#viral | കൊടുംമഴ, മുഖഭാവം പോലും മാറാതെ മഴയത്ത് നിൽക്കുന്ന വരൻ, വൈറലായി വീഡിയോ

#viral |  കൊടുംമഴ, മുഖഭാവം പോലും മാറാതെ മഴയത്ത് നിൽക്കുന്ന വരൻ, വൈറലായി വീഡിയോ
Jul 15, 2024 10:25 PM | By Athira V

ഇന്ന് പലതരത്തിലുമുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതിൽ തന്നെ വിവാഹവീടുകളിൽ നിന്നും മറ്റും പകർത്തിയ അനേകം വീഡിയോകളുണ്ടാവാറുണ്ട്. അതിൽ പലതും ഏറെ രസകരവുമാണ്. ചിലതാവട്ടെ നമ്മെ അസ്വസ്ഥരാക്കുന്നതും. എന്തായാലും, ഇതും ഒരു വിവാഹസ്ഥലത്ത് നിന്നും പകർത്തിയ വീഡിയോയാണ്.

വീഡിയോയിൽ കാണുന്നത് വിവാഹച്ചടങ്ങ് നടക്കുന്ന സ്ഥലത്തുണ്ടാകുന്ന മഴയാണ്. ആളുകളെല്ലാം ആകെ പെട്ടു എന്ന അവസ്ഥയിലാണ്. അതേസമയം, വരൻ മഴയത്ത് തന്നെ നിൽക്കുന്നതും ആകെ നനയുന്നതുമാണ് വീഡിയോയിൽ കാണുന്നത്.

ആരും തന്നെ വരന്റെ അടുത്തേക്ക് വരികയോ അയാളോട് അവിടെ നിന്നും നനയാതെ മാറി നിൽക്കാനോ ഒന്നും തന്നെ പറയുന്നില്ല. വീഡിയോയുടെ പശ്ചാത്തലത്തിൽ ഒരാൾ നാല് മണിക്കൂറായി നിർത്താതെ മഴ പെയ്തുകൊണ്ടിരിക്കുകയാണ് എന്ന് പറയുന്നത് കേൾക്കാം. മിന്നലുണ്ടെന്നും തോരാത്ത മഴയിൽ വിവാഹവീട്ടിലെ സാധനങ്ങളെല്ലാം നനഞ്ഞുപോയി എന്നും കൂടി ഇയാൾ പറയുന്നുണ്ട്.

ദൃശ്യങ്ങൾ കാണുമ്പോൾ ഇയാൾ പറയുന്നത് ശരിയാണ് എന്നും വ്യക്തമാവും. വിവാഹത്തിന് വേണ്ടി കൊണ്ടുവന്നിട്ടിരിക്കുന്ന കസേരകളടക്കം എല്ലാം നനയുന്നതും കാണാം. രണ്ട് പേർ സാധനങ്ങളെല്ലാം മാറ്റാൻ ശ്രമിക്കുന്നുണ്ട്.

അതേസമയം അതിഥികളും വിവാഹത്തിനെത്തിയവരുമെല്ലാം നിരാശരായ മുഖത്തോടെ നിൽക്കുന്നതും കാണാം. വരന്റെ മുഖഭാവമാണ് ഈ വീഡിയോയെ ആകെ വ്യത്യസ്തനാക്കുന്നത്. അയാൾ എങ്ങോട്ടും മാറാതെ ഒറ്റനിൽപ്പ് നിൽക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ, അടുത്ത വീഡിയോയിൽ വരൻ സ്റ്റേജിൽ നിന്നും ഇറങ്ങുന്നതും കുട്ടികളുമായി സംസാരിക്കുന്നതും കാണാം.

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. അനവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. ഇതുപോലെ പ്രധാനപ്പെട്ടതും മനോഹരമായതുമായ അവസ്ഥ ഇങ്ങനെ മഴകാരണം കുളമായിപ്പോയതിൽ പലരും വരനോട് സഹതാപം പ്രകടിപ്പിച്ചു. ചിലർ പറഞ്ഞത് തുറന്ന ഹാളുകളിൽ വിവാഹം സംഘടിപ്പിച്ചാൽ ഇങ്ങനെ ചില പ്രശ്നങ്ങളുണ്ട് എന്നാണ്.

#heavy #rain #groom #stays #calm #video #went #viral

Next TV

Related Stories
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall