#Anushree | രഹസ്യമായിട്ടായിരുന്നു അത് നടന്നത്, എല്ലാം ഉപേക്ഷിച്ച് അനുശ്രീ എവിടെ പോയി..? കമന്റ്സുമായി ആരാധകർ

#Anushree  | രഹസ്യമായിട്ടായിരുന്നു അത് നടന്നത്, എല്ലാം ഉപേക്ഷിച്ച് അനുശ്രീ എവിടെ പോയി..? കമന്റ്സുമായി ആരാധകർ
Jul 15, 2024 12:14 PM | By ShafnaSherin

(moviemax.in)മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം അനുശ്രീ സീരിയലിൽ ബാലതാരമായി എത്തി ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് അനുശ്രീ.സിനിമാ താരങ്ങൾക്ക് ലഭിക്കുന്നതിന്റെ പതിന്മടങ്ങ് സ്നേഹമാണ് കുടുംബപ്രേക്ഷകരിൽ നിന്നും സീരിയൽ താരങ്ങൾക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സീരിയലുകളിൽ ​ഗസ്റ്റ് റോളിൽ അഭിനയിച്ചാൽ പോലും വീട്ടമ്മമാർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നതും. അത്തരത്തിൽ സീരിയലിൽ ബാലതാരമായി എത്തി ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് അനുശ്രീ.

പ്രകൃതി എന്നൊരു പേര് കൂടിയുണ്ടെങ്കിലും മിനിസ്ക്രീൻ പ്രേക്ഷകർക്ക് അനുശ്രീ എന്ന പേരിലാണ് താരത്തെ കൂടുതൽ പരിചയം. 2005 മുതൽ അഭിനയരംഗത്ത് സജീവമായുള്ള അഭിനേത്രിയാണ് അനുശ്രീ.ഇതുവരെ അമ്പതോളം സീരിയലുകളിൽ അഭിനയിച്ച് കഴിഞ്ഞു. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ആൺകുട്ടിയായി വേഷമിട്ടുകൊണ്ടാണ് മിനി സ്‌ക്രീനിന്റെ ഇഷ്ടം അനുശ്രീ നേടിയെടുത്തത്.

പിന്നീട് ശ്രീമഹാഭാഗവതം, പാദസരം, ഏഴുരാത്രികൾ, അമല, അരയന്നങ്ങളുടെ വീട്, മഞ്ഞിൽ വിരിഞ്ഞപൂവ് തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളും അനുശ്രീയ്ക്ക് ഏറെ പ്രേക്ഷകശ്രദ്ധ നേടികൊടുത്തു. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പരയിൽ അഭിനയിച്ച് കൊണ്ടിരിക്കവെയാണ് അനുശ്രീ വിവാഹിതയായത്.

രണ്ട് വർഷം മുമ്പായിരുന്നു വിവാഹം. അന്ന് അത് വലിയ വാർത്തയാവുകയും ചെയ്തിരുന്നു. കാരണം അനുശ്രീയുടേത് പ്രണയ വിവാഹമായിരുന്നു. താരത്തിന്റെ കുടുംബത്തിൽ നിന്നും എതിർപ്പുകൾ വന്നതോടെ ഒളിച്ചോടി വിവാഹിതയാവുകയായിരുന്നു. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാനായ വിഷ്ണു സന്തോഷാണ് അനുശ്രീയെ വിവാഹം ചെയ്തത്.

ഒരുമിച്ച് സീരിയലിൽ പ്രവർത്തിച്ചപ്പോഴുള്ള ഇരുവരുടെയും പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലോക്കേഷനിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം പ്രണയമാവുകയായിരുന്നു. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. 

സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പരയിൽ അഭിനയിച്ച് കൊണ്ടിരിക്കവെയാണ് അനുശ്രീ വിവാഹിതയായത്. രണ്ട് വർഷം മുമ്പായിരുന്നു വിവാഹം. അന്ന് അത് വലിയ വാർത്തയാവുകയും ചെയ്തിരുന്നു. കാരണം അനുശ്രീയുടേത് പ്രണയ വിവാഹമായിരുന്നു. താരത്തിന്റെ കുടുംബത്തിൽ നിന്നും എതിർപ്പുകൾ വന്നതോടെ ഒളിച്ചോടി വിവാഹിതയാവുകയായിരുന്നു.

എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാനായ വിഷ്ണു സന്തോഷാണ് അനുശ്രീയെ വിവാഹം ചെയ്തത്. ഒരുമിച്ച് സീരിയലിൽ പ്രവർത്തിച്ചപ്പോഴുള്ള ഇരുവരുടെയും പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലോക്കേഷനിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം പ്രണയമാവുകയായിരുന്നു. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം

ആരവ് എന്ന് പേരുള്ള രണ്ട് വയസുകാരൻ മകന്റെ അമ്മയാണ് ഇന്ന് അനുശ്രീ. വിഷ്ണുവുമായുള്ള ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഉണ്ടായതിനാൽ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിൽ പോലും അനുശ്രീയും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. പിന്നീട് യുട്യൂബ് ചാനലിലൂടെ അനുശ്രീയുമായുള്ള പ്രശ്നങ്ങളെ കുറിച്ച് വിഷ്ണു വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

അമ്മയ്ക്കൊപ്പം താമസം തുടങ്ങിയശേഷമാണ് അനുശ്രീ തന്റേയും മകന്റേയും പേരിൽ യുട്യൂബ് ചാനൽ ആരംഭിച്ചത്. മകന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ അടക്കം താരം യുട്യൂബ് ചാനലിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ കൃത്യമായ ഇടവേളകളിൽ യുട്യൂബ് വീഡിയോയുമായി എത്തിയിരുന്ന അനുശ്രീ കഴിഞ്ഞ അഞ്ച്, ആറ് മാസങ്ങളായി സോഷ്യൽമീഡിയകളിൽ നിന്നും മിസ്സാങാണ്.

വളരെ നാളുകൾക്കുശേഷം കഴി‍ഞ്ഞ ദിവസമാണ് അനുശ്രീയുടെ ഒരു സോഷ്യൽമീഡിയ പോസ്റ്റ് വന്നത്. മകന് രണ്ടാം പിറന്നാൾ ആശംസിച്ചുള്ള പോസ്റ്റായിരുന്നു അത്. പോസ്റ്റിന് താഴെ പിറന്നാൾ ആശംസകളേക്കാൾ കൂടുതൽ അനുശ്രീയുടെ വിശേഷങ്ങൾ തിരക്കിയുള്ള കമന്റുകളാണ് ഏറെയും. യുട്യൂബ് ചാനലിന് എന്ത് സംഭവിച്ചു എന്നതടക്കമുള്ള ചോദ്യങ്ങൾ കമന്റ് ബോക്സിൽ നിറയുന്നുണ്ട്

എന്തുകൊണ്ടാണ് ചോദ്യങ്ങളോട് പ്രതികരിക്കാത്തതെന്നും ആരാധകർ ചോദിക്കുന്നുണ്ട്. അനുശ്രീയുടെ യുട്യൂബ് ചാനലും കാണാനില്ല. അമ്പതിനായിരത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലായിരുന്നു അനുശ്രീയുടേത്. അനുശ്രീയുടെ അമ്മയും അനുശ്രീയെപ്പോലെ സിം​ഗിൾ മദറാണ്. നടിയുടെ പുതിയ വിശേഷങ്ങൾ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരും.

#done #secretly #Anushree #leaving #everything #Fans #comments

Next TV

Related Stories
'ചരക്ക് ലുക്കിൽ അവർ, ഞാൻ ചക്കപ്പഴത്തിൽ ഈച്ചയെപോലെ'; മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ബിഹൈൻ ദി സീൻസ് വ്ലോ​ഗുമായി ദിയ

Jun 29, 2025 12:58 PM

'ചരക്ക് ലുക്കിൽ അവർ, ഞാൻ ചക്കപ്പഴത്തിൽ ഈച്ചയെപോലെ'; മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ബിഹൈൻ ദി സീൻസ് വ്ലോ​ഗുമായി ദിയ

മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ബിഹൈൻ ദി സീൻസ് വിശേഷങ്ങൾ വ്ലോ​ഗായി പങ്കുവെച്ച്...

Read More >>
Top Stories










News Roundup






https://moviemax.in/-