#FilmAward | കുഞ്ചാക്കോ ബോബൻ മികച്ച നടൻ, ദര്‍ശന നടി; ദുല്‍ഖറിന് തെലുങ്കിൽ പുരസ്കാരം; ഫിലിംഫെയര്‍ അവാര്‍ഡുകൾ പ്രഖ്യാപിച്ചു

#FilmAward   |  കുഞ്ചാക്കോ ബോബൻ മികച്ച നടൻ, ദര്‍ശന നടി; ദുല്‍ഖറിന് തെലുങ്കിൽ പുരസ്കാരം; ഫിലിംഫെയര്‍ അവാര്‍ഡുകൾ പ്രഖ്യാപിച്ചു
Jul 12, 2024 08:24 AM | By Sreenandana. MT

(moviemax.in)2023 ലെ ഫിലിംഫെയര്‍ സൌത്ത് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ സിനിമകളിലെ മികവുകള്‍ക്കാണ് പുരസ്കാരം. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് ആണ് മലയാളത്തിലെ മികച്ച ചിത്രം. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ മികച്ച സംവിധായകന്‍. മികച്ച നടന്‍ കുഞ്ചാക്കോ ബോബനും മികച്ച നടി ദര്‍ശന രാജേന്ദ്രനുമാണ്. മമ്മൂട്ടി (പുഴു), പൃഥ്വിരാജ് (ജന ഗണ മന), ടൊവിനോ തോമസ് (തല്ലുമാല), ബേസില്‍ ജോസഫ് (ജയ ജയ ജയ ജയ ഹേ), വിനീത് ശ്രീനിവാസന്‍ (മുകുന്ദനുണ്ണി അസോസിയേറ്റ്സ്) എന്നിവരെ പിന്തള്ളിയാണ് കുഞ്ചാക്കോ ബോബന്‍ അവാര്‍ഡിന് അര്‍ഹനായത്. തെലുങ്ക്, തമിഴ് ഭാഷകളിലും മലയാളികള്‍ക്ക് പുരസ്കാരങ്ങള്‍ ഉണ്ട്.

പ്രധാന പുരസ്കാരങ്ങള്‍ ഇങ്ങനെ

മലയാളം ചിത്രം

ന്നാ താന്‍ കേസ് കൊട്

സംവിധാനം- രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ (ന്നാ താന്‍ കേസ് കൊട്)

മികച്ച നടന്‍- കുഞ്ചാക്കോ ബോബന്‍

മികച്ച നടി- ദര്‍ശന രാജേന്ദ്രന്‍

മികച്ച ചിത്രം (ക്രിട്ടിക്സ്)- അറിയിപ്പ്

മികച്ച നടന്‍ (ക്രിട്ടിക്സ്)- അലന്‍സിയര്‍ (അപ്പന്‍)

മികച്ച നടി (ക്രിട്ടിക്സ്)- രേവതി (ഭൂതകാലം)

സഹനടന്‍- ഇന്ദ്രന്‍സ് (ഉടല്‍)

സഹനടി- പാര്‍വ്വതി തിരുവോത്ത് (പുഴു)

മികച്ചആല്‍ബം- വാശി (സംഗീത സംവിധാനം- കൈലാസ് മേനോന്‍)

ഗാനരചന- അരുണ്‍ ആലാട്ട് (ഗാനം- ദര്‍ശനാ, ചിത്രം- ഹൃദയം)

പിന്നണി ഗായകന്‍- ഉണ്ണി മേനോന്‍ (ഗാനം- രതി പുഷ്പം, ചിത്രം- ഭീഷ്മ പര്‍വ്വം)

മികച്ച പിന്നണി ഗായിക- മൃദുല വാര്യര്‍ (ഗാനം- മയില്‍പീലി, ചിത്രം- പത്തൊമ്പതാം നൂറ്റാണ്ട്)

തമിഴ്

ചിത്രം- പൊന്നിയിന്‍ സെല്‍വന്‍ 1

സംവിധാനം- മണി രത്നം (പൊന്നിയിന്‍ സെല്‍വന്‍ 1)

മികച്ച നടന്‍- കമല്‍ ഹാസന്‍

മികച്ച നടി (ക്രിട്ടിക്സ്)- നിത്യ മേനന്‍

സഹനടി- ഉര്‍വ്വശി (വീട്‍ല വിശേഷം)

തെലുങ്ക്

ചിത്രം- ആര്‍ആര്‍ആര്‍

സംവിധാനം- എസ് എസ് രാജമൌലി (ആര്‍ആര്‍ആര്‍)

മികച്ച നടന്‍- രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ (ആര്‍ആര്‍ആര്‍)

മികച്ച ചിത്രം (ക്രിട്ടിക്സ്)- സീതാരാമം

മികച്ച നടന്‍ (ക്രിട്ടിക്സ്)- ദുല്‍ഖര്‍ സല്‍മാന്‍ (സീതാരാമം)

കന്നഡ

ചിത്രം- കാന്താര

#Kunchacko #Boban #Best #Actor #Darshan #Actress #Dulquer #Award #Telugu #Filmfare #Awards #announced

Next TV

Related Stories
'വേടനെ സത്യത്തിൽ അറിയില്ല, എന്റെ പരാമർശം വളച്ചൊടിച്ചതിൽ വിഷമമുണ്ട്' -എം. ജി ശ്രീകുമാർ

May 6, 2025 11:17 AM

'വേടനെ സത്യത്തിൽ അറിയില്ല, എന്റെ പരാമർശം വളച്ചൊടിച്ചതിൽ വിഷമമുണ്ട്' -എം. ജി ശ്രീകുമാർ

വേടൻ വിവാദത്തെക്കുറിച്ചുള്ള എംജി ശ്രീകുമാറിന്റെ...

Read More >>
'തനിക്ക് ശരി തെറ്റുകള്‍ പറഞ്ഞുതരാന്‍ ആളുണ്ടായിരുന്നില്ല; ഒറ്റയ്ക്കാണ് വളര്‍ന്നത്' -  വേടന്‍

May 5, 2025 08:45 PM

'തനിക്ക് ശരി തെറ്റുകള്‍ പറഞ്ഞുതരാന്‍ ആളുണ്ടായിരുന്നില്ല; ഒറ്റയ്ക്കാണ് വളര്‍ന്നത്' - വേടന്‍

തന്റെ ദുശ്ശീലങ്ങളില്‍ ആരാധകര്‍ ഇന്‍ഫ്‌ളുവന്‍സ് ആവരുതെന്ന് റാപ്പര്‍ വേടന്‍....

Read More >>
സംവിധായകൻ സമീർ താഹിർ അറസ്റ്റിൽ

May 5, 2025 07:58 PM

സംവിധായകൻ സമീർ താഹിർ അറസ്റ്റിൽ

സംവിധായകൻ സമീർ താഹിറിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ...

Read More >>
സംവിധായകരുടെ കഞ്ചാവ് കേസ്‌; ഛായാഗ്രാഹകൻ സമീർ താഹിറിനെ എക്സൈസ് ചോദ്യം ചെയ്യുന്നു

May 5, 2025 05:10 PM

സംവിധായകരുടെ കഞ്ചാവ് കേസ്‌; ഛായാഗ്രാഹകൻ സമീർ താഹിറിനെ എക്സൈസ് ചോദ്യം ചെയ്യുന്നു

കഞ്ചാവ് കേസിൽ ഛായാഗ്രാഹകൻ സമീർ താഹിറിനെ എക്സൈസ് ചോദ്യം...

Read More >>
Top Stories










News Roundup