#Maharaja | ഒടിടിയിലേക്ക് മഹാരാജയുടെ രാജകീയ എന്‍ട്രി; റിലീസ് തിയതി പുറത്ത്

#Maharaja | ഒടിടിയിലേക്ക് മഹാരാജയുടെ രാജകീയ എന്‍ട്രി; റിലീസ് തിയതി പുറത്ത്
Jul 9, 2024 10:00 PM | By VIPIN P V

കുറച്ചുനാളുകളായി സോളോ ഹിറ്റൊന്നുമില്ലാതിരുന്ന വിജയ് സേതുപതിക്ക് ബ്രേക്ക് സമ്മാനിച്ച ചിത്രമായിരുന്നു മഹാരാജ.

നിതിലന്‍ സാമിനാഥന്‍ സംവിധാനം ചെയ്ത മഹാരാജ താരത്തിന്‍റെ ആരാധകരെ മാത്രമല്ല, വിമര്‍ശകരെപ്പോലും ഒരുപോലെ കയ്യടിപ്പിക്കുന്നതായിരുന്നു. വിജയ് സേതുപതിയുടെ തകര്‍പ്പന്‍ പ്രകടനത്തിനാണ് ചിത്രം സാക്ഷ്യം വഹിച്ചത്.

ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജൂലൈ 12 മുതല്‍ മഹാരാജ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യും.

ആഗോള ബോക്സോഫീസില്‍ 102 കോടിയോളം നേടിയ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ ഒടിടിയിലൂടെ പ്രേക്ഷകര്‍ക്ക് കാണാം.

പാഷൻ സ്റ്റുഡിയോയും ദി റൂട്ടും തിങ്ക് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 14നാണ് മഹാരാജ തിയറ്റുകളിലെത്തുന്നത്.

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അഭിരാമി, മംമ്ത മോഹൻദാസ്, നട്ടി (നടരാജ്), ഭാരതിരാജ, അഭിറാം തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കുരങ്ങ് ബൊമ്മെ എന്ന ചിത്രത്തിനു ശേഷം നിതിലന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹാരാജ. സംവിധായകനും രാം മുരളിയും ചേര്‍ന്നാണ് സംഭാഷണം എഴുതിയിരിക്കുന്നത്.

സംഗീതം-അജനീഷ് ലോക്നാഥ്. ബാര്‍ബറായ മഹാരാജിന്‍റെയും മകള്‍ ലക്ഷ്മിയുടെയും കഥയാണ് മഹാരാജയുടെ പ്രമേയം.

#Maharaja #royal #entry #OTT #Release #date #out

Next TV

Related Stories
Top Stories