രാജ്യതലസ്ഥാനത്തെ മെട്രോ ഇന്ന്, യാത്രക്കാരുടെ പെരുമാറ്റത്തില്‍ കുപ്രസിദ്ധിയാര്‍ജിച്ച് കൊണ്ടിരിക്കുകയാണ്. ഒരു വശത്ത് യാത്രക്കാര്‍ക്ക് ശല്യമാകുന്ന രീതിയിലുള്ള റീൽസ് ഷൂട്ടാണെങ്കില്‍ മറുവശത്ത് യാത്രക്കാര്‍ തമ്മിലുള്ള തല്ലാണ് വിഷയം.
അടുത്തകാലത്തായി ദില്ലി മെട്രോയിലെ യാത്രക്കാരുടെ തമ്മില്‍ത്തല്ലിന്‍റെ നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ഘർ കെ കലേഷ് എന്ന ട്വിറ്റര്‍ ഹാന്‍റിലില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ നിരവധി പേരുടെ ശ്രദ്ധ നേടി.
രണ്ട് യാത്രക്കാര്‍ തമ്മിലുള്ള തല്ല് നിര്‍ത്താനാവശ്യപ്പെട്ട് സംഭവത്തില്‍ ഇടപെട്ട മറ്റൊരു യാത്രക്കാരനും തല്ല് കിട്ടുന്ന ഒരു വീഡിയോയായിരുന്നു അത്.
വീഡിയോയില്‍ ദില്ലി മെട്രോയുടെ ഒരു സ്റ്റേഷനിലെ ടിക്കറ്റ് കൌണ്ടറില്‍ നിന്നിരുന്ന രണ്ട് പേര്‍ തമ്മിലുള്ള വാക്കേറ്റം തമ്മില്‍ത്തല്ലിലേക്ക് നീങ്ങുനിടത്താണ് വീഡിയോ തുടങ്ങുന്നത്. രണ്ട് പേരും പരസ്പരം കൈ കൊണ്ട് തലയ്ക്കും മുഖത്തും അടിക്കുന്നത് കാണാം.
ഇതിനിടെ ഇരുവരുടെയും തമ്മില്‍ തല്ല് നിര്‍ത്താനാവശ്യപ്പെട്ട് ഒരു യാത്രക്കാരന്‍ മുന്നോട്ട് വരുമ്പോള്‍ പുറകില്‍ നിന്നയാള്‍ അയാളുടെ തലയ്ക്കിട്ടും തല്ലുന്നു. അപ്രതീക്ഷിതമായ ആ തല്ലില്‍ അയാള്‍ പെട്ടെന്ന് പിന്നിലേക്ക് നോക്കുന്നതും വീഡിയോയില്‍ കാണാം.
അർഹന്ത് ഷേൽബി എന്ന ട്വിറ്റര്‍ ഹാന്‍റില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ഘർ കെ കലേഷ് വീണ്ടും പങ്കുവച്ചപ്പോള്‍ കണ്ടത് ഏതാണ്ട് പത്ത് ലക്ഷം പേരാണ്.
കഴിഞ്ഞ ദിവസം ബെംഗളൂരു നമ്മ മെട്രോയിലെ രണ്ട് യാത്രക്കാര്‍ തമ്മിലുള്ള തല്ലിനിടെ ഇടപെട്ട മറ്റ് യാത്രക്കാര്‍ ഇരുവരെയും പിടിച്ച് മാറ്റുന്ന വീഡിയോ വൈറലായിരുന്നു. ആ വീഡിയോയ്ക്ക് താഴെ ഒരു കാഴ്ചക്കാരനെഴുതിയത്. ദില്ലി മെട്രോയില്‍ ഇത്തരമൊന്ന് സംഭവിക്കില്ല.
അവിടെ ആരും നിങ്ങളെ പിടിച്ച് മാറ്റാനെത്തില്ലെന്നായിരുന്നു. അത് ശരിവയ്ക്കുന്ന വീഡിയോയാണ് തൊട്ടടുത്ത ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. 'രണ്ട് അമ്മാവന്മാർ തമ്മിൽ മാത്രമാണ് അടി നടന്നത്.
പാവം മൂന്നാമത്തെ അമ്മാവനെ എന്തിനാണ് തല്ലിയത്?' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ ചോദിച്ചത്.
'ഇത്തരം സന്ദർഭങ്ങളില്‍ എന്തുകൊണ്ട് ഇടപെടരുതെന്ന് നീല ഷര്‍ട്ട് ധരിച്ചയാള്‍ ഒന്നുകൂടി തെളിയിച്ചു.' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ കുറിപ്പ്. വീഡിയോ മുഴുവനും കണ്ടിട്ടും 'ശരിക്കും എന്താണ് സംഭവിച്ചത്?' എന്ന് ചോദിച്ചവരും കുറവല്ല.
#all #set #person #who #beat #two #people #metro #video #viral