#KamalHaasan | 'നെടുമുടി വേണുവാണ് എന്റെ ഇഷ്ട നടൻ'; കമൽ ഹാസൻ

#KamalHaasan | 'നെടുമുടി വേണുവാണ് എന്റെ ഇഷ്ട നടൻ'; കമൽ ഹാസൻ
Jul 10, 2024 08:20 PM | By VIPIN P V

മൽ ഹാസന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. ചിത്രത്തിൽ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് അന്തരിച്ച നടൻ നെടുമുടി വേണുവിനെ കൊണ്ട് വരുന്നത് മലയാളികളെ സംബന്ധിച്ച് ഏറെ സന്തോഷം നൽകുന്ന കാര്യമായിരുന്നു.

മലയാള സിനിമയിൽ തന്റെ ഇഷ്ട താരം നെടുമുടി വേണു ആണെന്ന് പറഞ്ഞിരിക്കുകയാണ് നടൻ കമൽ ഹാസൻ. ഇന്ത്യൻ 2 വിനോട്‌ അനുബന്ധിച്ച് നടന്ന പ്രസ്സ് മീറ്റിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

'നെടുമുടി വേണു ഇവിടെ എവിടെയോ ഉള്ളത് പോലെ എനിക്ക് തോന്നുണ്ട്. ഞാൻ അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യുന്നു. മലയാളത്തിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഒരു നടൻ നെടുമുടി വേണു ആണ്.

എന്റെ പേരിനു താഴെ മെയ്ഡ് ഇൻ കേരള എന്ന് പറയുന്നതിൽ തെറ്റില്ല. ഞാൻ അതിനു ശേഷമാണ് മറ്റു ഭാഷകളിലേക്ക് ചെന്ന് ഒരു പാൻ ഇന്ത്യൻ നടൻ ആയത്', കമൽ ഹാസൻ പറഞ്ഞു.

കേരളത്തിൽ എത്തുമ്പോൾ ഓർമ്മകൾ ഒരുപാട് പുറകോട്ട് സഞ്ചരിക്കുന്നുണ്ടെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു. ഇന്ത്യൻ 2 ശങ്കറിന്റെയോ കമൽ ഹാസന്റെയോ മാത്രം സിനിമയല്ലെന്നും ചിത്രത്തിലെ ഒരോ പിന്നണി പ്രവർത്തകർക്കും ചിത്രം അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

വിഷ്ണു വിജയം എന്ന കമൽ ഹാസന്റെ പഴയ മലയാളം സിനിമ 15 പ്രിന്റുകളാണ് കേരളത്തിൽ എത്തിയിരുന്നത് , എന്നാൽ ഇന്ത്യൻ 2 ഇന്ന് 630 പ്രിന്റുകളിൽ എത്തുന്നതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു.

1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. ഇന്ത്യനിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്.

സിദ്ധാർത്ഥ്, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.

#NedumudiVenu #favorite #actor #KamalHaasan

Next TV

Related Stories
 'കൂടുതൽ ഊഹാപോഹങ്ങൾ വേണ്ട', അഹമ്മദാബാദ് അപകടത്തിൽ മരിച്ച പൈലറ്റ് ബന്ധുവല്ലെന്ന് നടൻ വിക്രാന്ത് മാസി

Jun 13, 2025 03:13 PM

'കൂടുതൽ ഊഹാപോഹങ്ങൾ വേണ്ട', അഹമ്മദാബാദ് അപകടത്തിൽ മരിച്ച പൈലറ്റ് ബന്ധുവല്ലെന്ന് നടൻ വിക്രാന്ത് മാസി

അഹമ്മദാബാദ് അപകടത്തിൽ മരിച്ച പൈലറ്റ് ബന്ധുവല്ലെന്ന് വിക്രാന്ത്...

Read More >>
Top Stories










News Roundup






https://moviemax.in/-