#Brinda | തൃഷക്കൊപ്പം ഇന്ദ്രജിത്തും; ക്രൈം ത്രില്ലർ 'ബൃന്ദ' സോണി ലിവിൽ

#Brinda | തൃഷക്കൊപ്പം ഇന്ദ്രജിത്തും; ക്രൈം ത്രില്ലർ 'ബൃന്ദ' സോണി ലിവിൽ
Jul 10, 2024 04:12 PM | By VIPIN P V

തൃഷ കൃഷ്ണൻ മുഖ്യവേഷത്തിലെത്തുന്ന 'ബൃന്ദ' ആഗസ്റ്റ്02 മുതൽ സോണി ലിവിൽ സ്ട്രീം ചെയ്യും.

സൂര്യ മനോജ് വംഗല രചനയും സംവിധാനവും നിർവഹിച്ച് ആഡിംഗ് അഡ്വർടൈസിംഗ് എൽഎൽപി നിർമ്മിച്ച പരമ്പര തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, മറാത്തി, ബംഗാളി, ഹിന്ദി ഭാഷകളിലായാണ് എത്തുന്നത്.

' പരമ്പര സോണി ലിവിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. നിരവധി സസ്പെൻസുകൾ നിറഞ്ഞ കഥാപശ്ചാത്തലം പ്രേക്ഷകരെ ഏറെ ത്രില്ലടിപ്പിക്കും.

ശക്തവും സ്ത്രീകേന്ദ്രീകൃതവുമായ കഥ പുരോഗമിക്കുമ്പോൾ നിരവധി മാനങ്ങളിൽ ചുരുളഴിക്കുന്ന വിധമാണ് ബൃന്ദയുടെ കഥാപാത്രം'-സംവിധായകൻ സൂര്യ മനോജ് വംഗല പറഞ്ഞു.

തൃഷയുടെ ആദ്യ ഒ.ടി.ടി. പരമ്പരയാണ് 'ബൃന്ദ', അത് കൊണ്ട് തന്നെ ഇതിന്‍റെ സംവിധായകനെന്ന നിലവിൽ എനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃഷയ്ക്കൊപ്പം ഇന്ദ്രജിത്ത് സുകുമാരൻ, ജയ പ്രകാശ്, അമാനി, രവീന്ദ്ര വിജയ്, ആനന്ദ് സാമി, രാകേന്ദു മൗലി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സൂര്യ മനോജ് വംഗലയും പദ്മാവതി മല്ലടിയും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

സംഗീത സംവിധാനം ശക്തികാന്ത് കാർത്തിക്കും പ്രൊഡക്ഷൻ ഡിസൈൻ അവിനാശ് കൊല്ലയും കൈകാര്യം ചെയ്യുന്നു. ദിനേശ് കെ. ബാബു ഛായാഗ്രഹണവും അൻവർ അലി ചിത്രസംയോജനവും നിർവഹിക്കുന്നു.

#Indrajith #Trisha #Crime #thriller #Brinda #SonyLive

Next TV

Related Stories
വീണ്ടും തിരിച്ചടി; വിജയ്‌യുടെ ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ, ചിത്രം പൊങ്കലിന് എത്തില്ല

Jan 9, 2026 05:33 PM

വീണ്ടും തിരിച്ചടി; വിജയ്‌യുടെ ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ, ചിത്രം പൊങ്കലിന് എത്തില്ല

വിജയ്‌യുടെ ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ, ചിത്രം പൊങ്കലിന്...

Read More >>
ശിവകാർത്തികേയൻ്റെ  പരാശക്തിക്ക് U/A സർട്ടിഫിക്കറ്റ് : ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും

Jan 9, 2026 01:44 PM

ശിവകാർത്തികേയൻ്റെ പരാശക്തിക്ക് U/A സർട്ടിഫിക്കറ്റ് : ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും

ശിവകാർത്തികേയൻ്റെ പരാശക്തി നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും...

Read More >>
ഇനി കളി മാറും:  ‘ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

Jan 9, 2026 10:56 AM

ഇനി കളി മാറും: ‘ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി...

Read More >>
Top Stories

News Roundup