#viral | ഇങ്ങനെയുമുണ്ടോ ഒരു രാജവെമ്പാല, പൂച്ചക്കുഞ്ഞിനെപ്പോലെയുണ്ടെന്ന് നെറ്റിസൺസ്, കുളിപ്പിക്കുന്നത് ആസ്വദിച്ച് പാമ്പ്

#viral | ഇങ്ങനെയുമുണ്ടോ ഒരു രാജവെമ്പാല, പൂച്ചക്കുഞ്ഞിനെപ്പോലെയുണ്ടെന്ന് നെറ്റിസൺസ്, കുളിപ്പിക്കുന്നത് ആസ്വദിച്ച് പാമ്പ്
Jul 5, 2024 10:55 AM | By Susmitha Surendran

(moviemax.in)   ശരിക്കും പറഞ്ഞാൽ ലോകം ഒരു അത്ഭുതമായിത്തോന്നിയത് സോഷ്യൽ മീഡിയ സജീവമായതിനു ശേഷമായിരിക്കണം. അത്തരം കാര്യങ്ങളാണ് ഓരോ ദിവസവും നാം സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ കാണുന്നത്.

അതിൽ തന്നെ നാം അന്തം വിട്ടിരിക്കുന്ന അനേകം വീഡിയോകളും ചിത്രങ്ങളുമുണ്ടാവും. ഹോ, ഇതൊക്കെ എന്തുതരം മനുഷ്യന്മാരാണ് എന്ന് നമ്മൾ ചിന്തിക്കുന്ന തരത്തിലുള്ളതാവും അവ.

അതുപോലെ, നമ്മുടെ കണ്ണുതള്ളിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നമുക്കറിയാം, ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ് രാജവെമ്പാല.

ഒരുവിധം മനുഷ്യർക്കെല്ലാം അതിനെ പേടിയായിരിക്കും. സാധാരണ നിലയ്ക്ക് മനുഷ്യരെ അങ്ങനെ ഉപദ്രവിക്കാത്ത രാജവെമ്പാല പക്ഷേ പ്രകോപിതരായാൽ കാര്യം മാറും.

മാത്രമല്ല, നല്ല വിഷമുള്ള പാമ്പുകളുമാണ് ഇവ. ആ രാജവെമ്പാലയെ കുളിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കാനാവുമോ? എന്നാൽ, അങ്ങനെ കുളിപ്പിക്കുന്നൊരു വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് 'Invention' എന്ന അക്കൗണ്ടാണ്. വീഡിയോയിൽ കാണുന്നത് ഒരാൾ രാജവെമ്പാലയെ കുളിപ്പിക്കുന്നതാണ്.

ഷവറിൽ നിന്നും അതിന്റെ മുകളിലേക്ക് വെള്ളം ചീറ്റിക്കുന്നത് വീഡിയോയിൽ കാണാം. രാജവെമ്പാലയാവട്ടെ ഒരു പൂച്ചക്കുഞ്ഞ് നിൽക്കുന്നത് പോലെയാണ് നിൽപ്പ്.

വീഡിയോയുടെ കൂടെ രാജവെമ്പാലയെ കുറിച്ചുള്ള വലിയൊരു വിവരണം തന്നെ നൽകിയിട്ടുണ്ട്. അതിൽ, ഇന്തോനേഷ്യയിലെ ഇടതൂർന്ന വനങ്ങളിലും സമൃദ്ധമായ കാടുകളിലും കാണുന്നൊരു ഉഗ്രവിഷമുള്ള പാമ്പാണ് ഇന്തോനേഷ്യൻ രാജവെമ്പാല (ഒഫിയോഫാഗസ് ഹന്ന).

അത് ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ്, ചിലതിന് 5.5 മീറ്റർ (18 അടി) വരെ നീളമുണ്ട് എന്നെല്ലാം എഴുതിയിരിക്കുന്നത് കാണാം.

എന്തായാലും, വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിത്തീർന്നു. നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.

പാമ്പ് ഒരു പൂച്ചയെ പോലെയാണ് നിൽക്കുന്നതെന്നായിരുന്നു ഒരാളുടെ അഭിപ്രായം. കാണുന്ന എന്തിനെയും നമ്മൾ മനുഷ്യർ താലോലിച്ച് കളയും എന്നായിരുന്നു അതേസമയം മറ്റൊരാളുടെ അഭിപ്രായം.

#Netizens #say #king #cobra #looks #like #cat #snake #enjoys #taking #bath.

Next TV

Related Stories
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall