.

ആരാധകര്‍ ഏറെ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് ദൃശ്യങ്ങളോട് സോഷ്യല്‍മീഡിയയില്‍ പ്രതികരിക്കുന്നത്.

#bowed #head #lovingly #dear #disciple #chest #Emotionalscenes #trailerlaunch #Manorathangal #viral #social media

Next TV

Related Stories
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall