#MunnaSimon |ഗൗരിശങ്കരം 2 വരുന്നു?.. ഇത് എന്റെ ആദ്യ നായിക..; കാവ്യയെ ചേര്‍ത്തു നിര്‍ത്തി മുന്ന

#MunnaSimon |ഗൗരിശങ്കരം 2 വരുന്നു?.. ഇത് എന്റെ ആദ്യ നായിക..; കാവ്യയെ ചേര്‍ത്തു നിര്‍ത്തി മുന്ന
Jul 9, 2024 05:23 PM | By Susmitha Surendran

(moviemax.in)  വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ആദ്യ നായികയെ കണ്ട സന്തോഷം പങ്കുവച്ച് നടന്‍ മുന്ന സൈമണ്‍. ‘ഗൗരീശങ്കരം 2’ എന്ന ക്യാപ്ഷനോടെയാണ് കാവ്യയ്‌ക്കൊപ്പമുള്ള വീഡിയോ മുന്ന പങ്കുവച്ചിരിക്കുന്നത്.

2003ല്‍ പുറത്തിറങ്ങിയ ‘ഗൗരീശങ്കരം’ എന്ന ചിത്രത്തിലൂടെയാണ് മുന്ന മലയാളം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ നായിക കാവ്യ ആയിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും കണ്ടുമുട്ടുന്നത്. ”കാവ്യ മാധവനെ വീണ്ടും കണ്ടതില്‍ സന്തോഷം. മലയാള സിനിമയില്‍ എന്റെ ആദ്യത്തെ നായിക.

എന്നെന്നും സുഹൃത്ത്. ഗൗരിശങ്കരം 2” എന്ന ക്യാപ്ഷനോടെയാണ് മുന്ന റീല്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

നിരവധി കമന്റുകളും റീലിന് ലഭിക്കുന്നുണ്ട്. ഗൗരിശങ്കരം 2 എന്ന് ക്യാപ്ഷനില്‍ നല്‍കിയതിനാല്‍ ഗൗരീശങ്കരത്തിന്റെ രണ്ടാം ഭാഗം വരുമോയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

ഒരുപാട് നാളുകള്‍ക്കു ശേഷം രണ്ടുപേരെയും ഒരുമിച്ച് കണ്ടതില്‍ സന്തോഷമുണ്ട് എന്നും നിരവധി പേര്‍ കമന്റ് ചെയ്തു. നടി ജയഭാരതിയുടെ അനന്തരവനായ മുന്ന സൈമണ്‍ ജനിച്ചത് തമിഴ്‌നാട്ടില്‍ ആണെങ്കിലും മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്.

ഗൗരീശങ്കരത്തിന് ശേഷം തമിഴ്, തെലുങ്ക് ഭാഷകളില്‍ മുന്ന സജീവമാവുകയായിരുന്നു. ചിയാന്‍ വിക്രത്തിന്റെ ധ്രുവനച്ചത്തിരം ആണ് മുന്നയുടെതായി ഇനി റിലീസിനൊരുങ്ങുന്നത്.


#MunnaSimon #shares #his #joy #seeing #his #first #female #lead #after #years.

Next TV

Related Stories
യെജമാൻ രജനികാന്തിന്റെ ജന്മദിനത്തിൽ 12 ന് വീണ്ടും വരുന്നു

Dec 10, 2025 12:39 PM

യെജമാൻ രജനികാന്തിന്റെ ജന്മദിനത്തിൽ 12 ന് വീണ്ടും വരുന്നു

രജനികാത്ത ചിത്രം യെജമാൻ , റീ റീലിസ് ,...

Read More >>
'കമ്മിറ്റ്' ..... ഗാനത്തിന് ഒപ്പം വൈറലായി നടി പ്രിയ പി വാരിയർ ;  ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത് രണ്ട് മില്യൺ വ്യൂവേഴ്സ്

Dec 4, 2025 04:10 PM

'കമ്മിറ്റ്' ..... ഗാനത്തിന് ഒപ്പം വൈറലായി നടി പ്രിയ പി വാരിയർ ; ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത് രണ്ട് മില്യൺ വ്യൂവേഴ്സ്

വൈറലായി നടി പ്രിയ പി വാരിയർ ,'കമ്മിറ്റ്' ഗാനത്തിന് രണ്ട് മില്യൺ വ്യൂവേഴ്സ്...

Read More >>
Top Stories