Featured

തിയറ്ററില്‍ എത്തിയിട്ട് ഒന്നര മാസം; സംശയം ഒടിടിയിലേക്ക്

Malayalam |
Jul 2, 2025 06:56 AM

ലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, ലിജോമോള്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് രവി രചനയും സംവിധാനവും നിര്‍വ്വഹിച്ച സംശയം എന്ന ചിത്രമാണ് പുതുതായി സ്ട്രീമിംഗിന് എത്തുന്നത്. മെയ് 16 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്.

ഒന്നര മാസത്തിന് ഇപ്പുറമാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മനോരമ മാക്സിലൂടെയാണ് ചിത്രം എത്തുക. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. 895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി എസ്, ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

ഛായാഗ്രഹണം മനീഷ് മാധവൻ, സംഗീതം ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റർ ലിജോ പോൾ, ആർട്ട് ഡയറക്ടർ ദിലീപ്നാഥ്, കോ റൈറ്റർ സനു മജീദ്, സൗണ്ട് ഡിസൈൻ ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്സ് ജിതിൻ ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷബീർ പി എം, പ്രോമോ സോംഗ് അനിൽ ജോൺസൺ, ഗാനരചന വിനായക് ശശികുമാർ, അൻവർ അലി, വേണുഗോപാലൻ, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് മേനോൻ, മേക്കപ്പ് ഹസൻ വണ്ടൂർ, വസ്ത്രലങ്കാരം സുജിത് മട്ടന്നൂർ, സ്റ്റൈലിസ്റ്റ് വീണ സുരേന്ദ്രൻ, കാസ്റ്റിംഗ് ഡയറക്ടർ അബു വളയംകുളം, ചീഫ് അസോസിയേറ്റ് കിരൺ റാഫേൽ, വിഎഫ്എക്സ് പിക്ടോറിയൽ, പി ആർ പപ്പെറ്റ് മീഡിയ, ഡിജിറ്റൽ മാർക്കറ്റിംഗ് ഹൈറ്റ്സ്, ടൈറ്റിൽ ഡിസൈൻ അഭിലാഷ് കെ ചാക്കോ, സ്റ്റിൽസ് അജി മസ്കറ്റ്, പബ്ലിസിറ്റി ഡിസൈൻ ആന്റണി സ്റ്റീഫൻ.

samshayam malayalam movie ott release

Next TV

Top Stories










News Roundup






https://moviemax.in/-