#viral | 'എന്നെ വിവാഹം കഴിക്കൂ, ഐശ്വര്യാ'; വൈറലായി യുപിയിലെ ബില്‍ബോർഡ് പ്രണയാഭ്യര്‍ത്ഥന

#viral | 'എന്നെ വിവാഹം കഴിക്കൂ, ഐശ്വര്യാ'; വൈറലായി യുപിയിലെ ബില്‍ബോർഡ് പ്രണയാഭ്യര്‍ത്ഥന
Jul 13, 2024 10:52 AM | By Athira V

നീണ്ട റോഡ് യാത്രയ്ക്കിടയില്‍ നിരവധി ബില്‍ബോര്‍ഡ് പരസ്യങ്ങളാണ് നമ്മള്‍ കാണുന്നത്. അതിശക്തമായ കാറ്റ് ബില്‍ബോർഡുകളുടെ സുരക്ഷിതത്വത്തെ കുറിച്ച് ആശങ്കകള്‍ ഉയർത്തുന്നുണ്ടെങ്കിലും ചില ബില്‍ബോര്‍ഡ് പരസ്യങ്ങള്‍ കാണുമ്പോള്‍ നമ്മളില്‍ അറിയാതെ ഒരു പുഞ്ചിരി വിരിയും.

അത്തരം ബില്‍ബോർഡ് പരസ്യങ്ങള്‍ക്ക് പ്രശസ്തമാണ് അമൂലിന്‍റെ പരസ്യങ്ങള്‍. എന്നാല്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ഒരു പ്രണയാഭ്യര്‍ത്ഥനയും ബില്‍ബോര്‍ഡ് പരസ്യം ഏറെ വൈറലായി.

പ്രണയം തുറന്ന് പറയാന്‍ പലര്‍ക്കും മടിയാണെന്നുള്ള കാര്യം നമ്മള്‍ പലതരത്തില്‍ പലപ്പോഴായി കേട്ടിട്ടുണ്ട്. സ്വന്തം ഇഷ്ടം തുറന്ന് പറയാന്‍ പറ്റാതെ ജീവിക്കേണ്ടി വരുന്നവരുടെ നിരവധി കഥകളും സിനിമകളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ പൊതു നിരത്തില്‍ ഇതുപോലൊരു പ്രണയാഭ്യർത്ഥന ആദ്യമായിട്ടാണ്.

ത്തർപ്രദേശിലെ കനൗജ് ജില്ലയിലെ മകരന്ദ് നഗറിലെ ഇലക്‌ട്രിസിറ്റി പവർഹൗസിനോട് ചേർന്നുള്ള തിരക്കേറിയ ജിടി റോഡിന് നടുവിലാണ് ഈ ബില്‍ബോർഡ് പരസ്യം പ്രത്യക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പരസ്യത്തില്‍ ഇങ്ങനെ എഴുതി, 'നിങ്ങളെ കണ്ടുമുട്ടിയ ആദ്യ കാഴ്ച മുതൽ ഞാൻ നിങ്ങളുടേതാണ്. എന്‍റെ അവസാന ശ്വാസം വരെ നിങ്ങളുടെ കൂടെയുണ്ടാകുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു.

എന്തുതന്നെ ആയാലും! ഐശ്വര്യ, എന്നെ വിവാഹം കഴിക്കൂ' ഒപ്പം പ്രണയാഭ്യര്‍ത്ഥനയുടെ ഒരു ചിത്രവും പ്രണയ ചിഹ്നങ്ങളും പങ്കുവയ്ക്കപ്പെട്ടു.

അതിരാവിലെ റോഡ് സൈഡില്‍ പ്രത്യക്ഷപ്പെട്ട ചിത്രം നഗരത്തില്‍ പെട്ടെന്ന് തന്നെ വലിയ സംസാര വിഷയമായി. ആള് കൂടി. അടുത്തുള്ള ഹൌസിംഗ്ബോര്‍ഡുകാരെത്തി.

പിന്നാലെ പോലീസ് എത്തി. ബോര്‍ഡ് നീക്കം ചെയ്യപ്പെട്ടു. അനധികൃതമായി ഇലക്ട്രിസ്റ്റി പോസ്റ്റില്‍ ബില്‍ബോര്‍ഡ് തൂക്കിയ ആളെ അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

#marry #me #aishwarya #ups #billboards #love #proposal #goes #viral

Next TV

Related Stories
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall